ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും
പഞ്ചായത്ത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിനുളള 7 (ഏഴ്) നിയമാനുസൃത മാര്‍ഗ്ഗങ്ങള്‍
1. കേരളാ പഞ്ചായത്ത് രാജ് ആക്ട് 1994 - സെക്ഷന്‍ 213 (1)
ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്ത് അധിവസിക്കുന്ന ആളുകളുടെ രക്ഷയ്ക്കോ/ആരോഗ്യത്തിനോ/വിദ്യാഭ്യാസത്തിനോ/സൗകര്യത്തിനോ/സുഖത്തിനോ/ക്ഷേമത്തിനോ വേണ്ടിയുളളതോ ഉതകുന്നതോ ആയതും പഞ്ചായത്ത് ഭരണത്തിന് ആനുഷംഗികമായതുമായ കാര്യങ്ങള്‍ക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാം. ഈ കാര്യങ്ങള്‍ പഞ്ചായത്ത് പ്രദേശത്തിനകത്ത് വച്ച് നടക്കുന്നവ ആയിരിക്കണം (സര്‍ക്കാരിന്‍റെ പ്രത്യേകാനുമതി ഉണ്ടെങ്കില്‍ മാത്രം പഞ്ചായത്തിന് പുറത്ത് വെച്ചുളള കാര്യങ്ങള്‍ക്കും പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാം)
എ) പഞ്ചായത്തിന്‍റെ അനിവാര്യ ചുമതലകള്‍
കേരള പഞ്ചായത്ത് രാജ് ആക്ട് പട്ടിക 3 സെക്ഷന്‍ 166(1) ബജറ്റ് വകയിരുത്തി പദ്ധതി അംഗീകാരങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി കെ.പി.ആര്‍ ആക്ടിനും അതിന്‍കീഴില്‍ ഉണ്ടാക്കപ്പെട്ട ചട്ടങ്ങള്‍ക്കും വിധേയമായി ഫണ്ട് ചെലവഴിക്കാവുന്നതാണ്
1 | കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുക | കെ.പി.ആര്‍. ആക്ട് സെക്ഷന്‍ 235 (എ) | 2011-ലെ കേരളാ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ |
2 | പൊതുസ്ഥലങ്ങള്‍ കൈയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക | കെ.പി.ആര്‍. ആക്ട് സെക്ഷന്‍ 170,171&279 | (1) കേരള പഞ്ചായത്ത് രാജ് (കൈയേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വെയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും)ചട്ടങ്ങള്‍ 1996. (2) കേരള പഞ്ചായത്ത് രാജ് (വില്ലേജ് ഓഫീസര്‍മാര്‍ നിര്‍വ്വഹിക്കേണ്ട കര്‍ത്തവ്യങ്ങള്‍) ചട്ടങ്ങള്‍ 1996 |
3 | പരമ്പരാഗത കുടിവെളള സ്രോതസ്സുകള്‍ സംരക്ഷിക്കുക | കെ.പി.ആര്‍. ആക്ട് സെക്ഷന്‍ 118(എം), (പി), (ആര്‍), (എസ്), (റ്റി), 240 |
(1)കേരള പഞ്ചായത്ത് രാജ് പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലമാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും) ചട്ടങ്ങള്‍ 1996. (2) കേരള പഞ്ചായത്ത് രാജ് (നോട്ടീസുകള്‍ നല്‍കേണ്ട രീതി) |
4 | കുളങ്ങളും മറ്റ് ജലസംഭരണികളും സംരക്ഷിക്കുക | കെ.പി.ആര്‍. ആക്ട് സെക്ഷന്‍ 218,219(ഐ),219 (എസ്), (റ്റി), 240 |
(1)കേരള പഞ്ചായത്ത് രാജ് പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലമാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും) ചട്ടങ്ങള്‍ 1996. (2) കേരള പഞ്ചായത്ത് രാജ് (നോട്ടീസുകള്‍ നല്‍കേണ്ട രീതി) |
5 | ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയിലുളള ജലമാര്‍ഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക | കെ.പി.ആര്‍. ആക്ട് സെക്ഷന്‍ 218,219(ഐ) ,219 (എസ്), (റ്റി), 240 |
(1)കേരള പഞ്ചായത്ത് രാജ് പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലമാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും) ചട്ടങ്ങള്‍ 1996. (2) കേരള പഞ്ചായത്ത് രാജ് (നോട്ടീസുകള്‍ നല്‍കേണ്ട രീതി) |
6 | ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കൈയൊഴിയുകയും ചെയ്യുക, ദ്രവമാലിന്യം നീക്കം ചെയ്യുന്നത് ക്രമീകരിക്കുക. | കെ.പി.ആര്‍. ആക്ട് സെക്ഷന്‍ 219 (എ),(ഡി), (എഫ്), (ജി),(കെ),(എം) 240 |
(1)കേരള പഞ്ചായത്ത് രാജ് (പൊതുകക്കൂസുകള്‍, മൂത്രപ്പുരകള്‍, കുളിസ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങള്‍ 1998 (2) കേരളാ പഞ്ചായത്ത് രാജ് പ്രവേശിക്കാനും പരിശോധന നടത്താനുമുളള അധികാരങ്ങക്കുളള നിയന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങള്‍ 1998 |
7 | പേമാരി മൂലമുണ്ടാകുന്ന വെളളം ഒഴുക്കി കളയുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 219, 240 | പബ്ലിക് ഹെല്‍ത്തും ചട്ടങ്ങളും |
8 | പരിസ്ഥിതി ആരോഗ്യ രക്ഷകമാക്കി സംരക്ഷിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 219, 240 |
