- 2423 views
പഞ്ചായത്ത് വകുപ്പിലെ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ നിന്നും 2017-ലെ പൊതു സ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അപേക്ഷ ക്ഷണിക്കുന്നു. ഡെപ്യൂട്ടേഷനില്‍ തുടരുന്നവരുടെ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതല്ല. 2016-ലെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയവരില്‍ ആവശ്യപ്പെട്ട സ്ഥലംമാറ്റം ലഭിക്കാത്തവര്‍ 2017-ലെ പൊതു സ്ഥലംമാറ്റത്തിന് പുതിയ അപേക്ഷ നല്‍കേണ്ടതാണ്. പുതിയ അപേക്ഷ നല്‍കാത്തവരെ ഒരു കാരണവശാലും സ്ഥലംമാറ്റത്തിന് പരിഗണിക്കുന്നതല്ല. പൊതു സ്ഥലംമാറ്റത്തിന്‍റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച സമയവിവര പട്ടിക, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം എന്നിവ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. പഞ്ചായത്ത് വകുപ്പിലെ എല്ലാ ജീവനക്കാരും മേല്‍ വിവരങ്ങള്‍ അറിഞ്ഞുവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പു വരുത്തേണ്ടതും പൊതു സ്ഥലംമാറ്റം സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുമാണ്.