അനിമല്‍ ബര്‍ത്ത് കണ്‍ട്രോളര്‍ (എ ബി സി) പ്രോഗ്രാം - സമാഹൃത റിപ്പോര്‍ട്ട്
തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായി ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോളര്‍ (എ ബി സി) പ്രോഗ്രാം. ഈ പദ്ധതി നടപ്പിലാക്കിയ പ്രധാന നഗരങ്ങളിലൊക്കെയും വിജയമാണെന്നതിനാല്‍ ഭാരത സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ പഞ്ചായത്ത് /മുനിസിപ്പാലിറ്റി തലങ്ങളിലും മൃഗസംരക്ഷണ സംഘടനകളോടൊപ്പം ചേര്‍ന്ന് കൊണ്ട് നടപ്പിലാക്കാന്‍ തീരുമാനം എടുത്തു. ഒരു പ്രദേശത്തെ നായ്ക്കളെ മുഴുവന്‍ കൊന്നൊടുക്കുകയോ കൂട്ടത്തോടെ നീക്കം ചെയ്യുകയോ ചെയ്യുന്നത് ആശാസ്ത്രീയമായതിനാല്‍ നായ്ക്കളുടെ വന്ധീകരണവും വാകസിനേഷനുമാണ് കൂടുതല്‍ അഭികാമ്യമെന്ന് മുന്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതിന്‍റെ അടിസ്ഥാനത്തില്‍ എ.ബി.സി പ്രോഗ്രാം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ ഭാഗമായി 24.12.2001 ല്‍ 1960 ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത (തടയല്‍)ചട്ടങ്ങളിലെ 38-ാം സെക്ഷനിലെ 1-ാം ഉപവകുപ്പായി എസ്.ഒ.1256(ഇ)നമ്പരായി അനിമല്‍ ബര്‍ത്ത് കണ്‍ട്രോളര്‍ (ഡോഗ്സ്) 2001 നിയമം കൂട്ടിചേര്‍ക്കപ്പെട്ടു. ഇതില്‍ 13 ചട്ടങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ പ്രധാനപ്പെട്ടത് ഗ്രാമപഞ്ചായത്തുകളില്‍ എ.ബി.സി പ്രൊഗ്രാമുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം 4 ആണ്. ഇത് പ്രകാരം രൂപീകരിക്കുന്ന മോണിറ്ററിംഗ് സമിതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ മേധാവി എക്സ് ഒഫിഷ്യോ ചെയര്‍മാനായിട്ടുള്ളതും ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ മൃഗഡോക്ടര്‍ എന്നിവരെ കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള ജില്ലാതല സഹകരണ സംഘത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയും മൃഗസംരക്ഷണ സംഘടനകളില്‍ നിന്നും രണ്ടു പേരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതും തുടര്‍ നടപടികള്‍ ഉറപ്പുവരുത്തേണ്ടതും മേല്‍ മോണിറ്ററിംഗ് സമിതിയുടെ ചുമതലയാണ്.
സമീപകാലങ്ങളിലായി തെരുവ്നായ ശല്യം അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചിട്ടുണ്ട്. ചെന്നായ്ക്കളെ പോലെ സംഘം ചേര്‍ന്നുള്ള തെരുവ്നായക്കളുടെ ആക്രമണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഉള്‍പ്പെടെ ധാരാളം ആളുകള്‍ക്ക് മാരകമായ മുറിവേല്‍ക്കുകയും ഒട്ടനവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. 1960 ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത (തടയല്‍) ആക്റ്റിലെ 13-ാം വകുപ്പ് പ്രകാരം പേവിഷബാധയേറ്റ നായ്ക്കളെയും, എ.ബി.സി റൂള്‍ 2001 ലെ ചട്ടം 9 പ്രകാരം മാരകമായ മുറിവേറ്റതും ഭേദമാകാത്ത അസുഖമുള്ളതുമായ നായകളെയും മാത്രമേ കൊല്ലുവാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ ഈ നിയമങ്ങളെ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നിരിക്കെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.
