Projects

ഒമ്പതാം പദ്ധതി (1997-2002) [ജനകീയാസൂത്രണം]

  73, 74 ഭരണഘടനാ ഭേദഗതികളെത്തുടര്‍ന്ന് കേരള പഞ്ചായത്ത്രാജ്/മുനിസിപ്പാലിറ്റി നിയമങ്ങള്‍ നിലവില്‍ വന്നതോടുകൂടി വികേന്ദ്രീകൃതാസൂത്രണത്തിനും ഭരണതലത്തില്‍ ജനപങ്കാളിത്തത്തിനും പ്രസക്തിയുണ്ടായി. ഇത് സുസാദ്ധ്യമാക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്‍പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് നടപ്പാക്കിയ ഒരു ആസൂത്രണ നിര്‍വ്വഹണ പ്രക്രിയയാണ് ജനകീയാസൂത്രണം. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ യും സംയുക്ത മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെ, വിദഗ്ദ്ധരെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളോടൊപ്പം അണിനിരത്തി പദ്ധതിയാസൂത്രണവും നിര്‍വ്വഹണവും കാര്യക്ഷമമായും സമയബന്ധിതമായും സുതാര്യമായും മാതൃകാപരമായും നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുദ്ദേശിച്ചുകൊണ്ടാണ് 1996 ആഗസ്റ്റ് 17 ന്, പൊന്നിന്‍ ചിങ്ങപ്പുലരിയില്‍ ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ചത്. ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായ 451 പേര്‍ അടങ്ങുന്ന ഉന്നതതല മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു ജനകീയാസൂത്രണം നടപ്പിലാക്കിയത്.


 ഒമ്പതാം പദ്ധതിക്കാലം മുതലാണ് സംസ്ഥാനത്തിന്‍റെ പദ്ധതിവിഹിതത്തിന്‍റെ വലിയൊരു പങ്ക് തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു നല്‍കിവരുന്നത്. ബഹുജനസംഘടനകളുടെയും ഭരണസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സമീപനത്തിലും കാഴ്ചപ്പാടിലും വികസനോന്മുഖവും ജനാധിപത്യപരവുമായ മാറ്റം വരുത്തുന്നതിന് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കഴിഞ്ഞു. സംസ്ഥാനത്തുടനീളം സുതാര്യവും ജനകീയവും ശാസ്ത്രീയവുമായ സമഗ്ര വികസനത്തിന് നിരവധി മാതൃകകള്‍ ഒമ്പതാം പദ്ധതിക്കാലത്ത് ഉണ്ടായി.

പത്താം പഞ്ചവത്സര പദ്ധതി (2002-07) [കേരള വികസന പദ്ധതി]

   പത്താം പഞ്ചവത്സര പദ്ധതി കേരള വികസന പദ്ധതി എന്ന പേരിലാണ് നടപ്പാക്കിയത്. പത്താം പദ്ധതിക്കാല ത്താണ് ആദ്യമായി തദ്ദേശ സ്ഥാപനങ്ങള്‍ പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയത്. കാര്‍ഷിക മേഖലയിലും പരമ്പരാഗത ചെറുകിട വ്യാവസായിക മേഖലയിലും ഉല്പാദന വര്‍ദ്ധനവ്, കൂടുതല്‍ തൊഴിലവസര ങ്ങള്‍ സൃഷ്ടിക്കല്‍, പ്രകൃതിവിഭവ മാനേജ്മെന്‍റും സംയോജിത ഏര്യാ വികസനവും, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, ശുചിത്വം, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, വികലാംഗക്ഷേമം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട സേവനം, ഭരണരംഗത്ത് ഉത്തരവാദിത്വവും സുതാര്യതയും, ജനപങ്കാളിത്തം ഉറപ്പാക്കല്‍, വിഭവ വിനിയോഗത്തില്‍ കൂടുതല്‍ കാര്യക്ഷമത തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കാണ് പത്താം പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരുന്നത്.

