ദേശീയ ഗ്രാമീണ നിര്മ്മാര്ജ്ജന പ്രവര്ത്തനങ്ങളില് കേന്ദ്ര സര്ക്കാരിന്റെ മുഖ്യ പദ്ധതിയാണ് പുതുതായി രൂപം കൊടുത്തിട്ടുള്ള ദേശീയ ഗ്രാമീണ ഉപജീവന മിഷന് (National Rural Livelihood Mission). നിലവിലുള്ള SGSY പദ്ധതിക്ക് പകരമാണ് NRLM ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. IRDP മുതല് SGSY വരെയുള്ള പദ്ധതികള് സ്വയം തൊഴില് സംരംഭങ്ങളില് കൂടി തൊഴില്/ജീവന അവസരങ്ങള് സൃഷ്ടിക്കുന്നതിനാലാണ് ഊന്നല് കൊടുത്തിട്ടുള്ളത്. എന്നാല് ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ശേഷി വികസനവും അവരുടെതായ ജനകീയ സംഘടനാ സംവിധാനവും ഉണ്ടെങ്കില് മാത്രമേ ദാരിദ്ര്യ നിര്മ്മാര്ജ്ജന പ്രവര്ത്തനങ്ങള് സമഗ്രവും സുസ്ഥിരവുമാകൂ എന്ന കേരളത്തിലെ കുടുംബശ്രീയുടേയും ആന്ധ്രയിലെ SERP യുടെയും അനുഭവങ്ങള് മാതൃകകളാക്കികൊണ്ടാണ് NRLM പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത് പതിനൊന്നാം പദ്ധതിയുടെ ബാക്കിയുള്ള രണ്ടു വര്ഷം തെരഞ്ഞെടുത്ത ജില്ലകളിലാണ് NRLM പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലും ആന്ധ്രയിലും സംസ്ഥാനാടിസ്ഥാനത്തില് ഇത് നടപ്പില്വരും. സംസ്ഥാനതലത്തിലുള്ള State Rural Livelihood Mission (SRLM) തയ്യാറാക്കുന്ന 7 വര്ഷ പദ്ധതി രേഖയുടെ അടിസ്ഥാനത്തിലാകും കേന്ദ്ര സര്ക്കാര് പദ്ധതിക്ക് അംഗീകാരം നല്കുക. സംസ്ഥാനത്ത് കുടുംബശ്രീ മിഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. കുടുംബശ്രീ സംഘടനാ സംവിധാനം വഴിയായിരിക്കും എന്.ആര്.എല്.എമ്മിന്റെ പ്രവര്ത്തനങ്ങള് നടപ്പിലാക്കുക
- 14131 views