1. 2001 ലെ എബിസി(ഡോഗ്സ്) ചട്ടങ്ങളിലെ ചട്ടം 4 അനുശാസിക്കും പ്രകാരമുള്ള മോണിറ്ററിംഗ് സമിതികള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുക
2. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിന് സഹായകമായ പദ്ധതികള്‍ പ്ലാന്‍/തനതുഫണ്ട് ഉപയോഗിച്ച് ആവിഷ്ക്കരിക്കുക
3. തെരുവുനായകളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അവയെ പിടികൂടി സ്റ്റെറിലൈസേഷന്‍/വാക്സിനേഷന്‍ നടത്തുന്നതിനുവേണ്ടി അവയെ നിശ്ചിത ദിവസത്തേയ്ക്ക് പാര്‍പ്പിച്ച് നിരീക്ഷിക്കുന്നതിലേയ്ക്ക് 152 ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഡോഗ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക
4. പരിചസമ്പന്നരായ നായപിടുത്തക്കാരുടെ സേവനം ലഭ്യമാകാത്ത ഗ്രാമപഞ്ചായത്തുകളില്‍ അവരുടെ സേവനം ലഭ്യമാക്കുന്നതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക
5. മൃഗക്ഷേമ സംഘടനകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക
6. 1998 ലെ കേരള പഞ്ചായത്ത് രാജ് (പട്ടികള്‍ക്കും പന്നികള്‍ക്കും ലൈസന്‍സ് നല്‍കള്‍) ചട്ടങ്ങള്‍ പ്രകാരം വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മതിയായ പരസ്യം നല്‍കി നടപടി ഉറപ്പുവരുത്തുക
7. പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധനവ് ഉണ്ടാകുന്നതിന് കാരണമാകുന്നു എന്നതിനാല്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 1994 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 219എ, 219എല്‍ വകുപ്പുകള്‍ പ്രകാരം നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കുക.
2016-17 വര്‍ഷത്തില്‍ തെരുവ്നായ ആക്രമണത്തില്‍ 12,867 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തില്‍ ശിലുവമ്മ എന്നവര്‍ തെരുവുനായകളുടെ ആക്രമണത്തിലും, പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ എം.സി.റോയി, കോഴിക്കോട് ജില്ലയില്‍ കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ ഒരു നടോടി സ്ത്രീ, കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ നഗരസഭാ പ്രദേശത്ത് സി.കെ.കുമാരന്‍ എന്നിവര്‍ പേവിഷബാധയേറ്റും ആകെ 4 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. 2003 ലെ കേരള പഞ്ചായത്ത് രാജ് ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങളിലെ ചട്ടം 3(1) പ്രകാരം പേമാരി, വെള്ളംപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാരോഗം എന്നിവ മൂലം ദുരിതമനുവഭിക്കുന്നവരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിവസിക്കുന്നവരും നിര്‍ദ്ധനരായ വ്യക്തികള്‍ക്ക് അവരുടെ ദുരിതനിവാരണാര്‍ത്ഥം അടിയന്തിര ധനസഹായം നല്‍കുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും ഒരു പ്രമേയം മൂലം ഗ്രാമപഞ്ചായത്തിന്‍റെ മറ്റ് ഫണ്ടുകളില്‍ നിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയതിട്ടുണ്ട്. ഇത്തരത്തിലുള്ള ഗ്രാമപഞ്ചായത്തിന്‍റെ ദുരിതാശ്വാസ നിധിയില്‍ നിന്നും തെരുവ്നായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ഇലകമണ്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 3,000/- രൂപയും തൃശ്ശൂര്‍ ജില്ലയില്‍ ചാഴൂര്‍, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 3,650/- രൂപയും പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും മലപ്പുറം ജില്ലയിലെ വട്ടംകുളം, വാഴയൂര്‍, എടക്കര എന്നീ ഗ്രാമപഞ്ചായത്തില്‍ നിന്ന് 43 പേര്‍ക്കും വയനാട് ജില്ലയില്‍ കണയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. തെരുവ് നായകളുടെ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ധനസഹായം നല്‍കിയിട്ടില്ല.
