ഭരണ റിപ്പോര്‍ട്ട് 2015 - 2016

പഞ്ചായത്ത് വകുപ്പ് 
2015-16 ഭരണ റിപ്പോര്‍ട്ട് 

ആമുഖം


സാമൂഹ്യവികസന രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കി ആസൂത്രിതവികസനം ഗ്രാമതലത്തില്‍ രൂപപ്പെടുത്തുന്നതിനും ഗ്രാമീണ ജനതയുടെ ആകമാന ഉന്നതിക്കും അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കുന്നതിനുമായി ഐക്യകേരളത്തിനാകെ ബാധകമാകുന്ന വിധം 01.01.1962-ല്‍ കേരള പഞ്ചായത്ത് ആക്ട് നിര്‍മ്മിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ 922 ഗ്രാമ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും ചെയ്തു. 1962 ജനുവരി 19 ന് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നു.  ഇന്ന് സംസ്ഥാനത്ത് 15962വാര്‍ഡുകള്‍ ഉള്‍ക്കൊളളുന്ന 941 ഗ്രാമപഞ്ചായത്തുകളും 2076 വാര്‍ഡുകളുളള 152 ബ്ലോക്ക് പഞ്ചായത്തുകളും 331 വാര്‍ഡുകളുളള 14 ജില്ലാ പഞ്ചായത്തുകളും നിലവില്‍ ഉണ്ട്.  ഗ്രാമപഞ്ചായത്തുകള്‍ക്ക് 27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളും 19 മേഖലകളിലായി 76 മേഖലാചുമതലകളും നിര്‍വ്വഹിക്കേണ്ടതുണ്ട്.
പഞ്ചായത്ത് വകുപ്പ്, സര്‍ക്കാരിന്‍റെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് വകുപ്പിന്‍റെ തലവന്‍ പഞ്ചായത്ത് ഡയറക്ടറാണ്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം രൂപീകൃതമായിട്ടുളള ത്രിതല പഞ്ചായത്തുകളില്‍ പ്രാഥമിക     തലത്തിലുളള ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട  ചുമതലകളാണ്     പഞ്ചായത്ത് ഡയറക്ടര്‍ നിര്‍വ്വഹിക്കുന്നത്.  ഇത് കൂടാതെ ഹിന്ദുവിവാഹ നിയമം അനുസരിച്ചുളള രജിസ്ട്രാര്‍ ജനറല്‍, 2008-ലെ കേരള    വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ പ്രകാരമുളള വിവാഹ (പൊതു) മുഖ്യരജിസ്ട്രാര്‍ ജനറല്‍, കേരളാ റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളും പഞ്ചായത്ത്    ഡയറക്ടറില്‍ നിക്ഷിപ്തമാണ്. കൂടാതെ പഞ്ചായത്ത് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ ജനന മരണ ചീഫ് രജിസ്ട്രാറുടെ ചുമതല നിര്‍വഹിക്കുന്നു. 


പഞ്ചായത്ത് വകുപ്പിന്‍റെ ചുമതലകളും ഉത്തരവാദിത്വങ്ങളും.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വികസന ഫണ്ട്, ജനറല്‍ പര്‍പ്പസ് ഫണ്ട്  മെയിന്‍റനന്‍സ് ഫണ്ട് എന്നിവയുടെ വിതരണത്തില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കുക,    ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗം, തനത് വരുമാനം എന്നിവയുടെ പുരോഗതി വിലയിരുത്തുക  ഗ്രാമപഞ്ചായത്തുകളിലേയും വകുപ്പിലേയും ജീവനക്കാരുടെ എസ്റ്റാബ്ലിഷ്മെന്‍റ് കാര്യങ്ങളും അച്ചടക്ക നടപടികളും നിര്‍വ്വഹിക്കുക. സംസ്ഥാനത്തു നടക്കുന്ന എല്ലാ ജനന മരണങ്ങളുടേയും വിവാഹങ്ങളുടേയും രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുകയും രജിസ്ട്രേഷന്‍റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുക, ഗ്രാമപഞ്ചായത്തുകളുടെ ബൈലോകള്‍ അംഗീകരിക്കുക, ത്രിതല പഞ്ചായത്തുകളുടെ അംഗസംഖ്യ നിശ്ചയിക്കുക തുടങ്ങിയ ആക്ടിലെ വ്യവസ്ഥകളുടെ    അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധികാരപ്പെടു ത്തിയിട്ടുളള ചുമതലകള്‍ പഞ്ചായത്ത് ഡയറക്ടര്‍ നിര്‍വ്വഹിച്ചു വരുന്നു.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് വകുപ്പ് മന്ത്രി  ബഹു.ഡോ.എം. കെ. മുനീര്‍ അവര്‍കള്‍ ആയിരുന്നു.

2015-16-ലെ പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ താഴെപ്പറയുന്നവരായിരുന്നു.

I .പഞ്ചായത്ത് ഡയറക്ടര്‍
   ശ്രീമതി. സി. എ. ലത  ഐ.എ.എസ്                 - 01.04.2015 - 31.03.2016

II പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍
       ശ്രീ. എ. സെയീദ് (അധിക ചുമതല)            - 01.04.2015 - 06.04.2015 
       ശ്രീമതി. എസ്. ലത                                           - 06.04.2015 - 18.05.2015
       ശ്രീ. എ. സെയീദ് (അധിക ചുമതല)            - 18.05.2015 - 20.05.2015
       ശ്രീ. എ. സെയീദ്                                               - 20.05.2015 - 31.05.2015
       ശ്രീമതി. എസ്. ലത                                           - 31.05.2015 - 31.03.2016

III പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടര്‍ (ഭരണം)
       ശ്രീ. സി.എന്‍. ബാബു                                     - 01.04.2015 - 04.12.2015
       ശ്രീമതി. കെ.ആര്‍. പ്രഭ    (അധിക ചുമതല)             - 04.12.2015 - 05.01.2016
       ശ്രീ. സി.എന്‍. ബാബു                                     - 05.01.2016 - 31.03.2016
IV പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടര്‍ (വികസനം)
      ശ്രീ. എ. സെയീദ്                                               - 01.04.2015 - 22.05.2015
      ശ്രീ. കെ. പി. സാബുക്കുട്ടന്‍ നായര്‍              - 22.05.2015 - 31.03.2016
V ഫിനാന്‍സ് ആഫീസര്‍
       ശ്രീ. ബി. ശ്രീകുമാര്‍                                        - 01.04.2015 - 08.07.2015
       ശ്രീമതി. എസ്. ലത    (അധിക ചുമതല)   - 08.07.2015 - 01.09.2015
       ശ്രീ. എസ്. ഡി. ഫെറോള്‍ഡ് സേവ്യര്‍        - 01.09.2015 - 31.03.2016
VI    ലാ ആഫീസര്‍
       ശ്രീ. വി. എസ്. ഹരീന്ദ്രന്‍ നായര്‍                  -  01.04.2015 - 31.03.2016
VII അക്കൗണ്ട്സ് ആഫീസര്‍
       ശ്രീ. എന്‍. ഗോപകുമാര്‍                                  - 01.04.2015 - 31.03.2016

VIII  ഡെപ്യൂട്ടി ചീഫ് രജിസ്ട്രാര്‍
      ശ്രീ. കെ. പി. സാബുക്കുട്ടന്‍ നായര്‍               - 01.04.2015- 31.03.2016                                        

IX  അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്
     ശ്രീമതി. കെ.ആര്‍. പ്രഭ                                       - 01.04.2015 - 31.03.2016

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍
ക തിരുവനന്തപുരം    
ശ്രീ. വി. ആര്‍. മധുസൂദനകുറുപ്പ്                - 01.04.2015 - 31.05.2015
ശ്രീ. എസ്. പ്രകാശ് (എ.ഡി.പി അധിക ചുമതല)        - 01.06.2015 - 29.02.2016
ശ്രീ. പി.ഡി. സുദര്‍ശനന്‍ (എ.ഡി.പി അധിക ചുമതല)    - 01.03.2016 - 31.03.2016
കക കൊല്ലം    
1. ശ്രീ.സി. ആര്‍. സുരേഷ്കുമാര്‍                             - 01.04.2015 - 02.03.2016
2. ശ്രീമതി. ജോത്സ്ന മോള്‍                    - 03.03.2016 - 31.03.2016
കകക പത്തനംതിട്ട
1. ശ്രീ. എസ്. ഗോപകുമാര്‍ (എ.ഡി.പി)               - 01.04.2015 - 29.04.2015
                (അധിക ചുമതല)
2. ശ്രീ. ജയപ്രകാശ്                        - 29.04.2015 - 30.04.2015
3. ശ്രീ. എസ്. ഗോപകുമാര്‍ (എ.ഡി.പി)               - 30.04.2015 - 29.02.2016
                (അധിക ചുമതല)
4. ശ്രീ. ഓമനക്കുട്ടന്‍ (അധിക ചുമതല)            - 01.03.2016 - 02.03.2016
5. ശ്രീ. ബെന്നി ജോര്‍ജ്ജ്                    - 03.03.2016 - 31.03.2016

കഢ ആലപ്പുഴ

    1. ശ്രീ. തോമസ്സ് ബേബി, എ.ഡി.പി.(അധിക ചുമതല)    - 01.04.2015 - 06.04.2015
        2. ശ്രീ. പി.ഡി. സുദര്‍ശനന്‍                                  - 06.04.2015 - 27.04.2015
            എ.ഡി.പി.(അധിക ചുമതല)
    3. ശ്രീ. തോമസ്സ് ബേബി                    - 27.04.2015 - 31.05.2015
    4. ശ്രീ. പി.ഡി. സുദര്‍ശനന്‍                                  - 01.06.2015 - 29.02.2016
            എ.ഡി.പി.(അധിക ചുമതല)
    5. ശ്രീ. ഗോപകുമാര്‍ (സീനിയര്‍ സൂപ്രണ്ട് അധിക ചുമതല)- 29.02.2016 - 08.03.2016
    6. ശ്രീ. എസ്. പ്രകാശ് (എ.ഡി.പി. അധിക ചുമതല)    - 08.03.2016 - 31.03.2016


