2016 -17 വര്‍ഷത്തെ പഞ്ചായത്ത് പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നു.

Posted on Monday, July 31, 2017-3:29 pm

2016 -17 വര്‍ഷത്തെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തികരണ്‍ പുരസ്കാര്‍, നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്കാര്‍, മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള അവാർഡ് എന്നീ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്ക് ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരത്തിന് മാത്രവും, ഗ്രാമപഞ്ചായത്തുകൾക്ക് എല്ലാ പുരസ്കാരങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ http://panchayataward.gov.in എന്ന വെബ്സൈറ്റിൽ നിന്നും അറിയാവുന്നതാണ്. അപേക്ഷകള്‍ 20.09 .2017ന് മുമ്പായി http://panchayataward.gov.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ യൂസർ ഐഡിയും പാസ്സ്‌വേർഡും അതാത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/ആർ.ജി.പി.എസ്.എ MIS Specialists  മുഖാന്തരം ലഭ്യമാക്കുന്നതാണ്. നിശ്ചിത തീയ്യതിയ്ക്ക് മുമ്പായി താൽപര്യമുള്ള എല്ലാ ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.