ബഹു.സുപ്രീംകോടതി റിട്ട്പെറ്റീഷന്‍ സിവില്‍ 599/15 നമ്പര്‍ പെറ്റീഷനിേډല്‍ 05.06.2016 ല്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ടതാണ് ജസ്റ്റീസ് സിരിജഗന്‍ കമ്മറ്റി. തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളവര്‍ പ്രസ്തുത കമ്മറ്റി മുമ്പാകെ പരാതി ബോധിപ്പിക്കേണ്ടതും നഷ്ടപരിഹാരം സംബന്ധിച്ച തുടര്‍നടപടി കമ്മറ്റി തീരുമാനിക്കുന്നതുമാണ്.
ബഹു.ഹൈക്കോടതി ഡബ്ല്യൂ.പി(സി)28255/11 നമ്പര്‍ തുടങ്ങിയിട്ടുള്ള 12 ഓളം റിട്ട് പെറ്റീഷനുകളില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ട് 04.11.2015 ല്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കി വരുന്നുണ്ട.് അവ ചുവടെ ചേര്‍ക്കുന്നു.
|
|
ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ |
സ്വീകരിച്ച നടപടികള്‍ |
|
I. a)
b) |
Capturing of stray dogs in accordance with Rule 7 of the 2001 Rules and take immediate action on receipt of complaint. Carry on destruction of stray dogs in accordance with Rules 9 and 10 of the 2001 Rules and directions of the Monitoring Committee under Rule 5(b) if any as well as any instruction of the Animal Welfare Board given under section 9(f) of the 1960 Act. |
സര്‍ക്കാരിന്‍റെ 17.09.2015 ലെ ജി.ഒ(ആര്‍.ടി) നം. 2840/2015/തസ്വഭവ നമ്പര്‍ ഉത്തരവുപ്രകാരം തെരുവുനായശല്യം നിയന്ത്രിക്കുന്നതിനായി പുറ പ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തെരുവുനായ കളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കേ ണ്ടതും പിടികൂടുന്ന നായകളെ ബ്ലോക്ക് ലെവല്‍ ഷെല്‍ട്ടറില്‍ എത്തിച്ച് സ്റ്റെറിലൈസേഷന്‍/വാക് സിനേഷന്‍ വിധേയമാക്കേണ്ടതും അതിനുശേഷം അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ കൊണ്ട് വിടേണ്ടതാണെന്നും വ്യക്തമാക്കിയി ട്ടുണ്ട്. സര്‍ക്കാരിന്‍റെ 27.08.2016 ലെ 45151/ ആര്‍.സി3/2016/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം സന്നദ്ധമൃഗ സംഘടനകളുടെ സേവനം തെരുവുനായകളുടെ വന്ധ്യംകരണത്തിന് തുടര്‍ ന്നുള്ള പരിപാലനത്തിന് ഉപയോഗപ്പെടുത്താവു ന്നതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെറ്റിനറി ഡോക് ടര്‍മാരുടെ അഭാവമുള്ള സ്ഥലങ്ങളില്‍ ആവശ്യ ത്തിന് വെറ്റിനറി ഡോക്ടര്‍മാരെ എബിസി പദ്ധ തിക്കായി മൃഗസംരക്ഷണ വകുപ്പ് നല്‍കേണ്ടതും ആയതിന് അവസാന വര്‍ഷ (ബി.വി. എസ്.സി) വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താ വുന്നതുമാണ്. പ്രസ്തുത സര്‍ക്കുലറിലെ നിര്‍ ദ്ദേശ പ്രകാരം പാലക്കാട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ രീതിയില്‍ എബിസി പ്രോഗ്രാം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്കായി ഒരു മാതൃകാ പ്രോജക്റ്റ് തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. |
|
II. |
All the Local Authorities who have not yet formed Monitoring Comm- ittee as required by Rule 4 of the 2001 Rules shall form the Monitoring Committee within two weeks from the date a copy of this judgment is produced before the Commissioner/ Chief of the Local Authority. |
