സിവില്‍ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും - രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ

ഈ ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം നടത്തി രജിസ്ട്രാര്‍ ജനറല്‍ ഓഫ്  ഇന്ത്യയായി  ഒരാളെ നിയമിക്കുന്നു (വകുപ്പ് 3(1)). രജിസ്ട്രാര്‍ ജനറലിന്‍റെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശാനുസരണ വും  പ്രവര്‍ത്തിക്കുന്നതിനുവേ്യുി പ്രാപ്തരായ ഉദ്യോഗസ്ഥരെ ആവ ശ്യമായ തസ്തികകളിലെ ചുമതല നിര്‍വഹിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമിക്കാവുന്നതാണ്.(വകുപ്പ്  3(2)) വകുപ്പ്  3(2)ലെ  വ്യവസ്ഥകള്‍ പ്രകാരം അഡീഷണല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഡെപ്യൂട്ടി രജിസ്ട്രാര്‍ ജനറല്‍, ജോയിന്‍റ് രജിസ്ട്രാര്‍ ജനറല്‍ (ഡയറക്ടര്‍ ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ്) എന്നിവരെ രജിസ്ട്രാര്‍ ജനറല്‍ ഏല്‍പ്പിക്കുന്ന ജോലികള്‍ സമയാ സമയങ്ങളില്‍ നിര്‍വഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു.

ചുമതലകള്‍

ഈ ആക്ടിലെ വകുപ്പ് 3(3) പ്രകാരം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ താഴെ പറയുന്ന  കാര്യങ്ങളു ടെ കേന്ദ്ര അധികാരി ആയിരിക്കും:

  • ഈ ആക് ട് പ്രാബ ല്യത്തില്‍ വരുന്ന പ്രദേശങ്ങളിലെ ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്ന തുമായി ബന്ധപ്പെട്ട പൊതുനിര്‍ ദ്ദേശങ്ങള്‍ നല്‍കല്‍
  • രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങ ളില്‍ ചീഫ് രജിസ്ട്രാര്‍മാരുടെ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുകയും ഐകരൂപ്യം നല്‍കുകയും ചെയ്യല്‍.
  • ഈ ആക്ട് പ്രകാരം വിവിധ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍.

ചീഫ്  രജിസ്ട്രാര്‍/അഡീഷണല്‍ ചീഫ് രജിസ്ട്രാര്‍/ഡെപ്യൂട്ടി ചീഫ്  രജിസ്ട്രാര്‍ ഈ ആക്ടിലെ വകുപ്പ് 4(1)
പ്രകാരം സംസ്ഥാന ഗവണ്‍മെന്‍റിന് ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം നടത്തി സംസ്ഥാനത്തെ ചീഫ് രജിസ്ട്രാറെ നിയമിക്കാം. ചീഫ് രജിസ്ട്രാറുടെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശാനുസരണവും പ്രവര്‍ത്തിക്കുന്നതിനുവേ്യുി ആവശ്യമായ തസ്തികകളില്‍ പ്രാപ്തരായ ഉദ്യോഗസ്ഥരെ ചുമതല നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ചീഫ് രജിസ്ട്രാര്‍ പ്രസ്തുത ജോലികള്‍ നിര്‍വഹിക്കാന്‍ സമയാസമയങ്ങളില്‍ അവരെ അധികാരപ്പെടുത്തുന്നതാണ്(വകുപ്പ് 4(2)).
വകുപ്പ് 4(2) പ്രകാരം അഡീഷണല്‍ ചീഫ് രജിസ്ട്രാര്‍/ ഡെപ്യൂട്ടി ചീഫ് രജിസ്ട്രാര്‍ എന്നിവരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമിക്കുന്നു.

ചുമതലകള്‍
ഈ ആക്ടിലെ വകുപ്പ് 4(3) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്ന നിയമങ്ങളും ഉത്തരവുകളും നിര്‍ദ്ദേശങ്ങളും നടപ്പാക്കാനുളള സംസ്ഥാനത്തെ ചീഫ് എക്സിക്യൂട്ടീവ് അതോറിറ്റി ചീഫ് രജിസ്ട്രാര്‍ ആയിരിക്കും.
ചീഫ് രജിസ്ട്രാര്‍ മേല്‍പറഞ്ഞവ നടപ്പില്‍വരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കൂടാതെ:
*    സംസ്ഥാനത്ത് കാര്യക്ഷമമായ രജിസ്ട്രേഷനില്‍ ഏകോപനവും ഐകരൂപ്യവും മേല്‍നോട്ടവും ഉറപ്പുവരുത്തുകയും
*    ഈ ആക്ടിലെ വകുപ്പ് 19ന്‍റെ ഉപവകുപ്പ് (2) പ്രകാരം സം സ്ഥാനത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്  നിര്‍ദ്ദിഷ്ടരീതിയിലും നിശ്ചിത ഇടവേളകളിലും തയ്യാറാക്കി സ്ഥിതിവിവര റിപ്പോര്‍ട്ടി നോടൊപ്പം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യേ്യുതാണ്.