(1)കേരള പഞ്ചായത്ത് രാജ് (പൊതുകക്കൂസുകള്‍, മൂത്രപ്പുരകള്‍, കുളിസ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങള്‍ 1998 (2) കേരള പഞ്ചായത്ത് രാജ് (വിജ്ഞാനമോ നോട്ടീസോ പരസ്യ |
9 | പൊതുമാര്‍ക്കറ്റുകള്‍ പരിപാലി ക്കുക. | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 221, 240 | കേരളാ പഞ്ചായത്ത് രാജ്(പൊതുമാര്‍ക്കറ്റുകളുടെയും സ്വകാര്യ മാര്‍ക്കറ്റുകളുടെയും നിയന്ത്രണവും ലൈസന്‍സ് നല്‍കലും) ചട്ടങ്ങള്‍ 1996 |
10 | സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 226 | പബ്ലിക് ഹെല്‍ത്ത് ആക്ടും ചട്ടങ്ങളും |
11 | മൃഗങ്ങളുടെ കശാപ്പും, മാംസം , മത്സ്യം എളുപ്പത്തില്‍ കേടുവരുന്ന മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന മുതലായവയും നിയന്ത്രിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 224,230,231,235 | കേരളാ പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങള്‍ 1996 |
12 | ഭക്ഷണശാലകളെ നിയന്ത്രിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 232 | പബ്ലിക് ഹെല്‍ത്ത് ആക്ട് 1939 (മദ്രാസ്) അദ്ധ്യായം XII |
13 | ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് തടയുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 232 | കേരളാ പഞ്ചായത്ത് രാജ് (ആപത്കരവും അസ ഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങള്‍ 1996 |
14 | റോഡുകളും മറ്റ് പൊതുമുതലുകളും സംരക്ഷിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 17,171 | (1) കേരളാ പഞ്ചായത്ത് രാജ് (കരാര്‍)ചട്ടങ്ങള്‍ 1996 (2) കേരളാ പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങള്‍ 1997 (3) കേരളാ പഞ്ചായത്ത് രാജ് (കെയേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വെയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും ചട്ടങ്ങള്‍ 1996. |
15 | തെരുവ് വിളക്കുകള്‍ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 176(എ),(ബി) | സര്‍ക്കുലര്‍ നം. 3055/ഡി.എ.3/2011/തസ്വഭവ. തിയതി. 1509.2011 |
16 | രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 176(എ),(ബി) | (1) കേരളാ പഞ്ചായത്ത് രാജ് (പൊതു കക്കൂസുകള്‍, മൂത്രപ്പുരകള്‍ ശുചീകരണം)ചട്ടങ്ങള്‍ 1998 (2) 2010 -ലെ കേരളാ പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുളള മാനേജിംഗ് കമ്മിറ്റികള്‍) ചട്ടങ്ങള്‍ (3) 1939-ലെ പബ്ലിക് ഹെല്‍ത്ത് ആക്ട് (മദ്രാസ്) ചട്ടങ്ങളും (4) കേരളാ പഞ്ചായത്ത് രാജ് (അനാഥ പ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യല്‍)ചട്ടങ്ങള്‍ 1996 |
17 | രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയ തലത്തിലും സംസഥാന തലത്തിലു മുളള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക. | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ | (1) ട്രാവര്‍കൂര്‍-കൊച്ചിന്‍ പബ്ലിക് ഹെല്‍ٹٹ. (2) 1939 -ലെ മദ്രാസ് പബ്ലിക ഹെല്‍ത്ത് ആക്ടും ചട്ടങ്ങളും. |
18 | ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ | |
19 | കേരളാ പഞ്ചായത്ത് രാജ് (ശവം മറവ് ചെയ്യാനും ദഹിപ്പിക്കുവാനുമുളള സ്ഥലങ്ങള്‍)ചട്ടങ്ങള്‍ 1998 |
കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 232 മുതല്‍ 234 വരെ | 1) കേരളാ പഞ്ചായത്ത് രാജ് (ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങള്‍ 1996 (2) കേരളാ പഞ്ചായത്ത് രാജ് (ബൈലാകള്‍ ഉണ്ടാക്കാനുളള നടപടിക്രമം) ചട്ടങ്ങള്‍ 1995 (3) കേരളാ പഞ്ചായത്ത് രാജ് (വിജ്ഞാപനമോ നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി)ചട്ടങ്ങള്‍ 1996 (4) കേരളാ പഞ്ചായത്ത് രാജ് (നോട്ടീസുകള്‍ നല്‍കേണ്ട രീതി) ചട്ടങ്ങള്‍ 1996 (5) കേരളാ പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധിക്കാനു മുളള അധികാരങ്ങള്‍ക്കുളള നിയന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങള്‍ 1998 (6) 1939 ലെ പബ്ലിക് ഹെല്‍ത്ത് ആക്ട് (മദ്രാസ്)(അദ്ധ്യായം 6 (7) കേരളാ പഞ്ചായത്ത് രാജ് (കുറ്റങ്ങള്‍ രാജിയാക്കല്‍)ചട്ടങ്ങള്‍ |