   പത്താം പദ്ധതി മുതല്‍ പൊതുവിഭാഗത്തില്‍ ചില പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക ഘടകപദ്ധതി, പട്ടികവര്‍ഗ്ഗ ഉപപദ്ധതി എന്നിവയ്ക്ക് ആ വിഭാഗങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുമാണ് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം നിശ്ചയിച്ച് നല്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് കുറഞ്ഞത് 35 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കുറഞ്ഞത് 40 ലക്ഷം രൂപയും ലഭിക്കും. ഗ്രാമപഞ്ചായത്തുകള്‍ക്ക് പരമാവധി ലഭിക്കുന്നത് 150 ലക്ഷം രൂപയാണ്. എന്നാല്‍ പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം 25 ലക്ഷം രൂപയെങ്കിലും ലഭിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം പരമാവധി 200 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 2002-03 സാമ്പത്തികവര്‍ഷം വരെ നാല് ഗഡുക്കളായാണ് പദ്ധതിവിഹിതം വിതരണം ചെയ്തിരുന്നത്. ഇപ്പോള്‍ 10 തുല്യ ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. പത്താം പദ്ധതിക്കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടായിരുന്ന അക്കൗണ്ടിംഗ് സമ്പ്രദായം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി മാറ്റം വരുത്തുകയുണ്ടായി. ആദ്യമായി 9-7-2003 ല്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ പി.ഡി. അക്കൗണ്ടുകളിലുണ്ടായിരുന്ന മുന്‍വര്‍ഷങ്ങളിലെ പദ്ധതി വിഹിതം സര്‍ക്കാര്‍ മരവിപ്പിച്ച് ഉത്തരവാകുകയും സെക്രട്ടറിയുടെ പേരില്‍ മാത്രം ഒരു പി.ഡി. അക്കൗണ്ട് ആരംഭിച്ച് ചെക്ക് സമ്പ്രദായം നടപ്പില്‍ വരുത്തുകയും ചെയ്തു. ഇത്തരത്തിലുണ്ടായിരുന്ന പി.ഡി. അക്കൗണ്ടുകള്‍ വീണ്ടും 30-11-2004 ന് നിറുത്തലാക്കുകയും സഞ്ചിതനിധിയില്‍ നിന്നും തുക പിന്‍വലിക്കുന്നതിന് 1-12-04 മുതല്‍ ബില്‍ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തു.

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-12) (ജനകീയാസൂത്രണം)


  ഒമ്പതും പത്തും പഞ്ചവത്സരപദ്ധതികളുടെ നടത്തിപ്പില്‍ അനുഭവപ്പെട്ട ന്യൂനതകള്‍ പരിഹരിച്ച് വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ സുസ്ഥിരമാക്കുന്നതിനാണ് പതിനൊന്നാം പദ്ധതി ലക്ഷ്യമിട്ടിരുന്നത്. കൃഷി പുനരുദ്ധാരണം, പൊതുസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കല്‍, സദ്ഭരണം എന്നിവയാണ് പതിനൊന്നാം പദ്ധതിയില്‍ നല്‍കിയിരുന്ന മുന്‍ഗണനകള്‍. 

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) 


   12-ാം പഞ്ചവത്സര പദ്ധതിയില്‍ (2012-17) പ്രാദേശിക വികസനവും സാമൂഹ്യനീതിയും സാധ്യമാക്കുവാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് തയ്യാറാക്കി നടപ്പിലാക്കുന്നത്.. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ ഭൂപ്രദേശത്തിന്‍റെയും അവിടത്തെ ജനങ്ങളുടെയും സമഗ്ര വികസനവും പുരോഗതിയുമാണ് പദ്ധതി ആസൂത്രണത്തിന്‍റെ മുഖ്യലക്ഷ്യം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും തയ്യാറാക്കുന്ന വികസനരേഖയുടെ അടിസ്ഥാനത്തില്‍ പദ്ധതികാലയളവില്‍്  ദീര്‍ഘകാല വികസന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ഏറ്റെടുക്കാവുന്ന പദ്ധതികളുടെ സംഗ്രഹം തയ്യാറാക്കുകയും ഓരോ വര്‍ഷവും രണ്ടുവര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക- പ്രോജക്ടുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

മുന്‍ഗണനകള്‍- ഉല്പാദനമേഖലയുടെ സ്ഥായിയായ വളര്‍ച്ചയ്ക്കും ഭക്ഷ്യ വിളകള്‍, പാല്‍, മുട്ട, മാംസം, മത്സ്യം എന്നിവയുടെ ഉല്പാദനം മെച്ചപ്പെടുത്തുന്നതിലും ഉല്പന്നങ്ങളുടെ സംസ്കരണം, വിപണനം എന്നീ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും  പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിനും സ്ഥായിയായ നിലനില്‍പ്പിനും പ്രത്യേക പരിഗണന നല്‍കുന്നതിനും  മാലിന്യപരിപാലനത്തിന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കര്‍മപരിപാടി തയ്യാറാക്കുന്നതിനും.,മാനവ വികസനത്തിന് നിദാനമായ ആരോഗ്യം, വിദ്യാഭ്യാസം, സ്ഥായിയായ തൊഴില്‍ എന്നീ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതിനും ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനുവേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് (എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വൈദ്യുതി, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, ശുചിത്വമുള്ള പരിസരം എന്നിവയ്ക്ക്) പ്രത്യേക പരിഗണന നല്‍കുന്നതിനും സേവനപ്രദാന സംവിധാനത്തിന്‍റെ ഗുണമേന്മ (ആശുപത്രികള്‍, അങ്കണവാടികള്‍, സ്കൂളുകള്‍ മുതലായവ) മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് പാര്‍ശ്വവതിക്കരിക്കപ്പെട്ടവരും  പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുമായ മുഴുവന്‍ വിഭാഗങ്ങളേയും (സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍) പ്രത്യേകം പരിഗണിക്കപ്പെടുന്നതിനും പുതിയ ആസ്തികള്‍ സൃഷ്ടിക്കുന്നതോടൊപ്പം നിലവിലുള്ള ആസ്തികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും പന്ത്രണ്ടാം പദ്ധതിയില്‍ മുന്തിയ പരിഗണന നല്‍കുന്നു.

