രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ. ജി. എസ്. എ) |
||||||||||||||||
പഞ്ചായത്തീ രാജ് സംവിധാനത്തിലെ ഏറ്റവും താഴെ തട്ടിലുള്ള പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും പദ്ധതികളും കൈമാറുന്നതിനുള്ള പ്രധാന പോരായ്മയായി സംസ്ഥാന സർക്കാരുകളും കേന്ദ്ര വകുപ്പുകളും എടുത്തുകാട്ടുന്നത് പഞ്ചായത്തുകളുടെ ദുർബലമായ കാര്യശേഷിയാണ് പ്രത്യേകിച്ചും പഞ്ചായത്തുകളുടെ ഭരണപരമായ ദൗർബല്യങ്ങൾ പ്രധാന പോരായ്മയാണ് ആയതിനാൽ പഞ്ചായത്തുകളുടെ കാര്യശേഷി വർദ്ധനവിനും ശാക്തീകാരണത്തിനും അതുവഴി ജനാധിപത്യ വികേന്ദ്രീകരണവും ജനകീയ പങ്കാളിത്വവും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ഒരു പദ്ധതിയാണ് രാജീവ് ഗാന്ധി പഞ്ചായത്ത് ശശാക്തീകരണ്‍ അഭിയാൻ (ആർ.ജി.പി.എസ്.എ) ഈ പദ്ധതി ഇപ്പോൾ പുനരാവിഷ്കരിച്ചു രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ. ജി. എസ്. എ) എന്ന പേരിൽ നടപ്പാക്കി വരുന്നു. പദ്ധതി നടപ്പാക്കൽകേരളത്തിൽ (ആർ .ജി .പി. എസ്. എ) 2013-14 മുതൽ നടപ്പാക്കി വരുന്നു. 2013-14 മുതൽ ഉള്ള പദ്ധതി വിവരങ്ങൾ ചുവടെ ചേർക്കുന്നു |
||||||||||||||||
പഞ്ചായത്ത് ആസ്ഥാന മന്ദിരങ്ങൾഈ ഘടക പദ്ധതിയിൽ ഉൾപ്പടുത്തി 2013-14 ൽ 66 ഗ്രാമ പഞ്ചായത്തുകൾക്ക് ഓഫീസ് കെട്ടിട നവീകരണത്തിനും ,കുടി വെള്ളം , വൈദ്യുതികരണം, ശൗചാലയ നിർമ്മാണം ഏന്നിവയ്ക്കായി 3 ലക്ഷം രൂപ വീതം നല്കുകയുണ്ടായി. 2014-15 ൽ 11 ഗ്രാമ പഞ്ചായത്തുകൾക്ക് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപ വീതവും നിലവിലുള്ള ഓഫീസ് കെട്ടിടങ്ങളിൽ കുടി വെള്ളം , വൈദ്യുതി,റാമ്പ് ,റ്റൊഇലെറ്റ് ഏന്നിവയുടെ നിർമമാണത്തിനായി 3 ലക്ഷം രൂപ വീതം 34 പഞ്ചായത്തുകൾക്ക് നൽകി. 2016-17ൽ സംസ്ഥാന വിഹിതമായി 22 ഗ്രാമ പഞ്ചായത്തുകൾക്ക് പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നതിനായി 15 ലക്ഷം രൂപ നൽകി. |
|
|||||||||||||||
കാര്യശേഷിവികസനവും പരിശീലനവും ആർ.ജി.എസ്.എ യുടെ കാര്യശേഷി വികസനവും പരിശീലനവും എന്ന ഘടക പദ്ധതി കിലയും എസ്.ഐ.ആർ.ഡി യും വഴിയാണ് നടപ്പാക്കിവരുന്നത്. ഇതിനായി ഓരോ വർഷങ്ങളിലും പട്ടിക(1) പ്രകാരം തുക വിതരണം ചെയ്തു. ഈ തുക ഉപയോഗിച്ച് കിലയും എസ്.ഐ.ആർ.ഡിയും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികളും, പരിശീലന സാമഗ്രികളുടെ വികസനവും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള സംസ്ഥാന അന്യസംസ്ഥാന സന്ദർശന പരിപാടികളും നടപ്പാക്കിയിട്ടുണ്ട്. |
(രൂപ ലക്ഷത്തിൽ)
പട്ടിക(1) |
|||||||||||||||
സ്ഥാപന ശേഷി വർദ്ധിപ്പിക്കൽ 2014-15 ൽ ഒരു ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് എന്ന കണക്കിൽ 28 ബ്ലോക്ക് പഞ്ചായത്തുകൾക്ക് ബ്ലോക്ക് റിസോഴ്സ് സെന്റര് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വീതം അനുവദിച്ചു. 2016 -17 ൽ അഞ്ചു ജില്ലകളിൽ ജില്ലാ പ്ലാനിംഗ് ആൻഡ് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി ഒരു സെന്ററിന് 2 കോടി രൂപ വെച്ച് 10 കോടി രൂപ അനുവദിച്ചു.
