- 334 views
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പൊതുജനങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം "For the People" എന്ന പേരില്‍ ആരംഭിക്കുന്നു. തദ്ദേശ സ്വയം ഭരണ സംവിധാന ശ്രേണിയിലെ സേവനങ്ങള്‍ നല്കുന്നതിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും, കാര്യക്ഷമവും, അഴിമതി രഹിതവുമാക്കുകയെന്നതുമാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് "ഫോര്‍ ദി പീപ്പിള്‍" വഴി പരിഹാരം തേടാവുന്നതും, പരാതി പരിഹാര നടപടിക്രമങ്ങള്‍ അപേക്ഷകന് ഓണ്‍ലൈനില്‍ പരിശോധിക്കാവുന്നതും, പ്രസ്തുത നടപടിക്രമങ്ങളുടെ പുരോഗതി വകുപ്പ് മന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള മേല്‍ ഓഫീസുകളിലൂടെ നിരീക്ഷിക്കാവുന്നതുമാണ്. ഇതോടൊപ്പം സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള ഒരു മൊബൈല്‍ അപ്ലിക്കേഷനും ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്ത്, ഗ്രാമവികസന, നഗരകാര്യ, നഗരാസൂത്രണ വകുപ്പുകള്‍ തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗം എന്നിവയെയാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 ഫെബ്രുവരി 2 ന് രാവില്‍ 10 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നിര്‍വ്വഹിച്ചു
പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ സന്ദര്‍ശിക്കുക https://pglsgd.kerala.gov.in