അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്തം ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം.
- സ്ഥലമുള്ള എല്ലാവര്ക്കും. സാമ്പത്തിക സഹായം നല്കി ഗുണഭോക്താവ് നേരിട്ടോ, ഏജന്‍സി മുഖേനയോ നിര്‍മ്മാണം നടത്തുക.
- ഭൂരഹിതര്‍ക്ക്, എല്ലാവിധ സാമൂഹിക/പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം/ക്ലസ്റ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുക.
മിഷന് ഘടന
- അധ്യക്ഷന്‍ : മുഖ്യമന്ത്രി
- സഹ അധ്യക്ഷന്‍ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
- ഉപ അധ്യക്ഷന്‍ : ധനകാര്യം ഭവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴില്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാര്‍
- പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്
- മിഷന് സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
- മിഷന് അംഗങ്ങള്‍ : ചീഫ് സെക്രട്ടറി
പദ്ധതിയുടെ ഗുണഭോക്താക്കള്‍
- ഭൂമിയുള്ള ഭവന രഹിതര്‍
- ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
- പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍.
- ഭൂരഹിത-ഭവന രഹിതര്‍
വിലാസം
ലൈഫ് മിഷന്,
നാലാം നില, സെക്രട്ടറിയേറ്റ് ആനെക്സ്
തിരുവനന്തപുരം, കേരളം.
ഇമെയില്‍: lifemissionkerala@gmail.com
https://lifemission.lsgkerala.gov.in
പ്രധാന ഉത്തരവുകള്‍
1.ഹരിത കേരള മിഷന് നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശ ഉത്തരവ്.
- 24002 views