ജില്ലാ രജിസ്ട്രാര്‍/അഡീഷണല്‍ ജില്ലാ രജിസ്ട്രാര്‍ (വകുപ്പ് 6) 

വകുപ്പ് 6(1) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഓരോ റവന്യൂ ജില്ലക്കും ജില്ലാ രജിസ്ട്രാര്‍മാരെയും ആവശ്യമായ അഡീഷണല്‍ ജില്ലാ രജിസ്ട്രാര്‍മാരെയും നിയമിക്കുന്നു. ജില്ലാ രജിസ്ട്രാര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍  അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി അഡീഷണല്‍ ജില്ലാ രജിസ്ട്രാര്‍ സമയാസമയങ്ങളില്‍   നിര്‍വഹിക്കേ്യുതാണ്.

ചുമതലകള്‍

ഈ ആക്ടിന്‍റെ വകുപ്പ് 6(2) പ്രകാരം ജില്ലാ രജിസ്ട്രാര്‍മാരും അഡീഷണല്‍ ജില്ലാ രജിസ്ട്രാര്‍മാരും താഴെ പറയുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേ്യുതു്യു്.

  • ചീഫ് രജിസ്ട്രാറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ ജനനമരണ രജിസ്ട്രേഷനുകളുടെ മേല്‍നോട്ടം.
  • ഈ ആക്ടിന്‍റെ വ്യവസ്ഥകള്‍ക്കനുസൃതമായി ജില്ലയിലെ ജനനമരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനും ചീഫ് രജിസ്ട്രാര്‍ സമയാ സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാനുമുളള ഉത്തരവാദിത്വം.

ജില്ലാ രജിസ്ട്രാര്‍/അഡീഷ ണല്‍ ജി ല്ലാ ര ജിസ്ട്രാര്‍ താഴെ പറയുന്ന ചുമതലകള്‍ കൂടി നിര്‍വ ഹിക്കേ്യുതു്യു്:

  • രജിസ്ട്രേഷന്‍ ഓഫീസു കള്‍ സന്ദര്‍ശിച്ച് അവിടെ സൂക്ഷിച്ചിട്ടുളള റിക്കാഡുകളുടെ പരിശോധന.
  • രജിസ്ട്രാര്‍മാര്‍ക്ക് യഥാസമയം ആവശ്യമായ നേതൃത്വവും നിര്‍ദ്ദേശങ്ങളും നല്‍കുക.
  • രജിസ്ട്രാര്‍മാര്‍ക്ക് വേ്യുി ആനു കാലിക പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്യുക.
  • രജിസ്ട്രാര്‍ ഓഫീസു കളില്‍നിന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ യഥാസമയം  സംസ്ഥാന  ആസ്ഥാനത്ത് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
  • മികച്ച രീതിയിലും മോശമായനിലയിലും രജിസ്ട്രേഷന്‍ നടക്കുന്ന പ്രദേശങ്ങളെ ക്യുത്താനുളള പഠനങ്ങള്‍ സംഘടിപ്പിക്കുക.
  • വിവരം നല്‍കാനുളള വിസമ്മ തം, തെറ്റായ വിവരം നല്‍കല്‍, പേരുചേര്‍ക്കുന്നത് നിരസിക്കല്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ മാസംതോറും അയക്കുന്നതിലുളള വീഴ്ച എന്നിവയ്ക്ക് പിഴ ചുമത്തുക (വകുപ്പ്  23)
  • രജിസ്ട്രാര്‍മാര്‍ സൂക്ഷിച്ചിട്ടുളള രജിസ്റ്ററുകളുടെ മറ്റ് രേഖകളു ടെയും സൂക്ഷിപ്പ്, ഹാജരാക്കല്‍, കൈമാറ്റം എന്നിവ ഉറപ്പുവരുത്തുക (വകുപ്പ്  30(2)).

