ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ നേത്രുത്വത്തില്‍ നടത്തിയ പുഷ്പകൃഷി -2016-2017 പദ്ധതി

Posted on Tuesday, August 29, 2017-3:56 pm

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തില്‍ 2016_17 പദ്ധതിയിലുള്‍പ്പടുത്തി അംഗീകാരം ലഭിച്ച പദ്ധതിയാണ് പൂഗ്രാമം. ആഘോഷവേളകളില്‍ വീടുകളില്‍ അവശ്യം  വരുന്ന പൂക്കള്‍ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.150000 രൂപയാണ്  പദ്ധതി വിഹിതം. 4 രൂപ വില വരുന്ന ചെടിക്ക് കര്‍ഷകനില്‍ നിന്നും 1രൂപ മാത്രം ഈടാക്കുന്നു 3 രൂപ സബ്സിഡിയാണ്. പ്രധാനമായും ഒാണക്കാലത്തെ ഉദ്ദേശിച്ചായതിനാല്‍ 2017 ജൂണ്‍ രണ്ടാം വാരത്തിലാണ് തൈകള്‍ വിതരണം ചെയ്തത്..42000 തൈകള്‍ വിതരണം ചെയ്തു 90% തൈകളും പൂവിട്ടു. ഒരു ചെടിയില്‍ നിന്നും  ഒരു കിലോ പൂക്കള്‍ കിട്ടും..ഏകദേശം 30000 കിലോ പൂക്കള്‍ വിളഞ്ഞു നില്‍ക്കുന്നു. കിലോക്ക് 50 രൂപ കണക്കാക്കിയാല്‍ തന്നെ 15 ലക്ഷം രൂപയുടെ പൂക്കളാണ് ലഭിച്ചത് ..വ്യക്തികള്‍ക്ക് പുറമെ കുടുംബശ്രീ യൂണിറ്റുകള്‍..വിദ്യാലയങ്ങള്‍..ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും തൈകള്‍ നല്‍കി...കൃഷി ആഫീസ്സര്‍ തങ്കരാജ് ആണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്

 

image1    image2

 

 

image3  image4

image5image6