പകര്‍ച്ചപനി ശുചീകരണയജ്ഞം -പ്രവര്‍ത്തനാവലോകന റിപ്പോര്‍ട്ട്

Posted on Tuesday, June 27, 2017-6:41 pm

ഇടുക്കി, കൊല്ലം ജില്ലകള്‍ ഒഴികെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുളള പകര്‍ച്ചപനി പ്രതിരോധത്തിന്‍റെ ഭാഗമായുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ടി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 27-06-2017, 28-06-2017, 29-06-2017 തീയതികളില്‍ നടത്തേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആയതിന്‍റെ ഭാഗമായി അതാത് ഗ്രാമപഞ്ചായത്തുകളിലെ ഓഫീസ് ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വാര്‍ഡു മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താഴെപറയുന്നു.

  1. വാര്‍ഡുതല ശുചീകരണം ആരംഭിച്ചു.
  2. നോട്ടീസ് വിതരണം ആരംഭിച്ചു.
  3. ആവശ്യമുളള മേഖലയില്‍ പ്രതിരോധ മരുന്ന് വിതരണം നടത്തുവാന്‍ തീരുമാനിച്ചു.
  4. പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിനായി ഭവന സന്ദര്‍ശനവും ബോധവത്ക്കരണവും ആരംഭിച്ചു.
  5. മാലിന്യ നിക്ഷേപ സ്ഥലങ്ങള്‍ കണ്ടെത്തി മാലിന്യം നീക്കം ചെയ്യുന്നതിന് വാര്‍ഡുതല നടപടികള്‍ ആരംഭിച്ചു.
  6. ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
  7. തോടുകള്‍, ഓടകള്‍ എന്നിവയുടെ ശുദ്ധീകരണം ആരംഭിച്ചു.
  8. വിളംബര ജാഥകള്‍ ആരംഭിച്ചു.
  9. തൊഴിലുറപ്പു തൊഴിലാളികള്‍ വെളളക്കെട്ട് ഒഴിവാക്കിവരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവരുന്നു.
  10. അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധനയും ബോധവത്കരണവും നടത്തിവരുന്നു.
  11. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നു.