രാഷ്ട്രീയ ഗ്രാമ സ്വരാജ്  അഭിയാൻ (ആർ. ജി. എസ്. എ)

രാഷ്ട്രീയ ഗ്രാമ സ്വരാജ്  അഭിയാൻ (ആർ. ജി. എസ്. എ)

പഞ്ചായത്തീ രാജ് സംവിധാനത്തിലെ ഏറ്റവും താഴെ തട്ടിലുള്ള പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും പദ്ധതികളും കൈമാറുന്നതിനുള്ള പ്രധാന പോരായ്മയായി സംസ്ഥാന സർക്കാരുകളും കേന്ദ്ര വകുപ്പുകളും എടുത്തുകാട്ടുന്നത് പഞ്ചായത്തുകളുടെ ദുർബലമായ കാര്യശേഷിയാണ് പ്രത്യേകിച്ചും പഞ്ചായത്തുകളുടെ ഭരണപരമായ ദൗർബല്യങ്ങൾ പ്രധാന പോരായ്മയാണ് ആയതിനാൽ പഞ്ചായത്തുകളുടെ കാര്യശേഷി വർദ്ധനവിനും ശാക്തീകാരണത്തിനും അതുവഴി ജനാധിപത്യ വികേന്ദ്രീകരണവും ജനകീയ പങ്കാളിത്വവും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ഒരു പദ്ധതിയാണ് രാജീവ് ഗാന്ധി പഞ്ചായത്ത്‌ ശശാക്തീകരണ്‍ അഭിയാൻ (ആർ.ജി.പി.എസ്.എ) ഈ പദ്ധതി ഇപ്പോൾ പുനരാവിഷ്കരിച്ചു രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ. ജി. എസ്. എ) എന്ന പേരിൽ നടപ്പാക്കി വരുന്നു.

പദ്ധതി നടപ്പാക്കൽ

കേരളത്തിൽ (ആർ .ജി .പി. എസ്. എ) 2013-14 മുതൽ നടപ്പാക്കി വരുന്നു. 2013-14 മുതൽ ഉള്ള പദ്ധതി വിവരങ്ങൾ ചുവടെ ചേർക്കുന്നു 

പഞ്ചായത്ത് ആസ്ഥാന മന്ദിരങ്ങൾ

ഈ ഘടക പദ്ധതിയിൽ  ഉൾപ്പടുത്തി 2013-14 ൽ  66 ഗ്രാമ പഞ്ചായത്തുകൾക്ക്  ഓഫീസ്  കെട്ടിട നവീകരണത്തിനും ,കുടി വെള്ളം , വൈദ്യുതികരണം, ശൗചാലയ നിർമ്മാണം ഏന്നിവയ്ക്കായി 3 ലക്ഷം രൂപ വീതം നല്കുകയുണ്ടായി. 2014-15 ൽ  11  ഗ്രാമ പഞ്ചായത്തുകൾക്ക് പുതിയ ഓഫീസ്  കെട്ടിടം നിർമ്മിക്കുന്നതിനായി  15 ലക്ഷം രൂപ വീതവും നിലവിലുള്ള ഓഫീസ് കെട്ടിടങ്ങളിൽ കുടി വെള്ളം , വൈദ്യുതി,റാമ്പ് ,റ്റൊഇലെറ്റ്  ഏന്നിവയുടെ നിർമമാണത്തിനായി  3 ലക്ഷം രൂപ വീതം 34 പഞ്ചായത്തുകൾക്ക്  നൽകി. 2016-17ൽ സംസ്ഥാന വിഹിതമായി 22  ഗ്രാമ പഞ്ചായത്തുകൾക്ക് പുതിയ ഓഫീസ്  കെട്ടിടം നിർമിക്കുന്നതിനായി  15 ലക്ഷം രൂപ നൽകി.

Grama panchayat buildings

 

കാര്യശേഷിവികസനവും പരിശീലനവും

ആർ.ജി.എസ്.എ യുടെ കാര്യശേഷി വികസനവും പരിശീലനവും എന്ന ഘടക പദ്ധതി കിലയും എസ്.ഐ.ആർ.ഡി യും വഴിയാണ് നടപ്പാക്കിവരുന്നത്. ഇതിനായി ഓരോ വർഷങ്ങളിലും പട്ടിക(1) പ്രകാരം തുക വിതരണം ചെയ്തു.

ഈ തുക ഉപയോഗിച്ച്  കിലയും എസ്.ഐ.ആർ.ഡിയും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികളും, പരിശീലന സാമഗ്രികളുടെ വികസനവും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള സംസ്ഥാന അന്യസംസ്ഥാന സന്ദർശന പരിപാടികളും  നടപ്പാക്കിയിട്ടുണ്ട്.