20 | ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ | 1969-ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ടും 1999-ലെ ചട്ടങ്ങളും |
21 | കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ | 1) കേരളാ പഞ്ചായത്ത് രാജ് (പൊതുകക്കൂസുകള്‍, മൂത്രപ്പുരകള്‍, കുളിസ്ഥലങ്ങള്‍ ശുചീകരണവും) ചട്ടങ്ങള്‍ 1998 2) കേരളാ പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്)ചട്ടങ്ങള്‍ 1997 |
22 | കടത്തുകള്‍ ഏര്‍പ്പെടുത്തുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ | കേരളാ പഞ്ചായത്ത് രാജ് (കരാര്‍) ചട്ടങ്ങള്‍ |
23 | വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള താവളങ്ങള്‍ ഏര്‍പ്പെടുത്തുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 227 &228 | കേരളാ പഞ്ചായത്ത് രാജ് ( ഇറക്കു സ്ഥലങ്ങള്‍, വിരാമസ്ഥലങ്ങള്‍, വണ്ടിത്താവളങ്ങള്‍, മറ്റ് വാഹന സ്റ്റാന്‍റുകള്‍) ചട്ടങ്ങള്‍ 1995 |
24 | യാത്രക്കാര്‍ക്കായി വെയിറ്റിംഗ് ഷെഡുകള്‍ നിര്‍മ്മിക്കുക | 1) കേരളാ പഞ്ചായത്ത് രാജ് (ഇറക്കുസ്ഥലങ്ങള്‍, വിരാമസ്ഥല ങ്ങള്‍, വണ്ടിത്താവളങ്ങള്‍, മറ്റ് വാഹനസ്റ്റാന്‍റുകള്‍) ചട്ടങ്ങള്‍ 1995 2) കേരളാ പഞ്ചായത്ത് രാജ് (കരാര്‍ ചട്ടങ്ങളും പൊതുമരാമത്ത് പണികളുടെ നടത്തിപ്പ് ചട്ടങ്ങളും) |
|
25 | പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരയും കക്കൂസും കുളിസ്ഥലങ്ങളും ഏര്‍പ്പെടുത്തുക | കെ.പി.ആര്‍. ആക്ട് സെക്ഷന്‍ 219 |
1) കേരളാ പഞ്ചായത്ത് രാജ് (പൊതുകക്കൂസുകള്‍, മൂത്രപ്പുരകള്‍, കുളിസ്ഥലങ്ങള്‍ ശുചീകരണവും) ചട്ടങ്ങള്‍ 1998 2) 1939-ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും ചട്ടങ്ങളും |
26 | മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക | കെ.പി.ആര്‍.ആക്ട് സെക്ഷന്‍ 218 | 1939-ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട് (അദ്ധ്യായം 13) ചട്ടങ്ങള്‍ |
27 | വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുകയും അലഞ്ഞുനടക്കുന്ന നായ്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുക | 1) കേരളാ പഞ്ചായത്ത് രാജ് (പന്നികള്‍ക്കും പട്ടികള്‍ക്കും ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങള്‍ 1998. 2) 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും ചട്ടങ്ങളും / ട്രാവന്‍കൂര്‍-കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്. |
|
. |
.
ബി പൊതുവായ ചുമതലകള്‍
1 അവശ്യസ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുകയും കാലാനുസൃതമാക്കുകയും ചെയ്യുക.
2 സ്വാശ്രയ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാക്കുകയും ചെയ്യുക.
3 മിതവ്യയം ശീലിക്കുന്നതിന് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക
4 മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യ തിډകള്‍ക്കെതിരെ ബോധവത്കരണം.
5 വികസനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുക.
6 പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
7 പരിസ്ഥിതി സംബന്ധിച്ച ബോധവത്കരണം നടത്തുകയും അതിന്‍റെ ഉന്നമനത്തിനായി പ്രാദേശിക പ്രവര്‍ത്തന പരിപാടികള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുക.
8 സഹകരണ മേഖല വികസിപ്പിക്കുക
9 സാമുദായിക ഐക്യം മെച്ചപ്പെടുത്തുക.
10 വികസനാവശ്യങ്ങള്‍ക്ക് ഭൂമി സൗജന്യമായി വിട്ടുകൊടുക്കുന്നതുള്‍പ്പെടെ പണമായോ വസ്തുക്കളായോ പ്രാദേശിക- മായി വിഭവ സമാഹരണം നടത്തുക.
11 ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ നിയമ ബോധവത്കരണം പ്രചരപ്പിക്കുക.
12 സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുക.
13 പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങളും സ്വാശ്രയ സംഘങ്ങളും രൂപീകരിയ്ക്കുക.
14 പൗരധര്‍മ്മത്തെപ്പറ്റി ബോധവത്കരണം നടത്തുക.
സി. മേഖലാടിസ്ഥാനത്തിലുളള ചുമതലകള്‍.
I. കൃഷി
(1) തരിശുഭൂമികളും പ്രാന്തപ്രദേശങ്ങളും കൃഷി ചെയ്യിപ്പിക്കുക.
(2) ഭൂമിയുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുക.
(3) മണ്ണ് സംരക്ഷണം
(4) ജൈവവള ഉല്‍പാദനം.