13.12.2016 വരെയുള്ള കണക്ക് പ്രകാരം 586 ഗ്രാമ പഞ്ചായത്തുകള്‍ എബിസി ചട്ടം 4 പ്രകാരമുള്ള മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ڔ ശേഷി ക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ കമ്മറ്റി രൂപീകരി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരു ന്നുണ്ട്. |
|
III. |
All the Local Authorities in consultation with the Monitoring Committee shall set up a dog control cell to receive complaints about dog menace, dog bites and information about rabid dogs within two weeks from formation of the Monitoring Committee. Public notice of such dog control cell shall also be given. |
സര്‍ക്കാരിന്‍റെ 27.08.2016 ലെ 45151/ആര്‍.സി3/ 2016/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശ പ്രകാരം പ്രാദേശികമായി ലഭ്യമാകുന്ന വിവര ങ്ങള്‍, മാദ്ധ്യമങ്ങളിലൂടെ ലഭ്യമാകുന്ന വിവര ങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നായകളുടെ കടിയേറ്റവരുടെ ഒരു ഡാറ്റാബേസ് തയ്യാറാക്കേ ണ്ടതാണെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. തെരുവുനായ കള്‍ കൂട്ടമായി കാണപ്പെടുന്നതിനു കാരണം അനധികൃത കശാപ്പുശാലകള്‍, മാലിന്യങ്ങളുടെ നിക്ഷേപം എന്നിവ കാരണമാണോ എന്ന് മേല്‍ പരാമര്‍ശിച്ച ഡാറ്റാ ബേസിന്‍റെ അടിസ്ഥാന ത്തില്‍ പരിശോധിക്കുകയും അടിയന്തിര നടപടി കള്‍ ആവശ്യമായി വരുന്ന സ്ഥലങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന നിര്‍ദ്ദേശവും എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നല്‍കിയിട്ടുണ്ട്. മോണിറ്ററിംഗ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഡോഗ് കണ്‍ട്രോള്‍ സെല്ലിന്‍റെ പ്രവര്‍ത്തനവും അവയിലൂടെ നിര്‍വ്വ ഹിക്കപ്പെടുന്നുണ്ട്. |
|
IV. |
All Local authorities shall provide for dog ponds (including kennels, shelter), ambulance-cum-clinical van, and incinerators as required by Rule 6 of the 2001 Rules at the earliest and not later than by the next financial year. |
തെരുവുനായകളുടെ ശല്യം രൂക്ഷമായതും അടി യന്തിര നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്ന് കണ്ടെത്തുകയും ചെയ്ത പ്രദേശങ്ങള്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകള്‍ ലഭ്യമായ നായപി ടുത്തക്കാരുടെ സേവനം വിനിയോഗിച്ച് തെരുവു നായകളെ പിടികൂടി സര്‍ക്കാരിന്‍റെ 27.08.2016 ലെ 45151/ആര്‍.സി3/2016/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കപ്പെടുന്ന റീഴ ്വീീ ലേയ്ക്ക് ഈ ആവശ്യത്തിലേക്കായി വാടകയ്ക്ക് എടുക്കപ്പെടുന്ന വാഹനത്തില്‍ എത്തിക്കുന്നതി നുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്. |
|
V. |
The State Government shall also ensure that necessary infrastructure as directed above be acquired by all the Local Authorities and the financial commitment be fulfilled by the Local Authorities. The state shall also provide necessary financial assistance to the extent necessary to the Local Authorities. |