ഢ കോട്ടയം
    1. ശ്രീമതി. ജോത്സ്ന മോള്‍ എസ്.                            - 01.04.2015 - 28.02.2016
    2. ശ്രീ. സലിം ഗോപാല്‍, സീനിയര്‍ സൂപ്രണ്ട്         - 01.03.2016 - 07.03.2016
                    (അധിക ചുമതല)
    3. ശ്രീ. സി.ആര്‍. സുരേഷ്കുമാര്‍                 - 08.03.2016 - 31.03.2016
ഢക ഇടുക്കി
        1. ശ്രീ. എസ്.സുരേന്ദ്രന്‍ നായര്‍                         - 01.04.2015- 31.07.2015
    2. ശ്രീ. ജോത്സ്ന മോള്‍ എസ്.                 - 01.08.2015 -    29.02.2016
        ഡി.ഡി.പി.കോട്ടയം (പൂര്‍ണ്ണ അധിക ചുമതല)    
    3. ശ്രീ.സി. ആര്‍. സുരേഷ്കുമാര്‍                 - 01.03.2016 - 31.03.2016    
        ഡി.ഡി.പി.കോട്ടയം (പൂര്‍ണ്ണ അധിക ചുമതല)
ഢകക എറണാകുളം
    1. ശ്രീ. കെ. അര്‍ജുനന്‍                                       - 01.04.2015 - 31.05.2016
    2. ശ്രീ. എസ്. ഗോപകുമാര്‍ (അധിക ചുമതല)        - 01.06.2016 - 10.07.2016
    3. ശ്രീമതി. ടിംപിള്‍ മാഗി പി.എസ്. (അധിക ചുമതല)    - 11.07.2016 - 31.03.2016
ഢകകക തൃശ്ശൂര്‍
1. ശ്രീ. സി. ആര്‍. സുരേഷ്കുമാര്‍                            - 01.04.2014 - 31.07.2014
2. ശ്രീ. രാജ് പ്രദീപ് ആര്‍.                                     - 31.07.2014 - 16.09.2014
3. ശ്രീമതി. ജോസ്ന മോള്‍                                   - 16.09.2014 - 01.12.2014
4. ശ്രീ.  രാജ് പ്രദീപ് ആര്‍.                                    - 01.12.2014 - 08.12.2014
5. ശ്രീമതി. ജോസ്ന മോള്‍                                   - 08.12.2014 - 27.12.2014
6. ശ്രീ.  രാജ്പ്രദീപ് ആര്‍                                      - 27.12.2014 - 07.03.2015
7. ശ്രീ. എ.എം. മൂസാന്‍                                       - 07.03.2015 - 31.03.2015
കത പാലക്കാട്
    1. ശ്രീ. കെ. മുരളീധരന്‍                    - 01.04.2015 - 29.02.2016
    2. ശ്രീ. രാധാകൃഷ്ണന്‍ എ.ഡി.പി.(അധിക ചുമതല)    - 01.03.2016 - 31.03.2016
ത മലപ്പുറം
    1. ശ്രീ. കെ. സത്യന്‍ എ.ഡി.പി.(അധിക ചുമതല)            - 01.04.2015 - 30.04.2015
    2. ശ്രീ. ഹരിദാസന്‍                        - 01.05.2015 - 31.01.2016
            എ.ഡി.പി.കോഴിക്കോട് (അധിക ചുമതല)
    3. ശ്രീ. കെ. മുരളീധരന്‍                    - 01.02.2016 - 31.03.2016    
തക കോഴിക്കോട്
    1. ശ്രീ. എന്‍. സുരേന്ദ്രന്‍                                - 01.04.2015  - 31.01.2016
    2. ശ്രീ. ഹരിദാസന്‍ വി. എ.ഡി.പി (അധിക ചുമതല)       - 31.01.2016  - 01.03.2016
    3. ശ്രീ അബ്ദുള്‍ ജവാദ് എം.എഫ്.                          - 01.03.2016  - 31.03.2016
തകക വയനാട്
1. ശ്രീ. എം. ഭാസ്കരന്‍                                      - 01.04.2015 - 31.01.2016
2. ശ്രീ. കെ.എ. രാജു വര്‍ഗ്ഗീസ്                              - 01.02.2016 - 31.03.2016
തകകക കണ്ണൂര്‍
     ശ്രീ. എം.എസ്. നാരായണന്‍ നമ്പൂതിരി                    - 01.04.2015 - 31.03.2016
തകഢ കാസറഗോഡ്
    1. ശ്രീ. എം. ഗോവിന്ദന്‍                                       - 01.04.2015 - 31.08.2015
    2. ശ്രീ. എം.എസ്. നാരായണന്‍ നമ്പൂതിരി                   - 01.09.2015 - 31.03.2016
        ഡി.ഡി.പി.കണ്ണൂര്‍ (അധിക ചുമതല)

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ നിയമനങ്ങളുടെ വിവരം തസ്തിക തിരിച്ച് അനുബന്ധം 4 -ല്‍ ചേര്‍ത്തിട്ടുണ്ട്.

വിജിലന്‍സ് വിഭാഗത്തിന്‍റെ 2015-16 -ലെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍

11.06.1997-ലെ ജി.ഒ(പി) 34/97/വി.ജി നമ്പര്‍ ഉത്തരവ് പ്രകാരം ഓരോ വകുപ്പിലേയും ഭരണ വിജിലന്‍സ് സംവിധാനത്തെ വിജിലന്‍സ് സെല്‍ എന്നറിയപ്പെടുന്നതാണെന്നും ടി സെല്ലിന്‍റെ തലവനായി ഒരു വിജിലന്‍സ് ഓഫീസര്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍  സര്‍ക്കാരിന്‍റെ 05.03.2009-ലെ സ.ഉ(സാധാ) നം.555/2009/തസ്വഭവ നമ്പര്‍    ഉത്തരവ് പ്രകാരം പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ ഈപ്പന്‍ ഫ്രാന്‍സിസിനെ പഞ്ചായത്ത് വകുപ്പിലെ വിജിലന്‍സ് ഓഫീസറായി പുനര്‍ നിയമിച്ച് ഉത്തരവാകുകയുണ്ടായി.
   
2015-16 സാമ്പത്തിക വര്‍ഷത്തില്‍ 01.04.2015 മുതല്‍ 06.04.2015 വരെ  പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ശ്രീ.എ.സെയീദും 06.042015 മുതല്‍ 18.05.2015 വരെ ശ്രീമതി. എസ്.ലതയും 18.05.2015 മുതല്‍ 31.05.2015 വരെ ശ്രീ.എ.സെയീദും തുടര്‍ന്ന് റിപ്പോര്‍ട്ട് വര്‍ഷാവസാനം വരെ ശ്രീമതി. എസ്. ലതയും പഞ്ചായത്ത് ഡയറക്ടറേറ്റിലെ വിജിലന്‍സ് സെല്ലിന്‍റെ തലവന്‍മാരായി ജോലി ചെയ്തിരുന്നു. 

ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസുകള്‍, പഞ്ചായത്ത്  ഡയറക്ടറാഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള ആരോപണങ്ങളില്‍ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണ് വിജിലന്‍സ് വിഭാഗത്തിന്‍റെ     ചുമതല.  കൂടാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുളള അന്വേഷണങ്ങള്‍ അച്ചടക്ക നടപടികള്‍ എന്നിവയും, വിജിലന്‍സ് വകുപ്പ്, ലോക്കല്‍ ഫണ്ട് ആഡിറ്റ്, ധനകാര്യ പരിശോധനാ വിഭാഗം എന്നിവയുടെ അന്വേഷണ റിപ്പോര്‍ട്ടിേډലുളള തുടര്‍നടപടികള്‍ എന്നിവയും വിജിലന്‍സ് വിഭാഗം കൈകാര്യം ചെയ്ത് വരുന്നു. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തുകളില്‍/ജില്ലകളില്‍നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 
പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍       സ്വീകരിച്ച ശിക്ഷാനടപടികള്‍ സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു.
ക്രമ നം    തസ്തിക    കുറ്റപത്രം നല്‍കിയത്    സസ്പെന്‍റ് ചെയ്തത്    പുന:പ്രവേശനം നല്‍കിയത്    അച്ചടക്ക നടപടി അവസാനിപ്പിച്ചത്    സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തത്
1    സെക്രട്ടറി                             162    7    6    81    1
2    അസിസ്റ്റന്‍് സെക്രട്ടറി      9    2    3    8    
3    പിഎയു സൂപ്പര്‍വൈസര്‍  1            1    
4    ജൂനിയര്‍ സൂപ്രണ്ട്               6            12    
5    ഹെഡ് ക്ലാര്‍ക്ക്                   10    3    3    16    
6    അക്കൗണ്ടന്‍റ്                         4            11    
7    അസിസ്റ്റന്‍് എഞ്ചിനീയര്‍    1            1    
8    സീനിയര്‍ ക്ലാര്‍ക്ക്             34    2    1    38    0
9    ക്ലാര്‍ക്ക്                                 24        1    25    1
10    സാനിറ്ററി ഇന്‍സ്പെക്ടര്‍                1    0
11    ഓഫീസ് അറ്റന്‍ഡന്‍റ്    3            4    
12    ഡ്രൈവര്‍                1    
13    എഫ്.റ്റി.എസ്.    1            2    
14    പി.റ്റി.എസ്.                1    