(5) തവാരണാങ്ങള്‍ സ്ഥാപക്കുക
(6) സഹകരണ-കൂട്ടുകൃഷി സമ്പ്രദായം പ്രോര്‍സാഹിപ്പിക്കുക.
(7) കൃഷിക്കാര്‍ക്കിടയില്‍ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുക.
(8) ഉദ്യാന കൃഷിയും പച്ചക്കറി കൃഷിയും പ്രോല്‍സാഹിപ്പിക്കുക.
(9) കാലിത്തീറ്റ വിള വികസനം.
(10) സസ്യ സംരക്ഷണം.
(11) വിത്തുല്‍പ്പാദനം.
(12) കൃഷിയിടങ്ങളുടെ യന്ത്രവല്‍ക്കരണം.
(13)കൃഷിഭവനുകളുടെ നടത്തിപ്പ്.
II മൃഗസംരക്ഷണവും ക്ഷീരോല്പാദനവും
(1) കന്നുകാലി വികസന പരിപാടികള്‍
(2) ക്ഷീരോല്പാദനം.
(3) കോഴി, തേനീച്ച, പന്നി, ആട്, മുയല്‍ ഇവ വളര്‍ത്തുക.
(4) മൃഗാശുപത്രികള്‍ നടത്തുക.
(5) ഐ.സി.ഡി.പി. ഉപകേന്ദ്രങ്ങള്‍ നടത്തുക
(6) മൃഗങ്ങള്‍ക്കായുളള പ്രതിര്‍രോധ ആരോഗ്യ പരിപാടികള്‍.
(7) മൃഗങ്ങളോടുളള ക്രൂരത തടയുക.
(8) പ്രത്യുല്പാദന ക്ഷമതാ വികസന പരിപാടികള്‍ നടപ്പാക്കുക.
(9) മൃഗജന്യമായ രോഗങ്ങള്‍ നിയന്ത്രിക്കുക.
III ചെറുകിട ജനസേചനം.
(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനകത്ത് വരുന്ന എല്ലാ ചെറുകിട ജലസേചന പദ്ധതികളും പരിപാലിക്കുകയും
നടപ്പാക്കുകയും ചെയ്യുക
(2) എല്ലാ സൂക്ഷ്മ ജലസേചന പദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക
.(3) ജലസംരക്ഷണം പ്രാവര്‍ത്തികമാക്കുക.
IV മത്സ്യബന്ധനം
(1) കുളത്തിലെ മത്സ്യ സമ്പത്തിന്‍റെ വികസനവും ശുദ്ധജലത്തിലേയും ക്ഷാരജലത്തിലേയും മീന്‍ വളര്‍ത്തലും
സമുദ്ര വിഭവ വികസനവും നടപ്പാക്കുക.
(2) മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദനവും വിതരണവും വികസിപ്പിക്കുക.
(3) മീന്‍പിടുത്തത്തിനുളള ഉപകരണങ്ങള്‍ വിതരണം ചെയ്യുക.
(4) മത്സ്യവിപണനത്തിനുളള സഹായം നല്‍കുക.
(5) മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുക.
(6) മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക.
V സാമൂഹ്യ വനവല്‍ക്കരണം.
(1) കാലിത്തീറ്റയ്ക്കോ വിറകിനോ വേണ്ടിയുളള വൃക്ഷങ്ങളും ഫവവൃക്ഷങ്ങളും ഉല്പാദിപ്പിക്കുക.
(2) വൃക്ഷം നട്ടുപിടിപ്പിക്കുന്നതിനും പരിസ്ഥിതി ബോധവല്‍ക്കരണം നടത്തുന്നതിനുമായി പ്രചരണങ്ങള്‍
സംഘടിപ്പിക്കുക.
(3) പാഴ്ഭൂമിയെ വനവല്‍ക്കരിക്കുക.
VI ചെറുകിട വ്യവസായങ്ങള്‍
(1) കുടില്‍-ഗ്രാമീണ വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക.
(2) കൈത്തൊഴിലുകള്‍ പ്രോല്‍സാഹിപ്പിക്കുക.
(3) പരമ്പരാഗതവും ചെറുതുമായ വ്യവസായങ്ങളെ വികസിപ്പിക്കുക.
VII ഭവന നിര്‍മ്മാണം
(1) ഭവനരഹിതരേയും പുറമ്പോക്ക് നിവാസികളേയും കണ്ടെത്തി ഭവനനിര്‍മ്മാണത്തിനായി ഭൂമിയും, ഭവനങ്ങളും നല്‍കുക.
(2) ഗ്രാമീണ ഭവനനിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കുക.
(3) അഭയ കേന്ദ്രങ്ങളുടെ ഉദ്ധാരണ പരിപാടികള്‍ നടപ്പാക്കുക.
VIII ജലവിതരണം
(1) ഒരു ഗ്രാമപഞ്ചായത്തിനകത്തുളള ജലവിതരണ പദ്ധതികളുടെ നടത്തിപ്പ്.
(2) ഒരു ഗ്രാമപഞ്ചായത്തിനകത്തുളള ജലവിതരണ പദ്ധതികള്‍ സംവിധാനപ്പെടുത്തുക.
IX വിദ്യുച്ഛക്തിയും ഊര്‍ജ്ജവും
(1) നിരത്തുകളില്‍ വിളക്കുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക.
(2) ജൈവ വാതകത്തിന്‍റ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുക.
