പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ഊര്‍ജ്ജിത ഫയല്‍ തീര്‍പ്പാക്കലിന് തുടക്കമായി. മുഴുവന്‍ ഫയലുകളും തരംതിരിച്ച ശേഷം പഴയഫയലുകളിന്മേല്‍ നടപടി സ്വീകരിച്ച് ഏപ്രില്‍ മാസം അവസാനത്തോടെ ഫയല്‍ തീര്‍പ്പാക്കി ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. പഞ്ചായത്ത് ഡയറക്ടറേറ്റിലെ സൂപ്രണ്ടുമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗതീരുമാനപ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അഴിമതി വിരുദ്ധ ഭരണ സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
തുടര്‍ന്ന് ഡയറക്ടറേറ്റിന് കീഴിലുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസുകളില്‍ നിന്നും ഇതര സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കേണ്ട റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് മേയ് രണ്ടാം വാരത്തില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും. ഇതിനായി പ്രത്യേകം കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലും ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും. 6 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
- 206 views