ആഡിറ്റ് റിപ്പോര്‍ട്ട്
    പഞ്ചായത്ത് ഡയറക്ടറേറ്റില്‍ 01.04.2015-ല്‍ ഉണ്ടായിരുന്ന ആഡിറ്റ് റിപ്പോര്‍ട്ടുകളുടെ എണ്ണം 8-ഉം ആഡിറ്റ് തടസങ്ങളുടെ എണ്ണം 49-ഉം ആയിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍  ആഡിറ്റ് റിപ്പോര്‍ട്ടുകള്‍/തടസ്സങ്ങള്‍ എന്നിവയൊന്നും ലഭ്യമായിട്ടില്ല.   2015-16    സാമ്പത്തിക വര്‍ഷത്തില്‍് ആഡിറ്റ് റിപ്പോര്‍ട്ടുകള്‍/തടസ്സങ്ങള്‍ ഒന്നും തീര്‍പ്പാക്കിയിട്ടില്ല.   31.03.2016 -ല്‍ ബാക്കിയുളള ആഡിറ്റ് റിപ്പോര്‍ട്ടുകളുടെ എണ്ണം 8 ഉം തടസ്സങ്ങളുടെ എണ്ണം 49-ഉം ആണ്. ഗ്രാമപഞ്ചായത്തുകളില്‍ നടന്ന ആഡിറ്റുകളുടെ വിവരങ്ങള്‍ അനുബന്ധം 16 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്
    1978 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്ന കേരള പഞ്ചായത്ത് എംപ്ലോയീസ്                      പ്രൊവിഡന്‍റ് ഫണ്ടില്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാരെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പഞ്ചായത്ത് സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടങ്ങള്‍ പുറപ്പെടുവിക്കും മുമ്പ് പഞ്ചായത്ത് ഓഫീസുകള്‍ ഒഴികെയുളള ആഫീസുകളിലെ ജീവനക്കാര്‍ക്ക് ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് അംഗത്വം നല്‍കിയിരുന്നത് ഇപ്പോഴും തുടരുന്നു.
    നടപ്പു സാമ്പത്തിക വര്‍ഷാരംഭത്തില്‍ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് സ്കീമില്‍ 13426 അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു.  ഇതില്‍ 24 അക്കൗണ്ടുകള്‍ ജനറല്‍ പ്രൊവിഡന്‍റ് ഫണ്ടിലേക്ക് മാറ്റുകയും 427 അക്കൗണ്ടുകള്‍ തീര്‍പ്പാക്കുകയും ചെയ്തു.  പുതിയതായി ആരംഭിച്ച 1445 അക്കൗണ്ടുകള്‍ ഉള്‍പ്പെടെ 31.03.2016-ല്‍ 14871 അക്കൗണ്ടുകള്‍ നിലവില്‍ ഉണ്ടായിരുന്നു. 2015-2016 സാമ്പത്തിക വര്‍ഷം പലിശയടക്കം അക്കൗണ്ടിലുളള തുക 3,83,69,95,506/-രൂപയാണ് നടപ്പുവര്‍ഷം ജീവനക്കാര്‍ക്ക് വായ്പയിനത്തില്‍ 32,15,85,896/- രൂപ അനുവദിച്ചു.
    2015-16-ലെ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ ക്രെഡിറ്റ് കാര്‍ഡ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസില്‍ നിന്നും 2015-16 വരെ ലഭിച്ച മിസ്സിംഗ് ക്രെഡിറ്റുകള്‍ ഡാറ്റാ എന്‍ട്രി നടത്തിയിട്ടുണ്ട്. ചില തുകകളും ഷെഡ്യൂളുകളും സംബന്ധിച്ച വിശദവിവരം അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസില്‍ നിന്നും ശേഖരിച്ച് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
    നടപ്പുവര്‍ഷം എല്ലാ കെ.പി.ഇ.പി.എഫ് അക്കൗണ്ടുകളും കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. സോഫ്റ്റ് വെയറില്‍ നിരന്തരമുണ്ടാകുന്ന തകരാറുകള്‍ മൂലം ഡാറ്റാ എന്‍ട്രിയും  ലോണ്‍ ക്ലോഷര്‍ മുതലായ  ജോലികള്‍ തടസ്സപ്പെടുന്നതിനാല്‍ കെ.പി.ഇ.പി.എഫ്. സെക്ഷനിലുള്ള     മുഴുവന്‍ ജീവനക്കാര്‍ക്കും കൈകാര്യം ചെയ്യത്തക്ക രീതിയില്‍ കമ്പ്യൂട്ടര്‍ ശൃംഖലയും, സെര്‍വ്വര്‍,         യു.പി.എസ്. സംവിധാനവും മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
പഞ്ചായത്ത് ഡയറക്ടര്‍ അംഗമായിട്ടുള്ള പ്രധാനപ്പെട്ട കമ്മിറ്റികള്‍.
1.    റൂറല്‍ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി
2.    കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍  കോര്‍പ്പറേഷന്‍ ലിമിറ്റഡ്.
3.    പ്രിവന്‍ഷന്‍ ഓഫ് അഡല്‍റ്ററേഷന്‍ അഡ്വൈസറി കമ്മിറ്റി
4.    സ്റ്റേറ്റ് ലവല്‍ കോ-ഓര്‍ഡിനേഷന്‍  സ്റ്റാന്‍റിംഗ് കമ്മിറ്റി ഓണ്‍ നാഷണല്‍ സര്‍വ്വീസ്          
        സ്കീം.
5.    എക്സിക്യൂട്ടീവ് കമ്മിറ്റി-കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍.
6.    പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍ പ്രോജക്ട് സ്റ്റേറ്റ് ലെവല്‍ അഡ്വൈസറി കമ്മിറ്റി.
7.    റൂറല്‍ ഡെവലപ്മെന്‍റ് ഐ.ആര്‍.ഡി.പി. കോണ്‍സ്റ്റിറ്റ്യൂട്ട്സ് സ്റ്റേറ്റ് ലവല്‍ കോ-
        ഓര്‍ഡിനേഷന്‍ കമ്മിറ്റി.
8.    മികച്ച ഗ്രാമപഞ്ചായത്ത്/നഗരസഭകളെ  തിരഞ്ഞെടുക്കുന്ന കമ്മിറ്റി (കണ്‍വീനര്‍).
9.    ഐ.പി.പി.ഐ പ്രോഗ്രാം (സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍).
10.    ഡിപ്പാര്‍ട്ട്മെന്‍റല്‍ ടാസ്ക് ഫോഴ്സ് (ഇംപ്ലിമെന്‍റേഷന്‍).
11.    സമ്പൂര്‍ണ്ണ ശുചിത്വാരോഗ്യമിഷന്‍.
12.    കുടുംബശ്രീ ഗവേണിംഗ് ബോഡി.
13.    വികേന്ദ്രീകൃതാസൂത്രണ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി.
14.    ക്ലീന്‍ കേരള മിഷന്‍.
15.    6-ാമത് സാമ്പത്തിക സെന്‍സസിന്‍റ സ്റ്റേറ്റ് ലവല്‍ മോണിറ്ററിംഗ് കമ്മിറ്റി.
16.    തെരുവ് വിളക്ക് കത്തിക്കല്‍ കമ്മിറ്റി (കണ്‍വീനര്‍).
17.    സയന്‍സ് ടെക്നോളജി എണ്‍വയോണ്‍മന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ്.
18.    ആര്‍ട്ട് & ഹെറിറ്റേജ് കമ്മിറ്റി.
19.    വാട്ടര്‍ ഷെഡ് കമ്മിറ്റി.
20.    ഇന്‍റഗ്രേറ്റഡ് മിഷന്‍ എന്‍വയോണ്‍മെന്‍റ് സ്റ്റേറ്റ് ലവല്‍ സ്ക്രീനിംഗ്  & റിവ്യൂ കമ്മിറ്റി.
21.    സ്റ്റേറ്റ് ലവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇംപ്ലിമെന്‍റേഷന്‍  ഓഫ് മാസ്   
        ഡ്രഗ് അഡ്മിനിസ്ട്രേഷന്‍.
22.    പള്‍സ് പോളിയോ സ്റ്റിയറിംഗ് കമ്മിറ്റി.
23.    സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ഫോര്‍ ചില്‍ഡ്രന്‍.
24.    ജനന-മരണ രജിസട്രേഷന്‍ ഇന്‍റര്‍ ഡിപ്പാര്‍ട്ട്മെന്‍റല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 
        (കണ്‍വീനര്‍).

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം:
    ജനപങ്കാളിത്തം ഉറപ്പാക്കി ഗ്രാമവികസനം കാര്യക്ഷമവും സുതാര്യവുമാക്കുവാന്‍ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കണമെന്ന് ആദ്യമായി ശുപാര്‍ശ ചെയ്ത യശ:ശരീരനായ ശ്രീ. ബല്‍വന്ത്റായ് മേത്തയുടെ ജډദിനം കേരളത്തില്‍ പഞ്ചായത്ത് ദിനമായി              ആഘോഷിക്കുന്നു. 2016  വര്‍ഷം ഫെബ്രുവരി 18, 19 എന്നീ തീയതികളിലായി എറണാകുളം ജില്ലയിലെ ആലുവയില്‍ വച്ച് വിപുലമായ രീതിയില്‍ പഞ്ചായത്ത് ദിനം ആഘോഷിച്ചു.       ബഹു: മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. 
    സമാപന സമ്മേളനത്തില്‍ തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തീകരിച്ച ത്രിതല പഞ്ചായത്തുകളിലെ നിലവിലുള്ള അംഗങ്ങളെ ആദരിച്ചു. 2014-15-ലെ മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ്ട്രോഫിയും 2014-15-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ      തൊഴിലുറപ്പു പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള      അവാര്‍ഡുകളും  വിതരണം ചെയ്തു. 

സ്വരാജ് ട്രോഫി:
       അധികാര വികേന്ദ്രീകരണത്തിലും വികേന്ദ്രീകൃതാസൂത്രണത്തിലും മാതൃകാപരമായ     പ്രകടനം കാഴ്ചവക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ ഒരു മത്സര സ്വഭാവത്തോടെയാണ് ഭരണരംഗത്തും വികസനരംഗത്തും  ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.  ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും, മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും മികച്ച  തദ്ദേശസ്വയം     ഭരണ  സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് ആദരിക്കുവാന്‍ തീരുമാനിച്ചത്.
    1995-96 മുതല്‍ മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും തിരഞ്ഞെടുത്ത് ആദരിച്ചുവരുന്നു. 1996-97 മുതല്‍ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ അനുസ്മരിച്ച് ട്രോഫിക്ക് ڇസ്വരാജ് ട്രോഫിڈ എന്ന് നാമകരണം ചെയ്തു.  ഓരോ വര്‍ഷത്തേയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തിരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കിവരുന്നു. 1999-2000 മുതല്‍ മുനിസിപ്പാലിറ്റികള്‍ക്കും, 2000-2001 മുതല്‍ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയ്ക്കും സ്വരാജ് ട്രോഫി ഏര്‍പ്പെടുത്തുകയുണ്ടായി. 
    സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ്ട്രോഫിയും 5 ലക്ഷം രൂപ സമ്മാനവും 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായമായും നല്‍കി വരുന്നു. ജില്ലാതലത്തില്‍ ഒന്നാം സമ്മാനം നേടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫിയും സമ്മാനമായി ഓരോ ലക്ഷം രൂപയും പദ്ധതി ധനസഹായമായി 10 ലക്ഷം രൂപ വീതവും നല്‍കിവരുന്നു. രണ്ടാം സമ്മാനം നേടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് സാക്ഷ്യപത്രവും പ്രത്യേക പദ്ധതി ധനസഹായമായി 5 ലക്ഷം രൂപ വീതവും നല്‍കിവരുന്നു.
    തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനര്‍ ആയും  ആസൂത്രണ സാമ്പത്തിക വകുപ്പ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം        (വികേന്ദ്രീകൃതാസൂത്രണം), എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍, നഗരകാര്യ     ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള കമ്മിറ്റിയാണ് മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്.
    2014-15 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തായി കൊല്ലം ജില്ലയിലെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിനെയും മികച്ച സെക്രട്ടറിയായി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ നാസറുദ്ദീനെയും തിരഞ്ഞെടുത്തു.  കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ യഥാക്രമം ചെമ്പിലോട്, ശ്രീകൃഷ്ണപുരം എന്നീ ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ഗ്രാമ      പഞ്ചായത്തുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
ക്രമ
നം.    ജില്ല    ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത്.    രണ്ടാം സ്ഥാനം നേടിയ
ഗ്രാമപഞ്ചായത്ത്.
1    തിരുവനന്തപുരം    മാണിക്കല്‍    
2    പത്തനംതിട്ട    തുമ്പമണ്‍    
3    ആലപ്പുഴ    എടത്വ താമരക്കുളം    
4    കോട്ടയം    കരൂര്‍    മുത്തോലി
5    എറണാകുളം    പാമ്പാക്കുട    മണീട്
6    തൃശ്ശൂര്‍    പൂമംഗലം    വടക്കേക്കാട്
7    മലപ്പുറം    പൊന്‍മുണ്ടം    
8    കോഴിക്കോട്    കായണ്ണ    അരിക്കുളം
9    വയനാട്    വൈത്തിരി    
10    കണ്ണൂര്‍    പെരിങ്ങോം വയക്കര    കൊളച്ചേരി
11    കാസര്‍ഗോഡ്    മടിക്കൈ    
    
    ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചതില്‍  അര്‍ഹതാ-  മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തിനും കോട്ടയം ജില്ലയിലെ ബ്ലോക്ക്  പഞ്ചായത്ത് രണ്ടാം സ്ഥാനത്തിനും  കോട്ടയം, കൊല്ലം ജില്ലകളിലെ യഥാക്രമം ഈരാറ്റുപേട്ട, കൊട്ടാരക്കര എന്നീ ബ്ലോക്ക്  പഞ്ചായത്തുകള്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.
2014-15 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തായി എറണാകുളം  ജില്ലപഞ്ചായത്തിനെയും  മലപ്പുറം ജില്ലാ പഞ്ചായത്തിനെ രണ്ടാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. 2015-16 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.


മഹാത്മാ പുരസ്കാരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ഒരു പ്രോത്സാഹനമെന്നനിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് സംസ്ഥാന തലത്തില്‍ 2012 മുതല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് മഹാത്മാ പുരസ്കാരം. ഈ അവാര്‍ഡ് സംസ്ഥാന തലത്തില്‍ 1 ഉം 2 ഉം 3 ഉം സ്ഥാനങ്ങള്‍ക്കും ജില്ലാതലത്തില്‍ 1 ഉം 2 ഉം സ്ഥാനങ്ങള്‍ക്കും നല്‍കുന്നു. എറണാകുളത്ത് വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്തു.

2015-16 വര്‍ഷം പുരസ്കാരത്തിന് അര്‍ഹരായവര്‍ :
സംസ്ഥാനതലം :
ഒന്നാം സ്ഥാനം    നിലംപേരൂര്‍  ഗ്രാമപഞ്ചായത്ത്    ആലപ്പുഴ

രണ്ടാം സ്ഥാനം    വയലാര്‍ ഗ്രാമപഞ്ചായത്ത്    
മൂന്നാം സ്ഥാനം    ചേര്‍ത്തല സൗത്ത് ഗ്രാമപഞ്ചായത്ത്    
ജില്ലാതലം :
ക്രമ
നം.    ജില്ല    ഒന്നാം സ്ഥാനം    രണ്ടാം സ്ഥാനം
1    തിരുവനന്തപുരം    കള്ളിക്കാട്     കടക്കാവൂര്‍
2    കൊല്ലം    മയ്യനാട്    കടക്കല്‍
3    പത്തനംതിട്ട    കവിയൂര്‍    ഏറത്ത്
4    ആലപ്പുഴ    ഭരണിക്കാവ്    മാവേലിക്കര-താമരക്കുളം
5    കോട്ടയം    കുറവിലങ്ങാട്    ഈരാറ്റുപേട്ട
6    ഇടുക്കി    ഇടമലക്കുടി    രാജാക്കാട്
7    എറണാകുളം    കടുങ്ങല്ലൂര്‍    നെടുമ്പാശ്ശേരി
8    തൃശ്ശൂര്‍    ഏങ്ങണ്ടിയൂര്‍    തളിക്കുളം
9    പാലക്കാട്    അകത്തേത്തറ    കടമ്പഴിപ്പുറം
10    മലപ്പുറം    തേഞ്ഞിപ്പലം    വള്ളിക്കുന്ന്
11    കോഴിക്കോട്    മാവൂര്‍    കൊടിയത്തൂര്‍
12    വയനാട്    മീനങ്ങാടി    എടവക
13    കണ്ണൂര്‍    പെരളശ്ശേരി    കൊളച്ചേരി
14    കാസര്‍ഗോഡ്    പനത്തടി    പുത്തിഗെ


പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍
    2015-16 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഒടുക്കിയ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ തുക4316982466/- രൂപയാണ്. ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
ക്രമ
നം.    ജില്ല    പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഇനത്തില്‍      (2016-17 ല്‍) 
ഒടുക്കേണ്ട തുക    പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഇനത്തില്‍     (2016-17 ല്‍)           
ഒടുക്കിയ തുക    ബാലന്‍സ്
1    തിരുവനന്തപുരം    27770886    27770886    0
2    കൊല്ലം    27160708    26907639    253069
3    പത്തനംതിട്ട    18961553    18381851    579702
4    ആലപ്പുഴ    25492069    24647350    844719
5    കോട്ടയം    23934297    23399388    534909
6    ഇടുക്കി    16799742    15952084    847658
7    എറണാകുളം    27120099    25877737    1242362
8    തൃശ്ശൂര്‍    29223497    28847353    376144
9    പാലക്കാട്    28133859    28133859    0
10    മലപ്പുറം    30474029    30335926    138103
11    കോഴിക്കോട്    25092319    24752442    339877
12    വയനാട്    7944098    7653957    290141
13    കണ്ണൂര്‍    22845618    22845618    0
14    കാസര്‍ഗോഡ്    11476376    11476376    0
        ആകെ    322429150
316982466
5446684

ബൈലകള്‍
    ഗ്രാമപഞ്ചായത്തുകള്‍ നിയമാനുസൃതം പാസ്സാക്കുന്ന ബൈലാകള്‍ പരിശോധന നടത്തി പഞ്ചായത്ത് ഡയറക്ടര്‍ അംഗീകരിക്കുന്നു.  നടപ്പ് സാമ്പത്തിക വര്‍ഷം ഇപ്രകാരം 51 ബൈലാകള്‍ അംഗീകരിച്ച് നല്‍കിയിട്ടുണ്ട്.

നികുതി പിരിവ്
    സംസ്ഥാനത്ത് 27 ഗ്രാമ പഞ്ചായത്തുകള്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 100% നികുതിയും  പിരിച്ചെടുത്തിട്ടുണ്ട്. 100% നികുതി  പിരിവ് നടത്തിയ ഗ്രാമപഞ്ചായത്തുകളുടെ  ലിസ്റ്റ് അനുബന്ധം 22-ല്‍ ചേര്‍ത്തിട്ടുണ്ട്.

പഞ്ചായത്ത് രാജ് മാസിക
      ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കും നഗരസഭകള്‍ക്കും ബാധകമാക്കുന്ന സര്‍ക്കാര്‍     ഉത്തരവുകളും സര്‍ക്കുലറുകളും ജനകീയാസൂത്രണ പദ്ധതിക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍               തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര പുരോഗതിക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള            വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്  പഞ്ചായത്ത് രാജ് മാസിക പ്രസിദ്ധീകരിക്കുന്നത്.     തദ്ദേശസ്വയംഭരണ സമിതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും  ത്രിതല പഞ്ചായത്തുകളുടെ ഭരണം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനും  ഉതകുന്ന  ഈ പ്രസിദ്ധീകരണം എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു. 44 പേജുള്ള ഈ മാസിക പ്രതിമാസം 24200 കോപ്പികള്‍ എന്ന കണക്കില്‍ റിപ്പോര്‍ട്ടു വര്‍ഷം 296400 കോപ്പികള്‍ അച്ചടിച്ച് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും മറ്റ് വരിക്കാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വിതരണം ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് വികസന ഗൈഡ് 2016
തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള പഞ്ചായത്ത് വകുപ്പും ഗ്രാമവികസന വകുപ്പും  സംയുക്തമായി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും പഞ്ചായത്ത് വകുപ്പിന്‍റെയും മറ്റ് അനുബന്ധസ്ഥാപനങ്ങളുടേയും വിവരങ്ങള്‍, പഞ്ചായത്ത് രാജ് ആക്ട്, ജനന-മരണ രജിസ്ട്രേഷന്‍ ആക്ട് 1969, വിവരാവകാശനിയമം 2005, സേവനാവകാശ നിയമം 2012 തുടങ്ങിയ വിവരങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും ഉള്‍പ്പടെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍മാരുടെയും ഓഫീസിന്‍റെയും ഫോണ്‍ നമ്പരുകള്‍ എന്നിവ സഹിതം റിപ്പോര്‍ട്ട് വര്‍ഷത്തിലും (2016ല്‍) പഞ്ചായത്ത് വികസന ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൗരാവകാശരേഖ
പഞ്ചായത്ത് ഡയറക്ടറേറ്റ്,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടറാഫീസ്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വകുപ്പിന്‍റെ സമഗ്രമായ പൗരാവകാശരേഖ എല്ലാ വര്‍ഷവും പുതുക്കി പ്രസിദ്ധീകരിച്ചുവരുന്നു.
2015-16ലെ വികസന പദ്ധതികള്‍
ഗ്രാമപഞ്ചായത്തുകള്‍ പ്രാദേശികാവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ രൂപീകരിച്ച് നടപ്പാക്കുന്നു. പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡും തദ്ദേശസ്വയംഭരണ വകുപ്പും യഥാസമയം നല്‍കുന്നു.  2015-16ലെ സംസ്ഥാന പദ്ധതികളെക്കുറിച്ചുള്ള വിവരം ചുവടെ ചേര്‍ക്കുന്നു. 