X വിദ്യാഭ്യാസം
(1) സര്‍ക്കാര്‍ പ്രീ-പ്രൈമിറ സ്കൂളുകളുടേയും പ്രൈമിറ സ്കൂളുകളുടേയും നടത്തിപ്പ്.
(2) സാക്ഷരതാ പരിപാടികള്‍ നടപ്പാക്കുക.
(3) വായനശാലകളുടേയും, ഗ്രന്ഥശാലകളുടേയും നടത്തിപ്പും പ്രോല്‍സാഹനവും.
XI പൊതുമരാമത്ത്
(1) ഒരു ഗ്രാമപഞ്ചായത്തിനുളളിലെ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക.
(2) സര്‍ക്കാരില്‍ നിന്നും കൈമാറ്റം ചെയ്ത് കിട്ടിയതുള്‍പ്പെടെയുളള ളള സ്ഥാപനങ്ങള്‍ക്കുവേണ്ടിയുളള കെട്ടിട നിര്‍മ്മാണം നടത്തുക.
XII പൊതുജനാരോഗ്യവും ശുചീകരണവും
(1) ഡിസ്പെന്‍സറികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും (എല്ലാത്തരം ചികില്‍സാ സമ്പ്രദായ
ങ്ങളിലുംപെടുന്നവ) നടത്തുക.
(2) മാതൃ-ശിശുക്ഷേമ കേന്ദ്രങ്ങള്‍ നടത്തുക.
(3) രോഗവിമുക്തിയും മറ്റ് പ്രതിരോധ നടപടികളും നടത്തുക.
(4) കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
(5) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
XIII സാമൂഹ്യക്ഷേമം
(1) അംഗന്‍വാടികള്‍ നടത്തുക.
(2) അഗതികള്‍ക്കും, വിധ്വകള്‍ക്കും, വികലാംഗര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കുമുളള പെന്‍ഷന്‍
അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
(3 )തൊഴിലില്ലായ്മ വേതനം അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
(4) വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായം അനുവദിക്കുക.
(5) ദരിദ്ര വിഭാഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക.
(6) ( അാലിറലറ യ്യ ഛൃറശിമിരല ചഛ. 18 ീള 2015)
XIV ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
(1) ദരിദ്രരെ കണ്ടെത്തുക
(2) പാവപ്പെട്ടവര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സ്വയംതൊഴിലും, ഗ്രൂപ്പ് എംപ്ലോയ്മെന്‍റും പദ്ധതികള്‍ നടപ്പാക്കുക.
(3) പാവപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായി മെച്ചം കിട്ടത്തക്ക തരത്തില്‍ സാമൂഹ്യ ആസ്തികള്‍ ഉണ്ടാക്കുക.
XV പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം.
(1) എസ്.സി.പി., റ്റി.എസ്.പി. ഇവയുടെ കീഴില്‍ ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുളള പദ്ധതികള്‍ നടപ്പാക്കുക.
(2) പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി നഴ്സറി സ്കൂളുകള്‍ നടത്തുക.
(3) പട്ടികജാതി-പട്ടികവര്‍ഗ്ഗ വാസകേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
(4) പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക.
(5) പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യമുളളപ്പോള്‍ വിവേചനാധിഷ്ഠിത സഹായം നല്‍കുക.
XVI കായികവിനോദവും സാംസ്കാരിക കാര്യങ്ങളും
(1) കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുക.
(2) സാംസ്കാരിക നിലയങ്ങള്‍ സ്ഥാപിക്കല്‍.
XVII പൊതുവിതരണ സമ്പ്രദായം
(1) പൊതുവിതരണ സമ്പ്രദായത്തിനെതിരെയുളള പരാതികള്‍ പരിശോധിക്കുകയും നിവാരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി
നടപ്പക്കുകയും ചെയ്യുക.
(2) അളവു-തൂക്കങ്ങള്‍ സംബന്ധിച്ച കുറ്റങ്ങള്‍ക്കെതിരായി പ്രചാരണം സംഘടിപ്പിക്കുക.
(3) റേഷന്‍ കടകളുടേയും മാവേലി സ്റ്റോറുകളുടേയും നീതി സ്റ്റോറുകളുടേയും മറ്റ് പൊതുവിതരണ
സമ്പ്രദായങ്ങളുടേയും പൊതുവായ മേല്‍നോട്ടവും മാര്‍ഗ്ഗനിര്‍ദ്ദേശവും, ആവശ്യമെങ്കില്‍ പുതിയ
പൊതുവിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്യുക.
XVIII പ്രകൃതിക്ഷോഭ ദുരിതാശ്വാസം
(1) ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പരിപാലിക്കുക.
(2) പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട പണികള്‍ നടത്തുക. ആസ്തികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍
പരിഹരിക്കുന്ന ജോലി അതതു പഞ്ചായത്തുകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.
XIX സഹകരണം
(1) ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുളളില്‍ സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുക.
(2) നിലവിലുളള സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.