സര്‍ക്കാരിന്‍റെ 27.08.2016 ലെ 45151/ആര്‍.സി3/2016/ തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കപ്പെട്ട തിനു ശേഷം 3161 തെരുവുനായകളെ സ്റ്റെറിലൈ സേഷന്‍/വാക്സിനേഷന്‍ നടത്തി ബ്ലോക്ക്തല ഷെല്‍ട്ടറില്‍ എത്തിച്ചിട്ടുള്ളതായി വിവരം ലഭ്യമാ യിട്ടുണ്ട്. തെരുവുനായകളുടെ ശല്യം നിയന്ത്രിക്കു ന്നതിന് അവയെ സ്റ്റെറിലൈസേഷന്‍/വാക്സിനേ ഷന്‍ നടത്തുന്നതിന് സഹായകമായ പ്രോജക്റ്റു കള്‍ പ്ലാന്‍/തനതു ഫണ്ട് ഉപയോഗിച്ച് ആവിഷ് ക്കരിക്കാവുന്നതാണെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശ ത്തിന്‍റെ അടിസ്ഥാനത്തില്‍ 13.12.2016 വരെയുള്ള കണക്ക് പ്രകാരം 899 ഗ്രാമപഞ്ചായത്തുകള്‍ പ്രോജക്റ്റ് തയ്യാറാക്കി മതിയായ തുക വകയി രുത്തി ഡി.പി.സി അംഗീകാരം വാങ്ങി പ്രോജക്റ്റ് നടപ്പിലാക്കി വരുന്നു. ശേഷിക്കുന്ന ഗ്രാമപഞ്ചായ ത്തുകള്‍ പ്രോജക്റ്റ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. നിര്‍ബന്ധ മായും ഈ ആവശ്യത്തിലേക്ക് പ്രോജക്ട് തയ്യാ റാക്കി തുടര്‍നടപടി സ്വീകരിക്കണമെന്ന് പ്രസ് തുത ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. |
|
VI. |
All the Local Authorities under the supervision of Animal Husbandry Department Shall carry on vacci-nation and sterilization programme of stray dogs as contemplated by Government Order dated 17.09.2015. |
സര്‍ക്കാരിന്‍റെ 17.09.2015 ഉത്തരവിന്‍റെ അടിസ്ഥാ നത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ തെരുവുനായ കളെ സ്റ്റെറിലൈസേഷന്‍/വാക്സിനേഷന്‍ നട ത്തുന്നതിന് ബ്ലോക്ക് തല ഷെല്‍ട്ടറില്‍ എത്തി ക്കുന്നതിനും അതിനുശേഷം അവയെ നിരീക്ഷി ക്കുന്നതിനും പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടുന്നതിനും നടപടി സ്വീകരിച്ചുള്ളതാണ്.ڔ |
|
VII |
The Animal Husbandry Department of the State in collaboration with the concerned Local Authorities shall ensure that veterinary hospitals are set up if not already in existence at all District level, poly clinics at Taluk Head Quarters level and Taluk level as contemplated by Government Order dated 17.09.2015. |
സര്‍ക്കാരിന്‍റെ 27.08.2016 ലെ 45151/ ആര്‍.സി3/ 2016/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരവും സന്നദ്ധമൃഗ സംഘടനകളുടെ സേവനം തെരുവു നായകളുടെ വന്ധ്യംകരണത്തിനും തുടര്‍ന്നുള്ള പരിപാലനത്തിന് ഉപയോഗപ്പെടുത്താവുന്നതാ ണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെറ്റിനറി ഡോക്ടര്‍മാ രുടെ അഭാവമുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് വെറ്റിനറി ഡോക്ടര്‍മാരെ എബിസി പദ്ധതി ക്കായി മൃഗസംരക്ഷണ വകുപ്പ് നല്‍കേണ്ടതും ആയതിന് അവസാന വര്‍ഷ (ബി.വി.എസ്.സി) വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താ വുന്നതുമാണെന്ന് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയിലേ ക്കുള്ള സാങ്കേതിക സഹായവും ഭൗതിക സാഹ ചര്യങ്ങളും മൃഗസംരക്ഷണ വകുപ്പാണ് ലഭ്യമാ ക്കുന്നത്. തെരുവുനായകളുടെ വന്ധ്യംകരണവും സ്റ്റെറിലൈസേഷനും കൂടുതല്‍ ഫലപ്രദമാകുന്ന തിന് ബ്ലോക്ക് തലത്തിലാണ് ഇതിനുള്ള ഭൗതിക സന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ളത്. |