                                                                                  (രൂപ ലക്ഷത്തിൽ)

വർഷം

കില

എസ്.ഐ.ആർ.ഡി

2013-14

1200

15

2014-15

ഇല്ല

ഇല്ല

2015-16

125

75

2016-17

515.97

39.21

പട്ടിക(1)

സ്ഥാപന ശേഷി വർദ്ധിപ്പിക്കൽ

2014-15 ൽ ഒരു ജില്ലയിലെ രണ്ട് ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക് എന്ന കണക്കിൽ 28 ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക് ബ്ലോക്ക്‌ റിസോഴ്സ് സെന്റര് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വീതം അനുവദിച്ചു.  2016 -17 ൽ അഞ്ചു ജില്ലകളിൽ ജില്ലാ പ്ലാനിംഗ് ആൻഡ് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി ഒരു സെന്ററിന് 2 കോടി രൂപ വെച്ച് 10 കോടി രൂപ അനുവദിച്ചു.

 

ഉപഗ്രഹാധിഷ്ടിത വിദൂര പഠന സംവിധാനം


ഈ ഘടക പദ്ധതിയ്ക്ക് കീഴിൽ  കേരള സംസ്ഥനം മാത്രകയായി നടപ്പാക്കിയ ഒരു പദ്ധതിയാണ്  സംസ്ഥാനത്ത്  ഉടനീളം സ്ഥാപിച്ച വെർച്ച്വൽ ക്ലാസ്സ്‌ റൂമുകൾ ഇതിനായി  ഓരോ ജില്ലയിലും  രണ്ടു വീതം മൊത്തം 28 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ട്രെയിനീ നോടുകളും സംസ്ഥാനതിന്റ വിവിധ ഭാഗങ്ങളിലായി  5 ട്രൈനെർ നോടുകളും സ്ഥാപിച്ചു.
ഈ പദ്ധതി വഴി ഇപ്പോൾ കിലയിലും എസ് . ഐ . ആർ  ഡി യിലും കേന്ദ്രികൃതമായി  നടപ്പാക്കികൊണ്ടിരിക്കുന്ന പല കാര്യശേഷി  വികസന പരിപാടികളും പരിശീലന പരിപാടികളും വികേന്ദ്രീക്രതമായി നടപ്പാക്കാൻ സാധിക്കും. ട്രിനെർ നോടുകളിൽ നിന്ന് നടത്തുന്ന പരിശീലന പരിപാടികൾ ഒരു ക്ലാസ്സ്‌ മുറിയിൽ എന്നപോലെ സംസ്ഥാനത്തിന്റെ വിവിധ ട്രൈനീ  നോട്കളിൽ ഇരുന്നു പരിശീലനാർ ഥികൾക്ക്  പങ്കെടുക്കാൻ  സാധിക്കും ഇതിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യലക്ഷ്യങ്ങൾ താഴെ പറയുന്നു.  

1. ജനപ്രധിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉള്ള  പരിശീലന പരിപാടികൾ വികേന്ദ്രീക്രതമായി നടപ്പാക്കുക.

2. പരിശീലകന് വിദൂര സ്ഥലങ്ങളിൽ ഇരിക്കുന്ന പരിശീലനാർഥികളുമായി വീഡിയോ കോണ്ഫെരെൻസിംഗ്ലുടെ ഫലപ്രധമായി ആശയവിനിമയം നടത്താൻ സാധിക്കും

3. പരിശീലന പരിപാടികൾ വിദൂര സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാൻ സാധിക്കും.

4. തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവുകളും മാത്രകാപദ്ധതികളും മറ്റു തദ്‌ ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ പ്രചരിപ്പിക്കാൻ സാധിക്കും.

5. ശില്പശാലകളും, ചർച്ചകളും, പരിശീലന കളരികളും കൂടുതൽ പന്ഗാളിതത്ത്വതോടെ നടത്താൻ സാധിക്കും.

6. വിദഗ്ദ്ധരായ പരിശീലകരുടെ കുറവ് തരണം ചെയ്യാൻ കഴിയും.

7. പരിശീലനാർഥിയുടെ യാത്രയും അതിനുള്ള ചെലവും കുറയ്ക്കാൻ  സാധിക്കും.

8. പരിശീലന മികവിന്റെ ചോർച്ച തടയാൻ സാധിക്കും.

VC inaguration

 

വരുമാനശേഷി  കുറവുള്ള പഞ്ചായത്തുകൾക്ക്  ഉള്ള  സഹായം


ഈ  ഘടകത്തിനു കീഴിൽ  2013-14 ൽ 90 ഗ്രാമ പഞ്ചായത്തുകൾക്ക്  50000 രൂപ  വീതം സഹായധനം അനുവധിക്കുകഴുണ്ടായി.

സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷന്റെ ശാക്തീകരണം


2013-14 ലെ പദ്ധതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വാങ്ങുന്നതിനു  സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷനു 1 കോടി  രൂപ  നല്കുകയുണ്ടായി. ഈ തുക ഉപയോഗിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷൻ 716 ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ വാങ്ങിച്ചു.
2014-15 ൽ താഴെ പറയുന്ന പ്രവർത്തികൾക്കായി സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷനു 45 ലക്ഷം രൂപ നല്കുകയുണ്ടായി.


1. എലെക്ടരൽ റോൾ മാനേജ്‌മന്റ്‌ ഇൻഫർമേഷൻ സിസ്റ്റം (ERMIS ) ഉണ്ടാക്കുന്നതിനായി 10 ലക്ഷം രൂപ.
2. തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊളിറ്റിക്കൽ മാപ്പ് നിർമിക്കുനതിനു 15 ലക്ഷം രൂപ.
3. തിരഞ്ഞെടുപ്പ് പൂർവ ബോധവൽകരണ പരിപാടികൾക്ക് 20 ലക്ഷം രൂപ.

നൂതന പദ്ധതികൾ


ഈ ഘടകത്തിൽ ഉൾപെടുത്തി 2013-14 ൽ  കേരള  യൂനിവെർസിറ്റി ഓഫ് ഹെൽത്ത്‌  സയൻസ്ന്  തദ്‌ദേശ  ആസുത്രണവും ആരോഗ്യ രംഗവുമായി ബന്ധപെടടുള്ള  പഠനത്തിനു 9.55 ലക്ഷം രൂപ നൽകി.

ഗ്രാമപഞ്ചായത്തുകളുടെ ഐ.എസ്.ഒ  സര്‍ട്ടിഫിക്കേഷന്‍


2017-18 ഒടുകൂടി കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിനാണ് പഞ്ചായത്ത് വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.  ഇപ്പോള്‍ തന്നെ അഖിലേന്ത്യാതലത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനത്തിന്റെ വികേന്ദ്രീകരണ പ്രക്രിയയെ ഇത് മറ്റൊരു മികച്ച നേട്ടമാക്കുന്നതാണ്.  ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു അന്തര്‍ദേശീയ നിലവാരം കൊണ്ടുവരികയും അതുവഴി പൊതുജനങ്ങളില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയും ആണ്.  അതുകൊണ്ട് കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്താല്‍ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഗ്രാമപഞ്ചായത്തുകളില്‍ കൂടി മികച്ച സേവനം ലഭ്യമാക്കാന്‍ സാധിക്കും. 

         കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നത്  ലക്ഷ്യമിട്ടു ISO Consultant മാരെയും സെർറ്റിഫിക്കേഷൻ ബോഡിയെയും കേന്ദ്രികൃതമായി നിയമിക്കുന്നതിനു പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ ഉൾപ്പെടുത്തി 2016  -17  ൽ 4 കോടി രൂപയും 2017  -18 ൽ രണ്ടു കോടി രൂപയും അനുവദിച്ചു. ഇതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.

ഓണ്‍ലൈന്‍ റെപ്പോസിറ്ററിയും മലയാളം യൂണികോഡ് നടപ്പാക്കലും


പഞ്ചായത്ത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഓണ്‍ലൈന്‍ റെപ്പോസിറ്ററി തയാറാക്കലും ഭരണനിര്‍വ്വഹണ രേഖകള്‍ യൂണിക്കോഡ് മലയാളത്തിലാക്കി മാറ്റുന്നതിനും മലയാളം യൂണികോഡ് അധിഷ്ഠിത ടൈപ്പിംഗ് പഞ്ചായത്ത് തലം  വരെ  നടപ്പാക്കുന്ന പദ്ധതി പുരോഗമിച്ചു വരുന്നു. ഇതിനു സംസ്ഥാന വിഹിതത്തിൽ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  