രജിസ്ട്രാര്‍/സബ് രജിസ്ട്രാര്‍ (വകുപ്പ് 7)

വകുപ്പ് 7(1) പ്രകാരം മുന്‍സിപാ ലിറ്റി, പഞ്ചായത്ത് അല്ലെങ്കില്‍ മറ്റു തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ അധികാരപരിധിയില്‍ വരുന്ന പ്രദേ ശത്തേക്കായോ  അല്ലെങ്കില്‍  മറ്റേതെങ്കിലും പ്രദേശത്തേക്കു വേ്യുിയോ അല്ലെങ്കില്‍ സമാനതയുളള ര്യുോ അതിലധികമോ സ്ഥാപനങ്ങളിലേക്കു വേ്യുിയോ ഒരാളെ രജിസ്ട്രാര്‍ ആയി സംസ്ഥാന സര്‍ക്കാരിന് നിയമിക്കാം. മുന്‍സിപാലിറ്റി, പഞ്ചായത്ത് അല്ലെങ്കില്‍ മറ്റ് തദേശസ്ഥാപനം എന്നിവിടങ്ങളിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അല്ലെങ്കല്‍ മറ്റ് ജീവനക്കാരെയോ സര്‍ക്കാരിന് രജിസ്ട്രാര്‍ ആയി നിയമിക്കാവുന്നതാണ്.

വകുപ്പ് 7(5)ന്‍റെ വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രാര്‍ക്ക് ചീഫ് രജി സ്ട്രാറുടെ മുന്‍കൂട്ടിയുളള അനുമതിയോടെ സബ്-രജിസ്ട്രാര്‍മാരെ
നിയമിക്കാവുന്നതും തന്‍റെ പരിധിയിലെ ഏതെങ്കിലും പ്രദേശത്തെ അധികാരങ്ങളും ചുമതലകളും പൂര്‍ണ്ണമായോ ഭാഗികമായോ ഏല്‍പ്പിച്ച് കൊടുക്കാവുന്നതുമാണ്.

ചുമതലകള്‍:

വകുപ്പ് 7(2) മുതല്‍ 7(4) വരെ യുളള വ്യവസ്ഥകള്‍ പ്രകാരം ഓരോ രജിസ്ട്രാറും സബ് രജിസ്ട്രാറും താഴെപ്പറയുന്ന കാര്യങ്ങള്‍ നിര്‍വഹിക്കേ്യുതു്യു്.

  • ഫീസോ പ്രതിഫലമോ കൂടാതെ വകുപ്പ് 8  അല്ലെങ്കില്‍ വകുപ്പ് 9 പ്രകാരം ലഭിക്കുന്ന എല്ലാ വിവ രങ്ങളും രജിസ്റ്ററില്‍ രേഖപ്പെടു ത്തേ്യുതാണ്. തന്‍റെ പരിധിയില്‍ നടക്കുന്ന എല്ലാ ജനനങ്ങളെയും മര ണങ്ങ ളെയും സംബ ന്ധിച്ച വിവരങ്ങളുടെ ലഭ്യത ഉ റപ്പുവ രുത്തുകയും അവ രജിസ്റ്ററില്‍ ഉള്‍കൊളളിച്ചിട്ടു്യുെന്ന് ബോദ്ധ്യ പ്പെടേ്യുതുമാണ്.
  • താന്‍ നിയമിക്കപ്പെട്ടിരിക്കുന്നപ്രദേശത്ത് ഒരു ഓഫീസ് ഉ്യുാ യിരിക്കേ്യുതാണ്.
  • ചീഫ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടു ളള ദിവസങ്ങളിലും സമയങ്ങളി ലും ജനന-മരണ രജിസ്ട്രേഷനു വേ്യു ി ഓഫീസില്‍ ഹാജരാകേ്യുതാണ്.  ഓഫീസിനു  മുന്‍ഭാഗത്തെ വാതിലിലോ അതിനുസമീപമോ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്തോ പ്രാദേശികഭാഷയില്‍ ഉദ്യോഗസ്ഥന്‍റെ പേര്, ജനനമരണ രജിസ്ട്രാറായി നിയമിക്കപ്പെട്ട പ്രദേശത്തിന്‍റെ പേര്, ഓഫീസില്‍ ഹാജരാകുന്ന ദിവസങ്ങള്‍, സമയം എഴുതി വെയ്ക്കേ്യുതാണ്.

(അവലംബം: 2012 ലെ ഇന്ത്യയിലെ
സിവില്‍ രസിസ്ട്രേഷന്‍ അധികാരികള്‍ക്കുള്ള പരിശീലന മാന്വല്‍)