2) കേരളാ പഞ്ചായത്ത് രാജ് ആക്ട് - 1994 സെക്ഷന്‍ 213 (2) (എ)
----------------------------------------------------------------------------------------------------------------------------------
(1) പഞ്ചായത്ത് ഏര്‍പ്പെട്ടിട്ടുളള കരാര്‍ അനുസരിച്ച് തിരിച്ചുകൊടുക്കേണ്ട കടങ്ങള്‍ സംബന്ധിച്ച് തുക ചെലവഴിക്കാനും
ഇ.എം.എസ്. ഭവന പദ്ധതി, ബാങ്ക് വായ്പ, ആര്‍.ഡി.ബി. ലോണ്‍, നബാര്‍ഡ് വായ്പ മുതലായവ ഉദാഹരണം ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരിക്കണം
(2) വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനും തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനും ഉള്‍പ്പെടെയുളള തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് തുക ചെലവഴിക്കാനും
(3) ഉദ്യോഗസ്ഥരുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍, ഗ്രാറ്റ്വിവിറ്റി, പ്രൊവിഡന്‍റ് ഫണ്ട്, അംശാദായങ്ങള്‍ എന്നിവയ്ക്കും ജനപ്രതിനിധികള്‍ക്ക് കൊടുക്കാനുളളതായ ബത്തകള്‍ നല്‍കുന്നതിനും തുക ചെലവഴിക്കാനും
(4) ഏതെങ്കിലും കോടതിവിധി പ്രകാരമുളള തുക അടയ്ക്കുന്നതിന് ഫണ്ട് ചെലവഴിയ്ക്കാനും.
(5) പഞ്ചായത്ത് രാജ് ആക്ടിനാലോ മറ്റേതെങ്കിലും നിയമത്താലോ നിര്‍ബന്ധമാക്കിയ ചെലവുകള്‍ നിര്‍വ്വഹിക്കാനും
(6) ഓഡിറ്റ് ഫീസിന് വേണ്ടതായ തുക നല്‍കാനും
ഏതൊരു ഗ്രാമപഞ്ചായത്തും വ്യവസ്ഥ ചെയ്യേണ്ടതാണ്. ഓഡിറ്റ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
*****************************************************************************************************************************************
3) കേരളാ പഞ്ചായത്ത് രാജ് ആക്ട് - 1994 സെക്ഷന്‍ 213 (3)
---------------------------------------------------------------------------------------------------------------------------------
ഇന്ത്യയുടെ പ്രതിരോധത്തിനുവേണ്ടിയുളള ഏതെങ്കിലും ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാവുന്നതാണ്.
**************************************************************************************************************************************
(4) കേരളാ പഞ്ചായത്ത് രാജ് ആക്ട് - 1994 സെക്ഷന്‍ 213 (4) .
അസാധാരണ ചെലവുകള്‍. 2011 ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകള്‍ ചട്ടങ്ങള്‍ )
പഞ്ചായത്തിന്‍റെ ഭൂരിപക്ഷ തീരുമാനം ഉണ്ടെങ്കില്‍ (പകുതിയില്‍ കുറയാത്ത
അംഗങ്ങളുടെ പിന്‍തുണ)
(1) ഏതെങ്കിലും പഞ്ചായത്ത് സമ്മേളനം, പഞ്ചായത്ത് സംഘടന എന്നിവയുടെ ചെലവിലേയ്ക്കായി സംഭാവന നല്‍കാം
(2) ഏതെങ്കിലും പ്രമുഖ വ്യക്തികളുടെ സ്വീകരണം/പൊതു പ്രദര്‍ശനം/ആഘോഷം/വിനോദം എന്നിവയ്ക്കുളള ചെലവിലേയ്ക്ക് ഏതെങ്കിലും സംഭാവന നല്‍കാം. കൂടാതെ ആക്ടിലോ അതിന്‍ കീഴിലുളള ചട്ടങ്ങളിലോ
പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യത്തിനുവേണ്ടി ഫണ്ട് ചെലവഴിക്കാം.
( ഈ ഉപവകുപ്പ് പ്രകാരമുളള മൊത്തം വാര്‍ഷിക ചെലവ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പരിധിയെ അധികരിക്കാന്‍ പാടുളളതല്ല.
*****************************************************************************************************************************************
5. ഏ.ഛ.(ങട) 58/06/ഘടഏഉ ഉറേ. 16.02.2006
കേരള പഞ്ചായത്ത് രാജ് ആക്ട് 213(4) ഉപവകുപ്പിലെ ക്ലിപ്ത നിബന്ധന അനുസരരിച്ച് ചെലവുകള്‍ ചെയ്യുന്ന കാര്യത്തില്‍ പ്രത്യേക പരിധി/ പൊതുപരിധി/ നിര്‍ണ്ണയിച്ചുകൊണ്ട് ചട്ടങ്ങള്‍ ആയിട്ടില്ലാത്ത സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഇനി പറയുന്ന ' അസാധാരണ ചെലവുകള്‍ ' ക്ക് തനത് വരുമാനത്തിേډലുളള മിച്ച ഫണ്ടിന്‍റെ 20% വരെയും എന്നാല്‍ ഒരു ലക്ഷം രൂപയില്‍ കവിയാതെയും വഹിക്കുന്നതിന് വാര്‍ഷിക പരിധി നിര്‍ണ്ണയിച്ച് ഉത്തരവായിട്ടുണ്ട്. (ചട്ടം 4 )
അനുവദനീയമായ അസാധാരണ ചെലവുകള്‍ (ചട്ടം- 3)
(3) കലാ-സാംസ്കാരിക മത്സരങ്ങളും കായികവിനോദവും.