പ്രോഗ്രാം മാനേജ്‌മന്റ്‌  യൂണിറ്റ്

പദ്ധതിയുടെ നടത്തിപ്പിനും പഞ്ചായത്ത്‌  വകുപ്പിനെ സഹായിക്കുന്നതിനുമായി പഞ്ചായത്ത്‌  ഡയറ്കടറേറ്റലും  ജില്ലാതല  ഡെപ്യുട്ടി ഡയറ്കടർമാരുടെ ആസ്ഥാനത്തും എം.ഐ.എസ്  സ്പെഷിലിസ്റ്റുകളെയും  മറ്റ്  വിദഗ്ദ്ധകത്തരെയു ഉൾപെടുത്തി പ്രോജക്റ്റ്  മാനേജ്‌മന്റ്‌  യുണിറ്റ്  രുപികരിച്ചിട്ടുണ്ട്. നിലവിൽ ഒരു ടീം ലീഡർ , 11 എം.ഐ.എസ് സ്പെഷ്യലിസ്റ്റുകൾ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നിവരാണ് ഉള്ളത്. ഡിറക്ടറേറ്റിലേയും ഡിഡിപി ഓഫീസിലെയും ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ഉപരിയായി പ്രൊജക്റ്റ് മാനേജ്‌മെന്റെ  യൂണിറ്റിന്റെ മേൽനോട്ടത്തിൽ താഴെ പറയുന്ന പ്രവർത്തികൾ നടപ്പാക്കി വരുന്നു.

ഗ്രാമപഞ്ചായത്ത് റിപ്പോർട്ടിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (GPRMS).


പ്രതിമാസം ഗ്രാമ പഞ്ചായത്തുകളിൽ  നിന്ന് അനേകം റിപ്പോർട്ടുകൾ ശേഖരിച്ച് അത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും  ക്രോഡീകരിക്കുന്നതിനു  വലിയൊരു മാനവശേഷി ആവശ്യമായി വരുന്നുണ്ട്. പ്രസ്തുത  റിപ്പോർട്ടുകൾ ശേഖരിക്കാനും പി.എ.യൂ , എ.ഡി.പി., ഡിഡിപി, എന്നിവർക്ക്  ഓൺലൈൻ അംഗീകാരം നൽകാനും റിപ്പോർട്ടുകൾ എടുക്കാനും സഹായിക്കുന്ന  ഒരു വെബ് ആപ്ലിക്കേഷൻ  വികസിപ്പിക്കുകയും സംസ്ഥാന ഡാറ്റ കേന്ദ്രത്തിൽ ഹോസ്റ്റു ചെയ്യുകയും ചെയ്തു. ഇതു വഴി ദൈനംദിനം ആവശ്യമുള്ള ഒട്ടനവധി റിപ്പോർട്ടുകൾ ശേഖരിക്കാൻ സാധിക്കുന്നതാണ് .

http://gprms.lsg.kerala.gov.in

എസ്.എം.എസ് വഴിയുള്ള ദൈനംദിന മേൽനോട്ടവും വിലയിരുത്തലും


കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന രണ്ടു മാസങ്ങളിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും  പദ്ധതി പുരോഗതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, സെക്രട്ടറിമാർ, വിവിധ വകുപ്പ് അധ്യക്ഷന്മാർ,മറ്റ് സംസ്ഥാന തല ഉദ്യോഗസ്ഥർ,   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ,ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ള ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരെ എല്ലാ ദിവസവും രാവിലെ നേരിട്ട് അറിയിക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണം മെച്ചപ്പെടുത്തുവാൻ വളരെ ഏറെ സഹായിച്ചിട്ടുണ്ട് ഈ  വർഷവും മുൻകൂട്ടി തന്നെ ഈ  പ്രവർത്തി നടപ്പിലാക്കാൻ  തീരുമാനിച്ചിട്ടുണ്ട്.

ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ് സിസ്റ്റം

പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും വ്യക്തിഗത,വിദ്യാഭ്യാസ,ഔദ്യോഗിക വിവരങ്ങൾ ഉൾപ്പേടെ  ലഭ്യമാക്കുന്നതിനും ഓരോ പഞ്ചായത്തിലെയും മറ്റ് ഓഫീസുകളിലെയും നിലവിലുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അറിയുന്നതിനും  പ്രൊമോഷൻ ലിസ്റ്റ്, ഇൻക്യൂബൻസി രജിസ്റ്റർ, അവധി വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ്ങ് നടത്തുന്നതിനും ഉതകുന്ന ഒരു വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തികൾ നടന്നു വരികയാണ്.

പഞ്ചായത്ത് വകുപ്പിന്റെ ഫേസ്ബുക്ക് പേജ്


പഞ്ചായത്ത് വകുപ്പിന് വേണ്ടി ഒരു ഫേസ്ബുക്ക്  ജ് ഉണ്ടാക്കുകയും അതിന്റെ പരിപാലനവും നടത്തിപ്പോരുന്നു. ഇത് വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളും മാതൃക പദ്ധതികളും എല്ലാ തലത്തിലേയ്ക്കും പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്നു.

https://www.facebook.com/departmentofpanchayatskerala/