1. ക്ലീന്‍ കേരള മിഷന്‍
څമാലിന്യമുക്തകേരളംچ എന്ന കര്‍മ്മ പരിപാടിയുടെ രൂപീകരണവും നിര്‍മ്മാണവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കുന്നതിന് ശുചിത്വമിഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.  ശുചിത്വകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 2515-00-101-68 ശീര്‍ഷകത്തില്‍ അനുവദിച്ച 2600 ലക്ഷം രൂപയും  മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കായി വകയിരുത്തിയതില്‍ 1655 ലക്ഷം രൂപയും അനുവദിച്ചു നല്‍കിയിട്ടുണ്ട്.
 
2. തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ അറവുശാലകള്‍ സ്ഥാപിക്കല്‍
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 25 ഗ്രാമപഞ്ചായത്തുകളില്‍  അറവുശാലകള്‍ സ്ഥാപിക്കുവാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1000ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത തുക ചെലവഴിക്കുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പൊതു ജനങ്ങളുടെ എതിര്‍പ്പും അനുയോജ്യമായ സ്ഥലം ലഭിക്കാത്തത് കാരണവും പല ഗ്രാമ പഞ്ചായത്തുകള്‍ക്കും പദ്ധതി ഏറ്റെടുക്കുന്നതിന് തടസ്സം നേരിട്ടു. പദ്ധതിക്ക് ഭരണാനുമതി ലഭിക്കാത്തതിനാല്‍   ഗ്രാമപഞ്ചായത്തുകള്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ 2015-16 ല്‍ ഫണ്ട് ചെലവഴിക്കാന്‍ സാധിച്ചില്ല.

3. ത്രിതല പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വത്ക്കരണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ജില്ലാ ആസ്ഥാനമായും സംസ്ഥാന ആസൂത്രണ ബോര്‍ഡുമായും കൂട്ടിയിണക്കുന്ന തരത്തില്‍ കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.  2015-16 സാമ്പത്തിക വര്‍ഷത്തില്‍ 800 ലക്ഷം രൂപ സംസ്ഥാന ബഡ്ജറ്റില്‍ 2515-00-800-86-99 ശീര്‍ഷകത്തില്‍വകയിരുത്തിയതില്‍ നിന്നും സര്‍ക്കാര്‍ അനുമതി ലഭിച്ച 550 ലക്ഷം രൂപ ഐ. കെ. എം.- ന് അനുവദിച്ചിട്ടുണ്ട്.

4. ഓഫീസുകള്‍ നവീകരിക്കലും കമ്പ്യൂട്ടറൈസേഷനും 
പഞ്ചായത്ത് ഡയറക്ടറാഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസുകള്‍, പെര്‍ഫോമന്‍സ് ആഡിറ്റ് ഓഫീസുകള്‍ എന്നിവയില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കുന്നതിന് 2015-16 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ 2515-00-001-89(പി) എന്ന ശീര്‍ഷകത്തില്‍ വകയിരുത്തിയ 100 ലക്ഷം രൂപയില്‍ താഴെപറയുംപ്രകാരം തുക ചെലവഴിച്ചു.
ക്രമ നമ്പര്‍    ഇനം    എണ്ണം    ചെലവഴിച്ച തുക
1    ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍    246    9109208
2    ലാപ്ടോപ്പ്    17    717570
3    മള്‍ട്ടിമീഡിയ പ്രൊജക്ടര്‍    1    38358
4    പ്രിന്‍റര്‍    3    14969
5    പഞ്ചായത്ത് അഡീഷണീല്‍ ഡയറക്ടറുടെ ആഫീസ് ശീതീകരണ സൗകര്യം    116500
ആകെ    9996605


5. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമാണ് കില.      2015-16 സാമ്പത്തിക വര്‍ഷത്തില്‍ 2000 ലക്ഷം രൂപ 2515-00-003-99 എന്ന ശീര്‍ഷകത്തില്‍ അനുവദിക്കുകയും പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി 1500 ലക്ഷം രൂപ കില ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
6.  ഗ്രാമപഞ്ചായത്തുകളില്‍ പൊതുശ്മശാനം നിര്‍മ്മിക്കല്‍
സംസ്ഥാനത്തെ 50 ഗ്രാമപഞ്ചായത്തുകളില്‍ പൊതു ശ്മശാനം നിര്‍മ്മിക്കുന്നതിനും സംരക്ഷിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിന് 2015-16 സാമ്പത്തിക വര്‍ഷം സംസ്ഥാന ബഡ്ജറ്റില്‍ 2515-00-198-36 ശീര്‍ഷകത്തില്‍ വകയിരുത്തി 1000 ലക്ഷം  രൂപ അനുവദിക്കുകയും ആയതില്‍ താഴെപറയുംപ്രകാരം 25 ഗ്രാമപഞ്ചായത്തുകള്‍ 387 ലക്ഷം രൂപ ചെലവഴിക്കുകയും  ചെയ്തു.  
ക്രമ നമ്പര്‍    ഗ്രാമ പഞ്ചായത്തിന്‍റെ പേര്    ജില്ല    ചെലവഴിച്ച തുക
1    ഇരവിപേരൂര്‍    പത്തനംതിട്ട    977930
2    കുറ്റ്യാട്ടൂര്‍    കണ്ണൂര്‍    1175551
3    മേലൂര്‍    തൃശ്ശൂര്‍    1100000
4    തിരുവാണിയൂര്‍    എറണാകുളം    313356
5    മീനങ്ങാടി    വയനാട്    70230
6    ഏങ്ങണ്ടിയൂര്‍    തൃശ്ശൂര്‍    2000000
7    ചെമ്പിലോട്    കണ്ണൂര്‍    2429103
8    തിരുവാലി    മലപ്പുറം    700000
9    വടവുകോട് പുത്തന്‍കുരിശ്ശ്    എറണാകുളം    2000000
10    ആദിച്ചനല്ലൂര്‍    കൊല്ലം    2189180
11    പെരിങ്ങോട്ടുകുറിശ്ശി    പാലക്കാട്    1000000
12    മധൂര്‍    കാസര്‍ഗോഡ്    2500000
13    വലപ്പാട്    തൃശ്ശൂര്‍    1726000
14    പുന്നയൂര്‍ക്കുളം    തൃശ്ശൂര്‍    2000000
15    തിരുന്നാവായ    മലപ്പുറം    2000000
16    കൈപ്പറമ്പ്    തൃശ്ശൂര്‍    2000000
17    രാജാക്കാട്    ഇടുക്കി    4004995
18    ചോറ്റാനിക്കര    എറണാകുളം    2000000
19    പുല്ലൂര്‍ പെരിയ    കാസര്‍ഗോഡ്    892611
20    എ.ആര്‍.നഗര്‍    മലപ്പുറം    1769149
21    തൃക്കലങ്ങോട്    മലപ്പുറം    1000000
22    കുളനട    പത്തനംതിട്ട    814321
23    അരൂക്കുറ്റി    ആലപ്പുഴ    969672
24    എടക്കാട്    കണ്ണൂര്‍    1339021
25    എരമംകുറ്റൂര്‍    കണ്ണൂര്‍    1083330

ഫ്രണ്ട് ഓഫീസ് സംവിധാനം
02.07.2009ലെ സ.ഉ (കൈ) 123/2009/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരമാണ് ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത്.  പതിനൊന്നാം പദ്ധതിയുടെ മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നായിരുന്നു സദ്ഭരണവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവന നിലവാരവും.  ഈ  വസ്തുത കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തുകളുടെ ഭരണ നിര്‍വ്വഹണവും ആഭ്യന്തര നിര്‍വ്വഹണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള സേവനം യഥാസമയം ലഭ്യമാക്കുന്നതിനും ആഫീസുകളില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും അതുമൂലം ആഫീസ് ജോലികള്‍  ചെയ്യുന്നതിനുള്ള അസൗകര്യം ഒഴിവാക്കുന്നതിനുമായി ڇആദ്യം വരുന്നവര്‍ക്ക് ആദ്യം സേവനംڈ എന്ന തത്വം അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയത്.  

ഫ്രണ്ട് ഓഫീസ് വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട സേവനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ജനന മരണ രജിസ്ട്രേഷന്‍, വിവാഹ രജിസ്ട്രേഷന്‍ അവയുടെ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ തരം പെന്‍ഷനുകള്‍, തൊഴില്‍ രഹിത വേതനം, കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള പെര്‍മിറ്റ്,  ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് തുടങ്ങിയവ.


നോണ്‍പ്ലാന്‍ പദ്ധതികള്‍
പഞ്ചായത്ത് വകുപ്പിലെ ധനകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ഫൈനാന്‍സ് സെക്ഷന്‍ പ്രവര്‍ത്തിക്കുന്നു.  പഞ്ചായത്ത് വകുപ്പിലെ ബഡ്ജറ്റ്, അഡീഷണല്‍ ഓതറൈസേഷന്‍, ഫണ്ടിന്‍റെ പുനര്‍വിനിയോഗം, സറണ്ടര്‍ ഓഫ് സേവിംഗ്സ്, സബ്ജക്ട് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി എന്നിവയ്ക്കുള്ള നോട്ട് തയ്യാറാക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ലോണുകള്‍, റെയില്‍വേ ലെവല്‍ ക്രോസ് മെയിന്‍റനന്‍സ് ഗ്രാന്‍റ് വിതരണം എന്നിവയാണ് ധനകാര്യ വിഭാഗത്തിന്‍റെ പ്രധാന ചുമതല.  കൂടാതെ പഞ്ചായത്ത് വകുപ്പിലെ മുഴുവന്‍ ജീവനക്കാരുടെയും മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് അനുവദിക്കല്‍, ഗ്രാന്‍റുകള്‍ക്കുള്ള അപേക്ഷകളിന്‍മേല്‍ തീര്‍പ്പാക്കല്‍, പ്ലാന്‍, നോണ്‍ പ്ലാന്‍ സ്കീമുകളില്‍ ലഭിക്കുന്ന വരവ് ചെലവ് പട്ടികയുടെ യോജിപ്പ് പരിശോധന, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി എന്നിവയും ധനകാര്യ വിഭാഗമാണ് കൈകാര്യം ചെയ്തു വരുന്നത്.

    ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജനറല്‍ പര്‍പ്പസ് ഫണ്ട്, മെയിന്‍റനന്‍സ് ഫണ്ട് (റോഡ് & നോണ്‍ റോഡ്) എന്നിവയുടെ വിതരണം ഗ്രാമപഞ്ചായത്തുകളുടെ നികുതി, നികുതിയേതര വരുമാനങ്ങളുടെ പിരിവ് പുരോഗതി അവലോകനം ആയതിന്‍റെ ക്രോഡീകരണം എന്നിവയും ധനകാര്യ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും ആകസ്മിക പരിശോധനയും ജില്ലാ ഓഫീസുകളില്‍ വകുപ്പ്തല പരിശോധനയും, തുടര്‍നടപടികളും ധനകാര്യ വിഭാഗമാണ് നിര്‍വഹിക്കുന്നത്.

1.    ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പൊതു ആവശ്യഫണ്ട്
4-ാം സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 2015-16  വര്‍ഷം പരമ്പരാഗത ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനായി 7913164000/- രൂപ വകയിരുത്തുകയും ആയത് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.  നികുതി പിരിവിന്‍റെ കാര്യക്ഷമതയെ അടിസ്ഥാനമാക്കി മൊത്തം വികസന ഫണ്ടിന്‍റെ പരമാവധി 10% തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കുന്നു.  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തനതു വരുമാനം 10 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി  ഈ തുക വീതിച്ചു നല്‍കുന്നു.  നികുതി പിരിവിന്‍റെ കാര്യക്ഷമതാ മാനദണ്ഡമനുസരിച്ച് നീക്കി വച്ചിട്ടുള്ള 10% തുകയില്‍ നിന്നും യഥാര്‍ത്ഥത്തില്‍ വീതിച്ചു നല്‍കേണ്ട തുക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തനത് നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് വരുത്തിയ പ്രാദേശിക സര്‍ക്കാരുകളുടെ എണ്ണവും ഓരോ വിഭാഗത്തിലുമുള്ള മൊത്തം പ്രാദേശിക സര്‍ക്കാരുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിലാണ് നല്‍കുന്നത്.  ഈ മാനദണ്ഡപ്രകാരം നല്‍കുമ്പോള്‍ അധികം വന്നേക്കാവുന്ന തുക എസ്.സി, എസ്.റ്റി വിഭാഗമൊഴികെയുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വീതിച്ചു നല്‍കുന്നു

2.  പഞ്ചായത്ത് രാജ് ജേണല്‍
പഞ്ചായത്ത് രാജ് ജേണലിന്‍റെ പ്രസിദ്ധീകരണത്തിനായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1350000/- രൂപ വകയിരുത്തിയിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ വകുപ്പിനെ സംബന്ധിച്ച് സമഗ്രമായ വിവരങ്ങള്‍ അടങ്ങുന്ന ഈ മാസിക പ്രതിമാസം 23,000 കോപ്പികള്‍ വീതം അച്ചടിക്കുന്നതിനായി പ്രസ്തുത തുക വിനിയോഗിക്കുന്നു.
3.  റെയില്‍വേ ക്രോസിങ്ങുകളുടെ സംരക്ഷണം
റെയില്‍വേ ക്രോസിങ്ങുകളുടെ നിര്‍മ്മാണത്തിനും സംരക്ഷണത്തിനുമായി പഞ്ചായത്ത് വകുപ്പ് ചെലവഴിക്കുന്ന തുകയുടെ പകുതി ഗ്രാന്‍റായി നല്‍കുന്നതിനായി 2515-00-800-94 എന്ന ശീര്‍ഷകത്തില്‍ 3,19,000/-രൂപ 2015-16 സാമ്പത്തിക വര്‍ഷം വകയിരുത്തിയിരുന്നു. ആയത് പാലക്കാട് ജില്ലയിലെ മുതുതല ഗ്രാമ പഞ്ചായത്തിന് അനുവദിച്ച് നല്‍കി.

നോണ്‍പ്ലാന്‍ ഗ്രാന്‍റുകള്‍ 

ജനറല്‍ പര്‍പ്പസ് ഫണ്ട്
3-ാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം 2004-05 സാമ്പത്തിക വര്‍ഷം മുതല്‍ ഗ്രാമപഞ്ചായത്തുകളുടെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ജനറല്‍ പര്‍പ്പസ് ഫണ്ട് അനുവദിച്ചു വരുന്നു.  2015-16 സാമ്പത്തിക വര്‍ഷത്തില്‍ 3604-00-200-93(05) നോണ്‍ പ്ലാന്‍ എന്ന ശീര്‍ഷകത്തില്‍  ബഡ്ജറ്റ് വിഹിതമായി അനുവദിച്ച തുക സര്‍ക്കാര്‍ നേരിട്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കി. 

മെയിന്‍റനന്‍സ് ഫണ്ട്
3-ാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം 2004-05 സാമ്പത്തിക വര്‍ഷം മുതല്‍ ആസ്തികളുടെ സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ബഡ്ജറ്റില്‍ തുക അനുവദിച്ചു വരുന്നു.  2015-16 സാമ്പത്തിക വര്‍ഷത്തില്‍ റോഡുകളുടെ സംരക്ഷണത്തിനായി 3054-80-198-39 നോണ്‍ പ്ലാന്‍ എന്ന ശീര്‍ഷകത്തില്‍ 6463239000/- രൂപയും റോഡിതര ആസ്തികളുടെ സംരക്ഷണത്തിനായി 3604-00-200-92(5) നോണ്‍ പ്ലാന്‍ എന്ന ശീര്‍ഷകത്തില്‍ 3150645955/- ബഡ്ജറ്റ് വിഹിതമായി അനുവദിക്കുകയും ആയത് സര്‍ക്കാര്‍ നേരിട്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. 
തനതു വരുമാനം
2015-16 സാമ്പത്തിക വര്‍ഷത്തെ ഗ്രാമപഞ്ചായത്തുകളുടെ തനതു വരുമാനം സംബന്ധിച്ച ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 10-ല്‍ ചേര്‍ത്തിരിക്കുന്നു.

വാര്‍ഷിക ധന വിവരണ പത്രിക സംബന്ധിച്ച്
2015-16 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക ധനവിവരണ പത്രിക ലോക്കല്‍ ഫണ്ട് ആഡിറ്റ് വകുപ്പിന് സമര്‍പ്പിച്ച ഗ്രാമപഞ്ചായത്തുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.


ക്രമ
നമ്പര്‍    


ജില്ല    

ഗ്രാമപഞ്ചായ ത്തുകളുടെ ആകെ എണ്ണം    
എ.എഫ്.എസ് നല്‍കിയ പഞ്ചായത്തു
കളുടെ എണ്ണം
1.    തിരുവനന്തപുരം    73    72
2.    കൊല്ലം    68    68
3.    പത്തനംതിട്ട    53    53
4.    ആലപ്പുഴ    72    72
5.    കോട്ടയം    71    71
6.    ഇടുക്കി    52    52
7..    എറണാകുളം    82    82
8.    തൃശ്ശൂര്‍    86    86
9.    പാലക്കാട്    88    85
10.    മലപ്പുറം    94    94
11.    കോഴിക്കോട്    70    70
12.    വയനാട്    23    23
13.    കണ്ണൂര്‍    71    71
14.    കാസര്‍ഗോഡ്    38    35
ആകെ    941
934

പഞ്ചായത്തുകളുടെ ഡി.സി.ബി സ്റ്റേറ്റ്മെന്‍റ്
2015-16 സാമ്പത്തിക വര്‍ഷത്തെ ഗ്രാമപഞ്ചായത്തുകളുടെ ഡി.സി.ബി സ്റ്റേറ്റ്മെന്‍റ്  :
ഡിമാന്‍റ്                   6715550772/-      രൂപ
കളക്ഷന്‍                 4676691775/-     രൂപ
ബാലന്‍സ്             2034071977/-      രൂപ 
    ഡി.സി.ബി. സ്റ്റേറ്റ്മെന്‍റിന്‍റെ ജില്ല തിരിച്ചുളള കണക്ക് അനുബന്ധം 9-ല്‍ ചേര്‍ത്തിട്ടുണ്ട്.

പഞ്ചായത്തുകളുടെ വാര്‍ഷിക കണക്ക് സംഗ്രഹം
    2015-16 സാമ്പത്തിക വര്‍ഷത്തെ ഗ്രാമപഞ്ചായത്തുകളുടെ മുന്‍ ബാക്കി ആകെ വരവ്, ആകെ ചെലവ്, നീക്കി ബാക്കി, എന്നിവ സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു.
മുന്‍ ബാക്കി                :     26993674627/-

ആകെ വരവ്                :    43555190856/-

  ഒട്ടാകെ                :    75344465851/-

ആകെ ചെലവ്            :    54532237709/-

നീക്കിബാക്കി                :    12688468872/-
    ഇതിന്‍റെ ജില്ല തിരിച്ചുളള കണക്ക് അനുബന്ധം  11-ല്‍ ചേര്‍ത്തിട്ടുണ്ട്.
സാമൂഹ്യസുരക്ഷിതത്വ പെന്‍ഷനുകള്‍ 
    2015-16 വര്‍ഷത്തെ സാമൂഹ്യസുരക്ഷിതത്വ പെന്‍ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 
ക്രമ നം.    വിവിധ പെന്‍ഷനുകള്‍    പെന്‍ഷന്‍ നിരക്ക്  (രൂപ)    ഗുണഭോക്താക്കളുടെ എണ്ണം
1    ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (80 വയസ്സും അതിനു മുകളിലും) ..    1200    1290193
    ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (80 വയസ്സിനു താഴെ)..    600    
2    വിധവാ പെന്‍ഷന്‍   ..    800    1021863
3    വികലാംഗ പെന്‍ഷന്‍ (80%ഉം അതിനു മുകളിലും)..    1100    4207337
    വികലാംഗ പെന്‍ഷന്‍(80%ല്‍താഴെ )..    800    
4    50 വയസ്സിനുമേല്‍ പ്രായമുളള 
അവിവാഹിതകളായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍ ..    800    62343
5    കര്‍ഷക തൊഴിലാളി പെന്‍ഷന്‍..    600    494815
6    തൊഴില്‍ രഹിത വേതനം    120    523978

    ഇതിന്‍റെ  ജില്ല തിരിച്ചുളള കണക്ക് അനുബന്ധം 13-ല്‍ ചേര്‍ത്തിട്ടുണ്ട്.
ഗ്രാമീണ റോഡുകളുടെ വിവരം
    2015-16 വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുണ്ടായിരുന്ന ഗ്രാമീണ റോഡുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു. 

