കേരള പഞ്ചായത്ത് ആക്ട് 1960 നിലവില്‍ വന്നതോടെ ഭരണ സൌകര്യാര്‍ത്ഥം തദ്ദേശ സ്ഥാപനങ്ങളെ നയിക്കുന്ന വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പല്‍ വകുപ്പായും വിഭജിച്ചു. 1962 ജനുവരി 19-നാണ് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നത്. ശ്രീ. ആര്‍ കേശവന്‍ നായരായിരുന്നു ആദ്യ അദ്ധ്യക്ഷന്‍.