|
||||||||||||||||
ഉപഗ്രഹാധിഷ്ടിത വിദൂര പഠന സംവിധാനം
1. ജനപ്രധിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉള്ള പരിശീലന പരിപാടികൾ വികേന്ദ്രീക്രതമായി നടപ്പാക്കുക. 2. പരിശീലകന് വിദൂര സ്ഥലങ്ങളിൽ ഇരിക്കുന്ന പരിശീലനാർഥികളുമായി വീഡിയോ കോണ്ഫെരെൻസിംഗ്ലുടെ ഫലപ്രധമായി ആശയവിനിമയം നടത്താൻ സാധിക്കും 3. പരിശീലന പരിപാടികൾ വിദൂര സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാൻ സാധിക്കും. 4. തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവുകളും മാത്രകാപദ്ധതികളും മറ്റു തദ് ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ പ്രചരിപ്പിക്കാൻ സാധിക്കും. 5. ശില്പശാലകളും, ചർച്ചകളും, പരിശീലന കളരികളും കൂടുതൽ പന്ഗാളിതത്ത്വതോടെ നടത്താൻ സാധിക്കും. 6. വിദഗ്ദ്ധരായ പരിശീലകരുടെ കുറവ് തരണം ചെയ്യാൻ കഴിയും. 7. പരിശീലനാർഥിയുടെ യാത്രയും അതിനുള്ള ചെലവും കുറയ്ക്കാൻ സാധിക്കും. 8. പരിശീലന മികവിന്റെ ചോർച്ച തടയാൻ സാധിക്കും. |
|
|||||||||||||||
വരുമാനശേഷി കുറവുള്ള പഞ്ചായത്തുകൾക്ക് ഉള്ള സഹായം
|
||||||||||||||||
സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷന്റെ ശാക്തീകരണം
|
||||||||||||||||
നൂതന പദ്ധതികൾ
|
||||||||||||||||
ഗ്രാമപഞ്ചായത്തുകളുടെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍
കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നത് ലക്ഷ്യമിട്ടു ISO Consultant മാരെയും സെർറ്റിഫിക്കേഷൻ ബോഡിയെയും കേന്ദ്രികൃതമായി നിയമിക്കുന്നതിനു പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ ഉൾപ്പെടുത്തി 2016 -17 ൽ 4 കോടി രൂപയും 2017 -18 ൽ രണ്ടു കോടി രൂപയും അനുവദിച്ചു. ഇതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. |
||||||||||||||||
ഓണ്‍ലൈന്‍ റെപ്പോസിറ്ററിയും മലയാളം യൂണികോഡ് നടപ്പാക്കലും
|
||||||||||||||||
പ്രോഗ്രാം മാനേജ്‌മന്റ് യൂണിറ്റ് പദ്ധതിയുടെ നടത്തിപ്പിനും പഞ്ചായത്ത് വകുപ്പിനെ സഹായിക്കുന്നതിനുമായി പഞ്ചായത്ത് ഡയറ്കടറേറ്റലും ജില്ലാതല ഡെപ്യുട്ടി ഡയറ്കടർമാരുടെ ആസ്ഥാനത്തും എം.ഐ.എസ് സ്പെഷിലിസ്റ്റുകളെയും മറ്റ് വിദഗ്ദ്ധകത്തരെയു ഉൾപെടുത്തി പ്രോജക്റ്റ് മാനേജ്‌മന്റ് യുണിറ്റ് രുപികരിച്ചിട്ടുണ്ട്. നിലവിൽ ഒരു ടീം ലീഡർ , 11 എം.ഐ.എസ് സ്പെഷ്യലിസ്റ്റുകൾ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നിവരാണ് ഉള്ളത്. ഡിറക്ടറേറ്റിലേയും ഡിഡിപി ഓഫീസിലെയും ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ഉപരിയായി പ്രൊജക്റ്റ് മാനേജ്‌മെന്റെ യൂണിറ്റിന്റെ മേൽനോട്ടത്തിൽ താഴെ പറയുന്ന പ്രവർത്തികൾ നടപ്പാക്കി വരുന്നു. |
||||||||||||||||
ഗ്രാമപഞ്ചായത്ത് റിപ്പോർട്ടിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (GPRMS).
|
||||||||||||||||
എസ്.എം.എസ് വഴിയുള്ള ദൈനംദിന മേൽനോട്ടവും വിലയിരുത്തലും
|
||||||||||||||||
ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ് സിസ്റ്റം പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും വ്യക്തിഗത,വിദ്യാഭ്യാസ,ഔദ്യോഗിക വിവരങ്ങൾ ഉൾപ്പേടെ ലഭ്യമാക്കുന്നതിനും ഓരോ പഞ്ചായത്തിലെയും മറ്റ് ഓഫീസുകളിലെയും നിലവിലുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അറിയുന്നതിനും പ്രൊമോഷൻ ലിസ്റ്റ്, ഇൻക്യൂബൻസി രജിസ്റ്റർ, അവധി വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ്ങ് നടത്തുന്നതിനും ഉതകുന്ന ഒരു വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തികൾ നടന്നു വരികയാണ്. |
||||||||||||||||
പഞ്ചായത്ത് വകുപ്പിന്റെ ഫേസ്ബുക്ക് പേജ്
|
- 5356 views