(4) വിജയികള്‍ക്കുളള സമ്മാനദാനം
(5) പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍
(5) പഞ്ചായത്തിന് പങ്കാളിത്തമുളള ചികിത്സാക്യാമ്പ്, സൗജന്യ ചികിത്സാ പദ്ധതികള്‍.
(7) നിയമസഹായസമിതി സംഘിപ്പിക്കുന്ന നിയമസഹായ സാക്ഷരതാ ക്യാമ്പുകള്‍.
(8) കലാ സാംസ്കാരിക പ്രദര്‍ശനങ്ങള്‍
(9) പഞ്ചായത്ത് ആസ്തികളുടെ ഉദ്ഘാടനങ്ങള്‍
(10) നെഹ്റു യുവകേന്ദ്ര/എന്‍.എസ്.എസ്. എന്നിവ സംഘടിപ്പിക്കുന്ന പരിപാടികള്‍
(11) പഞ്ചായത്തിന്‍റെ പങ്കാളിത്തത്തോടെ പരിസ്ഥിതി ക്ലബ്ബുകളും ആസൂത്രണ സംഘടനകളുംവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍.
(12) സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന മറ്റ് ചടങ്ങുകള്‍
(13) പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് അനിവാര്യമാകുന്ന അടിയന്തിര ദുരിതാശ്വാസ നടപടികള്‍
(14) ആക്ടിലോ അതിന്‍കീഴിലുണ്ടാക്കിയ ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യങ്ങള്‍ക്ക്.
ബാധകമായ മറ്റ് വ്യവസ്ഥകള്‍
(1) തനത് ഫണ്ടിേډലുളള മിച്ച ഫണ്ട്:- ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ് ഉള്‍പ്പെടുന്നതും എന്നാല്‍ ശമ്പളം, അലവന്‍സുകള്‍, മറ്റ് പ്രതിഫലം, കറണ്ട് ചാര്‍ജ്ജ്, വെളളക്കരം ഓഫീസ് ചെലവുകള്‍, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന ചെലവുകള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.
(2) മുന്‍ വര്‍ഷത്തിലെ തനത് വരവ് ചെലവുകളുടെ അടിസ്ഥാനത്തിലായിരിക്കണം മിച്ച ഫണ്ട് കണക്കാക്കുവാന്‍.
(3) വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പണമായി സഹായം നല്‍കല്‍/നിയമാനുസൃതമല്ലാത്ത പരസ്യ ചെലവുകള്‍
നല്‍കല്‍/മതി-രാഷ്ട്രീയ-തൊഴിലാളി സംഘടനകളുടെ പരിപാടികള്‍ക്ക് ചെലവ് ചെയ്യല്‍ എന്നിവ അനുവദനീ
യമല്ല.
(4) അസാധാരണ ചെലവിനങ്ങള്‍ക്കായി പ്രത്യേക രജിസ്റ്റര്‍ എഴുതി സൂക്ഷിക്കണം.
(5) ഈയിനങ്ങളില്‍ ധനസഹായം സ്വീകരിക്കുന്നവര്‍ അവയുടെ ചെലവ് സംബന്ധിച്ച
രേഖകള്‍ എഴുതി 3 വര്‍ഷം വരെ സൂക്ഷിക്കേണ്ടതാണ്.
(6) ലോക്കല്‍ ഫണ്ട്/പെര്‍ഫോമന്‍സ് ഓഡിറ്റര്‍മാര്‍ ഇതു സംബന്ധിച്ച ചെലവുകള്‍ 100%-ഉം ഓഡിറ്റ് ചെയ്യേണ്ടതാണ്.
(7) അസാധാരണ ചെലവുകളുടെ വാര്‍ഷിക കണക്ക് പ്രത്യേകമായി എല്ലാ ഗ്രാമസഭകളിലും അവതരിപ്പിക്കേണ്ടതാണ്.
--------------------------------------------------------------------------------------------------------------
6. കേരളാ പഞ്ചായത്ത് രാജ് ആക്ട് - 1994 സെക്ഷന്‍ 156(4) (ബി)
സര്‍ക്കാര്‍ അതാത് സമയം നിശ്ചയിച്ചേക്കാവുന്ന പരിധിയ്ക്ക് വിധേയമായി കണ്ടിജന്‍റ് ചെലവുകള്‍ പഞ്ചായത്ത് പ്രസിഡന്‍റിന് ചെയ്യാം
(1) ചെലവു പരിധി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് 5,000/- രൂപയായി നിശ്ചയിച്ചു. GO(MS) 18/97/LSGD Dt 18-01-97
(2) അനുവദനീയമായ കണ്ടിജന്‍റ് ചെലവിനങ്ങള്‍ നിശ്ചയിച്ചു. ഉത്തരവ് GO(MS) 107/98/LSGD Dt:27.05.98
(3) കണ്ടിജന്‍റ് ചെലവുകളുടെ പരിധി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് ഒരു പ്രാവശ്യം 5,000/- രൂപയും
പ്രതിമാസം 10,000/- രൂപയുമായി നിജപ്പെടുത്തി. GO(MS) 271/2004/LSGD Dt 14.09.04
(1) ഔദ്യോഗിക പത്രപരസ്യങ്ങള്‍-ടെണ്ടര്‍-ക്വട്ടേഷന്‍ നോട്ടീസ് മുതലായവ ബാധകമായ നിബന്ധനകള്‍:
(2) സൈക്കിളുകള്‍ വാങ്ങല്‍, കേടുപാടുകള്‍ തീര്‍ക്കല്‍ (1) ബജറ്റില്‍ ആവശ്യമായ ഫണ്ട്
വകയിരുത്തല്‍ (2) സെക്രട്ടറി തൊട്ടടുത്ത പഞ്ചായത്ത് യോഗത്തില്‍ വിവരം അറിയിക്കണം (3) പ്രൊക്യുര്‍മെന്‍റു മാന്വല്‍ നിബന്ധനകള്‍ ബാധകമാണ്.
