കോട്ടയം ജില്ല - പഞ്ചായത്തുകള്‍ സദ്ഭരണ ഓഫീസുകള്‍ ആക്കുന്ന - തീവ്ര കര്‍മ്മ പദ്ധതി

കോട്ടയം ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും ജനസൗഹൃദ സദ്ഭരണ സ്‌ഥാപനങ്ങളാക്കാനുള്ള ശ്രമത്തിൽ രാഷ്ട്രീയ ഭേദമെന്യെ ജനപ്രതിനിധികളും ജീവനക്കാരും സജ്ജമായിക്കഴിഞ്ഞു , ജില്ലയിലെ നൂറുകണക്കിന് ജനപ്രതിനിധികളെയും ജീവനക്കാരേയും അണിനിരത്തികൊണ്ട് നടത്തിയ ശിൽപ്പശാല മുൻ ചീഫ് സെക്രട്ടറി ശ്രീ എസ് എം  വിജയാനന്ദ് ഉദ്ഘടനം ചെയ്ത് സംസാരിച്ചു . രണ്ടാം ജനകീയാസൂത്രണത്തിനും ,മിഷനുകൾക്കും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളായിരിക്കണം ജനസൗഹൃദ സദ്ഭരണ പഞ്ചായത്തുകളിൽനിന്നും ഉണ്ടാകേണ്ടതെന്നും ,പൊതു സർവീസ് കാര്യക്ഷമമാകണമെന്നും ,ജനാധിപത്യത്തോടും ഭരണ സംവിധാനത്തോടുമുള്ള ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കണമെന്നും ,അവകാശങ്ങളെ മനഃപൂർവം ഔദാര്യമാക്കിമാറ്റി അഴിമതിയ്ക്കു കളമൊരുക്കുന്നു രീതി മാറ്റി ശുപാർശകളില്ലാതെ ക്രമപ്രകാരം കൃത്യസമയത്തു സേവനം ജനങ്ങളുടെ കൈകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ,ഇങ്ങനുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കൃത്യമായ ഒരു സോഷ്യൽ ഓഡിറ്റ് ടീമിനും -ജില്ലാതലത്തിൽ ഒരു എത്തിക്ക്സ് കമ്മറ്റിക്കും രൂപം നൽകണമെന്നുമുള്ള അഭിപ്രായവും ശ്രീ. എസ്.എം. വിജയാനന്ദ് മുന്നോട്ടുവെച്ചു .അഴിമതിയുടെ ഉറവിടം കണ്ടെത്തി അത് തടയിടാനുള്ള പ്രവർത്തനങ്ങൾ എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു .

ശിൽപ്പശാലയിൽ ,താഴെ പറയുന്ന കാര്യങ്ങൾ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും പൊതുജനത്തിനും അറിയിപ്പായി നൽകി

* റിട്ട .ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലയിലെ 2 മുൻ പ്രസിഡണ്ട്മാരും ,2 റിട്ട .സെക്രട്ടറിമാരും ഉൾപ്പെടുന്ന ഒരു
സോഷ്യൽ ഓഡിറ്റ് ടീം ഉടൻ തന്നെ രൂപീകരിക്കും ,
* എത്തിക്ക്സ് കമ്മറ്റി നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ആയതു വിജിലന്‍സ് കമ്മറ്റി എന്നപേരിലാണ് പ്രവർത്തിക്കുന്നത്
* എല്ലാ ജീവനക്കാർക്കും അവരുടെ ചിലവിൽ തന്നെ ഈ പദ്ധതിയുടെ ഭാഗമായി ബി.എസ്.എന്‍.എല്ലുമായി ചേർന്നുകൊണ്ട് ഉടൻ തന്നെ സിം കാർഡ് വിതരണം നടത്തും
* സദ്ഭരണ പ്രഖ്യാപനത്തിനുമുമ്പ് ഒരിക്കൽക്കൂടി ഡിഡിപിയുടെ  നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പരിശോധന ഉണ്ടാകും
* എല്ലാ പഞ്ചായത്തുകളും നിലവിൽ തീര്‍പ്പാക്കാത്ത ഫയലുകളിലെല്ലാം നടപടിയെടുക്കണംKottayam function  - Shri K  T Jaleel, Minister