ക്രമ നം.    റോഡുകളുടെ തരം    കിലോമീറ്റര്‍
1    സിമന്‍റ് /കോണ്‍ക്രീറ്റ്    44485.4470
2    ടാര്‍ റോഡ്    894792.8329
3    മെറ്റല്‍ റോഡ്    10596.9285
4    മണ്‍റോഡ്    41292.38646
5    വാട്ടര്‍ ബൗണ്ട് മെക്കാഡം    7408.35038
6     മറ്റിനം    5919.009

    ഇതിന്‍റെ ജില്ല തിരിച്ചുളള കണക്ക് അനുബന്ധം 24-ല്‍ ചേര്‍ത്തിട്ടുണ്ട്. 

പെര്‍ഫോമന്‍സ് ആഡിറ്റ് 
അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തിയതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1997-98 മുതല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  വര്‍ദ്ധിച്ച  തോതില്‍ ഫണ്ട് അനുവദിച്ചതിനെ തുടര്‍ന്ന് വികസനപരവും  ജനക്ഷേമകരവും പ്രാദേശിക സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായുളള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തി വരുന്നു. അവയില്‍ നിക്ഷിപ്തമായ ചുമതലകളും അവയെ ഭരണമേല്പിച്ച നിയന്ത്രണ പരവുമായ അധികാരങ്ങളും, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി കാര്യക്ഷമമായും ഫലപ്രദമായും നിര്‍വ്വഹിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും  പാകപ്പിഴകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുവാന്‍ യഥാസമയം നിര്‍ദ്ദേശങ്ങള്‍  നല്‍കുന്നതിനും  ഒരു പുതിയ ആഡിറ്റ് സംവിധാനത്തിന് 1997 ലെ പഞ്ചായത്ത് രാജ് ചട്ടങ്ങളിലൂടെ (പരിശോധനാരീതിയും ആഡിറ്റ് സംവിധാനവും) രൂപം നല്‍കുകയുണ്ടായി. പ്രസ്തുത ചട്ടങ്ങളിലൂടെ സംസ്ഥാനതലത്തില്‍ ഒരു പെര്‍ഫോമന്‍സ് ആഡിറ്റ് അതോറിറ്റി നിലവില്‍ വന്നു. 

    തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് പെര്‍ഫോമന്‍സ് ആഡിറ്റ് അതോറിറ്റി. അദ്ദേഹത്തെ സഹായിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി അക്കൗണ്ടന്‍റ് ജനറല്‍ - ന്‍റെ പദവിയിലുളള ഒരു ഉദ്യോഗസ്ഥനെ  സംസ്ഥാന പെര്‍ഫോമന്‍സ് ആഡിറ്റ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നിന്നും ഗ്രാമവികസന/പഞ്ചായത്ത് /മുനിസിപ്പല്‍ വകുപ്പുകളില്‍ നിന്നും  ജീവനക്കാരെ കണ്ടെത്തിയാണ് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് ടീമില്‍ നിയമിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ അവലോകനം ചെയ്ത് ശരിയായ ഭരണം ഉറപ്പു വരുത്തുകയാണ് പെര്‍ഫോമന്‍സ്  ആഡിറ്റിന്‍റെ  കര്‍ത്തവ്യം. തെറ്റുകള്‍ തിരുത്തുന്നതിനും അവ ആവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുമാണ്  പെര്‍ഫോമന്‍സ് ആഡിറ്റ് ഊന്നല്‍ നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  വരുമാന മാര്‍ഗ്ഗങ്ങള്‍  യഥാവിധി പ്രയോജനപ്പെടുത്തി  തനതുവരുമാനം  വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്നും  ഉറപ്പ് വരുത്തുകയും അവ കൊണ്ട്  ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടുന്നുണ്ടോയെന്ന്  വിലയിരുത്തി തക്ക സമയത്ത് വേണ്ട നടപടികളെടുക്കുവാന്‍ പെര്‍ഫോമന്‍സ് ആഡിറ്റ് സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നു. 
ഗ്രാമപഞ്ചായത്തുകളില്‍ പെര്‍ഫോമന്‍സ് ആഡിറ്റ് നടത്തുന്നതിനായി  ജില്ലാ പെര്‍ഫോമന്‍സ് ആഡിറ്റ് ആഫീസറായ പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടറുടെ നിയന്ത്രണത്തില്‍ സീനിയര്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുളള 66 പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റുകള്‍ സംസ്ഥാനത്തുണ്ട്.
പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റുകളുടെ ഭരണപരമായ നിയന്ത്രണം  പഞ്ചായത്ത് ഡയറക്ടര്‍ക്കും പ്രവര്‍ത്തന നിയന്ത്രണം സംസ്ഥാന പെര്‍ഫോമന്‍സ് ആഡിറ്റ് ആഫീസര്‍ക്കുമാണ്.


ഹിന്ദു വിവാഹ രജിസ്ട്രേഷന്‍
1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം സംസ്ഥാനത്തു നടക്കുന്ന എല്ലാ ഹിന്ദു വിവാഹങ്ങളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 1957 ലെ കേരള ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ 20.5.1959 മുതലാണ് നിലവില്‍ വന്നത്. അതിനാല്‍ പ്രസ്തുത തീയതിക്ക് മുമ്പുളള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയില്ല.
പഞ്ചായത്ത് ഡയറക്ടര്‍ വിവാഹ രജിസ്ട്രാര്‍ ജനറലായും  അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി ലോക്കല്‍ രജിസ്ട്രാറായും പ്രവര്‍ത്തിക്കുന്നു. 
        വിവാഹം നടന്ന് 15 ദിവസത്തിനുളളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒപ്പിട്ട വിവാഹ റിപ്പോര്‍ട്ട് പ്രാദേശിക രജിസ്ട്രാര്‍ക്ക് നല്‍കണമെന്നാണ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുളളത്. 15 ദിവസത്തിനുശേഷം 30 ദിവസം വരെ കാലതാമസം മാപ്പാക്കി രജിസ്ട്രേഷന്‍ നടത്തുന്നതിന് രജിസ്ട്രാര്‍മാര്‍ക്ക് അധികാരം ഉണ്ട്. 30 ദിവസത്തിനുശേഷമുളള  രജിസ്ട്രേഷനുകള്‍ക്ക്  7.11.2005 ലെ ജി.ഒ.(പി) നമ്പര്‍ 215/2005/ ലാ പ്രകാരം (ടഞഛ ചീ:984/05) ചട്ടങ്ങളില്‍  വരുത്തിയ ഭേദഗതി അനുസരിച്ച് ജില്ലാ രജിസ്ട്രാറുടെ പ്രത്യേക അനുമതി ആവശ്യമാണ്. അനുമതിക്കായി നിശ്ചിത ഫോറത്തിലുളള റിപ്പോര്‍ട്ട്, വൈകി രജിസ്റ്റര്‍ ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കുന്ന 5/- രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച തദ്ദേശ രജിസ്ട്രാര്‍ക്കും  ജില്ലാ രജിസ്ട്രാര്‍ക്കുമുളള അപേക്ഷ, വിവാഹിതരായി എന്നുളളതിനുളള തെളിവ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം വിവാഹം, നടന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 2.2.2006 ലെ ജി.ഒ(പി) നമ്പര്‍ 21/2006/ ലാ പ്രകാരം (എസ്.ആര്‍.ഒ.നമ്പര്‍ 105/2006) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെ അതാത് ജില്ലയിലെ ജില്ലാ വിവാഹ രജിസ്ട്രാറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം വരന് 21 വയസ്സും വധുവിന്  18 വയസ്സും  പൂര്‍ത്തിയായാല്‍ മാത്രമെ വിവാഹം രജിസ്റ്റര്‍  ചെയ്യാന്‍ കഴിയുകയുളളു. 
    വിവാഹം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അതില്‍ വരുന്ന സാരവത്തായ തെറ്റുകള്‍ തിരുത്തുന്നതിന് ഹിന്ദു വിവാഹ രജിസ്ട്രാര്‍ ജനറലിന്‍റെ (പഞ്ചായത്ത് ഡയറക്ടറുടെ) അനുമതി ആവശ്യമാണ്. 