(3) പുസ്തകങ്ങളും ആനുകാലികങ്ങളും ബൈന്‍ഡ് ചെയ്യല്‍
(4) ഓഫീസ് ഉപയോഗത്തിനുളള പുസ്തകങ്ങള്‍ വാങ്ങല്‍
(5) ക്ലോക്കുകള്‍ വാങ്ങലും കേടുപാടുകള്‍ തീര്‍ക്കലും
(6) മണി ഓര്‍ഡര്‍ കമ്മീഷനും പാഴ്സല്‍ ചാര്‍ജ്ജും
(7) വാഹന വാടക
(8) ഡമറേജ് ചാര്‍ജ്ജ്
(9) ബള്‍ബുകള്‍, ട്യൂബുകള്‍ സ്ഥാപിക്കല്‍
(10) വൈദ്യുതി, വെളളം ചാര്‍ജ്ജുകള്‍
(11) ഓഫീസ് ഉപകരണങ്ങള്‍ വാങ്ങലും അവയുടെ കേടുപാടകള്‍ തീര്‍ക്കലും
(12) ഫോറങ്ങളും രജിസ്റ്ററുകളും വാങ്ങലും അച്ചടിപ്പിക്കലും
(13) ഓഫീസ് ഫര്‍ണിച്ചറുകള്‍ വാങ്ങലും അച്ചടിപ്പിക്കലും
(14) അയണ്‍സേഫ് വാങ്ങലും അറ്റകുറ്റപ്പണികളും
(15) ഭൂപടങ്ങള്‍, പ്ലാനുകള്‍, ചാര്‍ട്ടഉകള്‍, രേഖാചിത്രങ്ങള്‍ തുടങ്ങിയവ തയ്യാറാക്കല്‍
(16) നോട്ടീസ് ബോര്‍ഡുകളും നെയിം ബോര്‍ഡുകളും സ്ഥാപിച്ച് സംരക്ഷിക്കല്‍
(17) പാഡ്ലോക്കുകളും പൂട്ടുകളും മറ്റും വാങ്ങലും കേടുപാടുകള്‍ തീര്‍ക്കലും
(18) സ്വീപ്പിം ചാര്‍ജ്ജ്
(19) ആനുകാലികങ്ങളും പത്രങ്ങളും വാങ്ങല്‍
(20) മഹാത്മാഗാന്ധിയുടെയും രാഷ്ട്രപതിയുടെയും ഫ്രധാനമന്ത്രിയുടെയും ഛായാപടങ്ങള്‍ സ്ഥാപിക്കല്‍
(21) പോസ്റ്റല്‍ ചാര്‍ജ്ജ്
(22) അച്ചടി ചാര്‍ജ്ജ്
(23) കെട്ടിട വാടക
(24) ശുചീകരണ ഉപകരണങ്ങള്‍
(25) റബ്ബര്‍ സ്റ്റാമ്പുകള്‍
(26) സ്റ്റേഷനറി സാധനങ്ങള്‍
(27) പാത്രങ്ങള്‍ വാങ്ങല്‍
(28) ടെലിഗ്രാം-ടെലിഫാക്സ്-ടെലിഫോണ്‍ ചാര്‍ജ്ജ്
(29) നോട്ടീസ് ഉച്ചഭാഷിണി എന്നിവ മുഖേനയുളള പരസ്യങ്ങള്‍
(30) ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ്ജ്
(31) ടൈപ്പിംഗ്, ഫോട്ടോ കോപ്പിയിംഗ് ചാര്‍ജ്ജ്
(32) ജീവനക്കാരുടെ യൂണിഫോം തുണി വാങ്ങല്‍
(33) വാഹനങ്ങള്‍ക്കുളള ഇന്ധനം വാങ്ങല്‍
(34) വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തല്‍
(35) അലക്കുകൂലി
(36) കമ്മിറ്റി യോഗങ്ങളില്‍ ലഘുഭക്ഷണം നല്‍കല്‍.
7. കേരള പഞ്ചായത്ത് രാജ് ആക്ട് - സെക്ഷന്‍ 156 (5)
പൊതുജനരക്ഷയ്ക്ക് അടിയന്തിരമായി നടത്തേണ്ട പണികള്‍ നടത്താനും അതിനുളള ചെലവ് പഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കാനും നിര്‍ദ്ദേശം നല്‍കുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റിന് അധികാരമുണ്ട്.
ബാധകമായ നിബന്ധനകള്‍
(1) പഞ്ചായത്ത് നിരോധിച്ച പ്രവൃത്തി നടത്തരുത്
(2) തൊട്ടടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്ത് അംഗീകാരം ലഭ്യമാക്കണം
(അവലംബം : 1994 -ലെ കേരള പഞ്ചായത്ത് രാജ്
ആക്ടും ചട്ടങ്ങളും)
പഞ്ചായത്ത് ഡയറക്ടര്‍ക്കു വേണ്ടി
- 61826 views