|
VIII |
The Animal Welfare Board of India shall also take steps for providing financial assistance wherever necessary for construction of sheds, water-troughs and the like and by providing for veterinary assistance as contemplated by section 9 (d) and rescue homes and animal shelters as contemplated by section 9(g) of the 1960 Act. |
തെരുവുനായകളുടെ ശല്യം നിയന്തിക്കുന്നതി നുള്ള നടപടികളുടെ ഭാഗമായി ഷെല്‍ട്ടര്‍ നിര്‍ മ്മാണം തുടങ്ങിയവ ഏര്‍പ്പാടാക്കുന്നതിനുള്ള ധനസഹായം Animal Welfare Board of India ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കിയതായി കാണുന്നില്ല. എന്നാല്‍ ബോര്‍ഡില്‍ നിന്ന് മൃഗ സംരക്ഷണ വകുപ്പിന് എന്തെങ്കിലും ധന സഹായം ലഭ്യമായിട്ടുണ്ടോയെന്നത് സംബന്ധിച്ച വിവരം മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ആരാ യാവുന്നതാണ്. |
2012 ലെ സെന്‍സസ് പ്രകാരം 254120 തെരുവുനായക്കള്‍ ഉള്ളതായി സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയിട്ടുള്ളതാണ്. കേരളത്തിലാകെ 779 ഗ്രാമപഞ്ചായത്തുകള്‍ എ.ബി.സി പ്രോഗ്രാമിനു വേണ്ടി ആകെ 12,95,37,941/- രൂപ വകയിരുത്തുകയും നാളിതുവരെ 1,49,33,545/-ചെലവു ചെയ്യുകയും ചെയ്തിട്ടുണ്ട്. 68727 വളര്‍ത്തു നായ്ക്കള്‍ക്ക് നിയമാനുസരണ ലൈസന്‍സ് നല്‍കുകയും 12117 തെരുവ് നായ്ക്കള്‍ക്ക് സ്റ്റെറിലൈസേഷനും വാക്സിനേഷനും നല്‍കുന്നതിന് ബ്ലോക്ക് തല ഷല്‍ട്ടറില്‍ എത്തിച്ചിട്ടുണ്ട്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 73 നായപിടുത്തക്കാരെ മാത്രമേ ലഭ്യമായിട്ടുള്ളൂ. ആവശ്യത്തിന് നായപിടുത്തക്കാരെ ലഭിക്കുന്നില്ലായെന്നത് പദ്ധതി നടത്തിപ്പിലെ പ്രധാന തടസ്സങ്ങളില്‍ ഒന്നാണ്. 4 മൃഗക്ഷേമ സംഘടനകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി 895 ഗ്രാമപഞ്ചയത്തുകള്‍ നടപടി സ്വീകരിക്കുകയും 77 ഗ്രാപഞ്ചായത്തുകള്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന്‍റെ 27.08.2016 ലെ 45454/ആര്‍.സി3/14/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം സന്നദ്ധരായ മൃഗസംഘടനകളുടെ സേവനം തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനും അവയുടെ തുടര്‍ന്നുള്ള പരിപാലനത്തിനും ഉപയോഗപ്പടുത്താവുന്നതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. പ്രസ്തുത സര്‍ക്കുലറിലെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ രീതിയില്‍ എ.ബി.സി പ്രോഗ്രാം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ഒരു മാതൃകാ പ്രോജക്റ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ നേരിടുന്ന വലിയ ഒരു പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ചുള്ള പ്രവര്‍ത്തന/പുരോഗതി റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ജി.പി.ആര്‍. എം.എസ് സോഫ്റ്റ് വെയറില്‍, ഈ ആവശ്യത്തിലേക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള എ.ബി.സി പുരോഗതി റിപ്പോര്‍ട്ട് പ്രൊഫോര്‍മയില്‍ അപ്ഡേഷന്‍ വരുത്തുന്നതും ആയത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അപേഡേറ്റ് ചെയ്യുന്നതുമാണ്.
- 2383 views