പദ്ധതി ആസൂത്രണ പ്രക്രിയയും നടപടിക്രമങ്ങളും

  പ്ലാന്‍ കോര്‍ഡിനേറ്ററെ നിശ്ചയിക്കല്‍, പ്രവര്‍ത്തന കമ്മിറ്റികള്‍ രൂപീകരിക്കല്‍, സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍(പ്രോജക്ട് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ), ബാങ്കുമായുള്ള ചര്‍ച്ച, സ്റ്റേക്ഹോള്‍ഡര്‍ കൂടിയാലോചന, ദ്രുതിവിശകലനം (Rapid Assessment), ഗ്രാമസഭകള്‍/ വാര്‍ഡ് സഭകള്‍, സ്റ്റാറ്റസ് റിപ്പോര്‍ട്ടും പ്രോജക്ട് നിര്‍ദ്ദേശങ്ങളും അന്തിമമാക്കല്‍, വികസനരേഖ (പഞ്ചവത്സരപദ്ധതി കാലയളവില്‍), പദ്ധതി രേഖ എന്നിവ തയ്യാറാക്കല്‍ (വാര്‍ഷിക അടിസ്ഥാനത്തില്‍), സമഗ്രപരിപാടികള്‍ തയ്യാറാക്കല്‍, വികസന സെമിനാര്‍, വികസനരേഖ അംഗീകരിക്കല്‍, പദ്ധതി അടങ്കലും വകയിരുത്തലുകളും തീരുമാനിക്കല്‍, പ്രോജക്ടുകള്‍ തയ്യാറാക്കല്‍, പ്രോജക്ടുകള്‍ക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ അംഗീകാരം, പദ്ധതി-പ്രോജക്ട് അംഗീകാരം എന്നീ ഘട്ടങ്ങളിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ അവയുടെ പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുന്നു.

1997-2016 വരെയുള്ള കാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 
ബഡ്ജറ്റില്‍ വകയിരുത്തിയ തുക (രൂപ കോടിയില്‍)

* 9-7-2003-ന് പി.ഡി. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് അധികമായി നല്‍കിയ 335 കോടി രൂപ ഉള്‍പ്പെടെ

വര്‍ഷം
പ്ലാന്‍ഫണ്ട്/വികസനഫണ്ട്
സംസ്ഥാനാ വിഷ്കൃതം
ഭരണ നവീകരണം
ആകെ
(2+3+4)
പ്ലാന്‍ ഫണ്ട് വികസന ഫണ്ട് (Release)

1

2

3

4

5

6

1997-98

749.00

276.00

-

1025.00

749.00

1998-99

950.00

166.50

-

1116.50

950.00

1999-2000

1020.00

134.40

-

1154.40

1020.00

2000-01

1045.00

224.21

-

1269.21

783.75

2001-02

850.00

81.65

-

931.65

637.50

2002-03

1342.00

96.18

-

1438.18

1006.50

2003-04

1317.00

101.54

244.95

1663.49

1454.45*

2004-05

1350.00

86.03

234.11

1670.14

1168.53

2005-06

1375.00

161.69

124.84

1661.53

1375.00

2006-07

1400.00

223.38

47.79

1671.17

1400.00

2007-08

1540.00

528.66

-

2068.66

1540.00

2008-09

1670.53

591.52

-

2262.05

1670.53

2009-10

1840.69

201.68

-

2042.37

1840.69

2010-11

2050.00

949.03

-

2999.03

2050.00

2011-12

2750.00

 

 

 

2750.00

2012-13

3228.00

-

-

-

3228.00

2013-14

4000.00

-

-

-

4000.00

2014-15

4700.00

-

-

-

4700.00

2015-16

4800.00

-

-

-

4800.00

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

2016-17 ല്‍ വകയിരുത്തിയ വികസന ഫണ്ട് (തുക ലക്ഷത്തില്‍)

തദ്ദേശഭരണ സ്ഥാപനം
പൊതു വിഭാഗം
പ്രത്യേക ഘടക പദ്ധതി
പട്ടിക വര്‍ഗ്ഗ ഉപപദ്ധതി
ആകെ
(2+3+4)
പരിഹാര തുക
ആകെ വിഹിതം

1

2

3

4

5

6

7

ഗ്രാമപഞ്ചായത്തുകള്‍

196825.19

51646.90

8862.23

257334.32

0

257334.32

ബ്ലോക്ക് പഞ്ചായത്തുകള്‍

36166.03

17869.07

3076.63

57111.73

0

57111.73

ജില്ലാ പഞ്ചായത്തുകള്‍

36166.03

17869.07

3076.63

57111.73

0

57111.73

മുനിസിപ്പാലിറ്റികള്‍

64233.73

9582.13

582.74

74398.60

0

74398.60

കോര്‍പ്പറേഷനുകള്‍

47119.02

6922.83

1.77

54043.62

0

54043.62

ആകെ

380510.00

103890.00

15600.00

500000.00

0

500000.00