2008 ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു)ചട്ടങ്ങള്‍ 
കേരള സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും മതഭേദമെന്യേ രജിസ്റ്റര്‍ ചെയ്യുന്നതിനായി  സുപ്രീംകോടതി   നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍  29.2.2008 ലെ സ.ഉ (അച്ചടിച്ചത്) 1/2008 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2008 ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. 1969 ലെ ജനനമരണ രജിസ്ട്രേഷന്‍ ആക്ട് പ്രകാരമുളള ജനനമരണ രജിസ്ട്രാര്‍മാരാണ് വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാര്‍മാര്‍ പഞ്ചായത്ത് ഡയറക്ടര്‍  വിവാഹ (പൊതു) മുഖ്യ രജിസ്ട്രാര്‍ ജനറലും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍മാര്‍ വിവാഹ (പൊതു) രജിസ്ട്രാര്‍ ജനറലുമാണ്.
    ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിനുശേഷം നടക്കുന്ന എല്ലാ വിവാഹങ്ങളും  കക്ഷികളുടെ മതഭേദമന്യെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നിരുന്നാലും മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുളള വിവാഹങ്ങള്‍ ഈ ചട്ടത്തില്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതല്ലാത്തതും അപ്രകാരമുളള വിവാഹങ്ങള്‍ അതാത് സ്റ്റാറ്റ്യുട്ടറി വ്യവസ്ഥകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്.  ഇപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വിവാഹങ്ങളും ഈ ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് നടന്നിട്ടുളളതുമായ വിവാഹങ്ങളും    2008-ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടത്തില്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
              ഏത് തദ്ദേശ സ്ഥാപനത്തിന്‍റെ അധികാരപരിധിക്കുള്ളിലാണോ വിവാഹം നടന്നത് പ്രസ്തുത തദ്ദേശ രജിസ്ട്രാര്‍ മുമ്പാകെ, ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 
ജനന മരണ രജിസ്ട്രേഷന്‍
       01.4.1970 മുതല്‍ സംസ്ഥാനത്ത് ജനനമരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നു. 1.4.1970 മുതല്‍ ഈ നിയമത്തിന് അനുസൃതമായ ചട്ടങ്ങള്‍ നിലവില്‍ വന്നു. 01.01.2000 മുതല്‍ പ്രസ്തുത ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിച്ചു. 
        ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍ കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും നടന്ന് 21 ദിവസത്തിനകം പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നത് നിര്‍ബന്ധമാണ്. 22 മുതല്‍ 30 ദിവസം വരെ 2/- രൂപ പിഴ ഒടുക്കി തദ്ദേശ രജിസ്ട്രാര്‍ക്കും 30 ദിവസം മുതല്‍ 1 വര്‍ഷം വരെ  5/- രൂപ പിഴ ഒടുക്കി, ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെയും 1 വര്‍ഷത്തിനുശേഷം രജിസ്റ്റര്‍ ചെയ്യുന്നതിന് 10/- രൂപ പിഴയൊടുക്കി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍റെ അനുമതിയോടു കൂടിയും ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
         06.04.2015 ലെ സ.ഉ (സാധ) 1055/2015/തസ്വ.ഭ.വ നമ്പര്‍ ഉത്തരവ് പ്രകാരം നിലവില്‍ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറാണ് ജനന മരണ ചീഫ് രജിസ്ട്രാര്‍. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ചീഫ് രജിസ്ട്രാറെ സഹായിക്കുന്നതിനായി ഡെപ്യൂട്ടി ചീഫ് രജിസ്ട്രാര്‍ കൂടിയുണ്ട്. ഓരോ ജില്ലയിലേയും പഞ്ചായത്ത് ഡെപ്യുട്ടി  ഡയറക്ടര്‍ അതാത് ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍മാരായി പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേഷനുകളില്‍ സീനിയര്‍ ഹെല്‍ത്ത് ഓഫീസറും  മുനിസിപ്പാലിറ്റികളില്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് ബോഡില്‍ എക്സിക്യുട്ടീവ് ഓഫീസറും ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരും  ജനന മരണ തദ്ദേശ രജിസ്ട്രാര്‍മാരായി പ്രവര്‍ത്തിക്കുന്നു. എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, അഡീഷണല്‍ ചീഫ് രജിസ്ട്രാറായും ടി ഓഫീസിലെ വൈറ്റല്‍  സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡെപ്യൂട്ടി ഡയറകടര്‍ ഡെപ്യൂട്ടി ചീഫ് രജിസ്ട്രാര്‍ ആയും പ്രവര്‍ത്തിക്കുന്നു. ജനനമരണ രജിസ്ട്രേഷനുകള്‍ സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ എല്ലാ വര്‍ഷവും  തയ്യാറാക്കി ആനുവല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നത് അഡീഷണല്‍ ചീഫ് രജിസ്ട്രാറാണ്. 

    ജനന മരണ രജിസ്ട്രേഷന്‍ സംബന്ധിച്ച് തിരുത്തലുകള്‍ക്കുളള അനുമതി അപേക്ഷകളും, പരാതികളും കൈകാര്യം ചെയ്യല്‍, ജനന മരണ രജിസ്ട്രേഷന്‍ നിയമങ്ങളും ചട്ടങ്ങളും  നടപ്പിലാക്കുന്നതിനും, ഭേദഗതികള്‍ വരുത്തുന്നതിനുമുളള ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിനും  കേന്ദ്രസര്‍ക്കാരിനും  സമര്‍പ്പിക്കല്‍, ജനന മരണ രജിസ്ട്രാര്‍മാര്‍ക്കും  ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമുളള പരിശീലനം, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, എം.സി.സി.ഡി. പരിശീലനം എന്നിവ സംഘടിപ്പിക്കല്‍, ജനന മരണ രജിസ്ട്രേഷന്‍ പ്രതിമാസ റിപ്പോര്‍ട്ട് ശേഖരിക്കല്‍, വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കല്‍ എന്നിവ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ചെയ്തു വരുന്നു. 

    രജിസ്ട്രാര്‍ ജനറല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ 1044 രജിസ്ട്രേഷന്‍ യൂണിറ്റുകളിലെയും ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രജിസ്ട്രാര്‍മാര്‍ക്കും, സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് രജിസ്ട്രാറുടെ അദ്ധ്യക്ഷതയില്‍  2016 ജനുവരി 8-ാം തീയതി തൈക്കാട് റസ്റ്റ് ഹൗസില്‍ വച്ച് എല്ലാ ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഡെപ്യുട്ടി ഡയറക്ടര്‍മാര്‍ക്കും സംസ്ഥാനതല പരിശീലനം നല്‍കുകയും തുടര്‍ന്ന് എല്ലാ ജില്ലാ രജിസ്ട്രാര്‍മാരും അതാതു ജില്ലകളിലെ തദ്ദേശ രജിസ്ട്രാര്‍മാര്‍ക്കും ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ക്കും വിവിധ തീയതികളിലായി പരിശീലനം നല്‍കുകയും ചെയ്തു. 
    
    സംസ്ഥാനത്തു നടക്കുന്ന ജനന മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ സംരഭമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സേവന സിവില്‍ രജിസ്ട്രേഷന്‍  സോഫ്റ്റ് വെയര്‍ രൂപീകരിക്കുകയും എല്ലാ പഞ്ചായത്തുകളിലും സേവന സിവില്‍ രജിസ്ട്രേഷന്‍ സോഫ്റ്റ് വെയര്‍ വിന്യസിക്കുകയും  ചെയ്തിട്ടുണ്ട്. എല്ലാ ജനന മരണ രജിസ്ട്രേഷനുകളും  സേവന  സിവില്‍  രജിസ്ട്രേഷന്‍ സോഫ്റ്റ് വെയറിലൂടെയാണ് ചെയ്യുന്നത്.  സാങ്കേതിക തകരാറുകള്‍ സംഭവിക്കുമ്പോള്‍ ആയത് പരിഹരിക്കുന്നതിന് ബ്ലോക്ക്തലത്തില്‍  ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ ഐ.കെ.എം. വിന്യസിച്ചിട്ടുണ്ട്. ഇപ്രകാരം  രജിസ്റ്റര്‍ ചെയ്യുന്ന സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഏതൊരു വ്യക്തിക്കും ംംം.രൃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതും അപ്രകാരമുളള സര്‍ട്ടിഫിക്കറ്റ് ആധികാരികമായി ഉപയോഗപ്പെടുത്താവുന്നതുമാണ്. 01.04.1970 നു ശേഷം നടന്നിട്ടുളള എല്ലാ ജനന മരണ രജിസ്ട്രേഷനുകളും വിവാഹ രജിസ്ട്രേഷനുകളും ഇപ്രകാരം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനുളള  പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2015 വര്‍ഷത്തെ ജനന മരണ വാര്‍ഷിക റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് തയ്യാറാക്കുന്നത്.

 പഞ്ചായത്ത് ഡയറക്ടറേറ്റിലെ ലാ വിഭാഗം
    ബഹു. സുപ്രീ കോടതി, ഹൈക്കോടതി, കീഴ്ക്കോടതി എന്നിവയ്ക്ക് പുറമെ കേരള മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, വിവിധ ട്രൈബ്യൂണലുകള്‍, കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുളള ഓംബുഡ്സ്മാന്‍ എന്നിവയില്‍ നിന്നും ഈ വകുപ്പുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്യുന്ന കേസുകള്‍, അപ്പീലുകള്‍, റിവ്യൂ ഹര്‍ജികള്‍ തുടങ്ങിയ ഫയലുകളിന്‍മേല്‍ ഉപദേശം നല്‍കുക, വസ്തുതാ വിവരണ പത്രിക തയ്യാറാക്കുക, ഗവണ്‍മെന്‍റ് പ്ലീഡറുമായി കേസുകള്‍ ചര്‍ച്ച ചെയ്യുക, വകുപ്പിനുവേണ്ടി സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഈ വിഭാഗത്തില്‍ ചെയ്തു വരുന്നു.  കൂടാതെ പഞ്ചായത്ത് രാജ് ചട്ടം ഭേദഗതി  വരുത്തുന്നതിനുളള  കരട്  തയ്യാറാക്കുകയും,   ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവുകള്‍, പെന്‍ഷന്‍, റിട്ടയര്‍മെന്‍റ് ആനൂകൂല്യങ്ങള്‍, ജീവനക്കാരുടെ പ്രമോഷന്‍, സീനിയോറിറ്റി സംബന്ധിച്ച വിഷയങ്ങള്‍, കെട്ടിട നിര്‍മ്മാണം, പഞ്ചായത്ത് ഇലക്ഷന്‍ ഇവ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ കക്ഷിയായിവരുന്ന കേസുകള്‍ എന്നിവയും ഈ സെക്ഷനിലാണ് ചെയ്തു വരുന്നത്.  പഞ്ചായത്ത് ഡയറക്ടറേറ്റിലെ ലാ വിഭാഗത്തില്‍ ഒരു ലാ ഓഫീസറും അദ്ദേഹത്തെ സഹായിക്കുവാന്‍ ഒരു സീനിയര്‍ ക്ലാര്‍ക്കിനേയും ഒരു ഓഫീസ് അറ്റന്‍ഡന്‍റിനേയും നിയമിച്ചിട്ടുണ്ട്.

വിവരാവകാശ നിയമം
    2005 ലെ കേന്ദ്ര വിവരാവകാശ നിയമമനുസരിച്ച് പഞ്ചായത്ത് വകുപ്പിലെ ഓരോ ഓഫീസും ഓരോ പബ്ലിക് അതോറിറ്റിയായി കണക്കാക്കി ഓരോ തലത്തിലും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പലേറ്റ് അതോറിറ്റി എന്നിവരെ നിയമിച്ചിട്ടുണ്ട്. ആയത് പ്രകാരം സംസ്ഥാനതലത്തില്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ജോയിന്‍റ് ഡയറക്ടര്‍ (ഭരണം) സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും,  സി സെക്ഷന്‍ സൂപ്രണ്ട് അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടര്‍ അപ്പീല്‍ അധികാരിയുമാണ്. ജില്ലാ തലത്തില്‍ പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍മാരെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായും, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസിലെ ജനറല്‍ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജൂനിയര്‍ സൂപ്രണ്ടുമാരെ അതാത് ജില്ലാതല അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായും നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ജില്ലാതലത്തില്‍ അപ്പീല്‍ അധികാരിയുമാണ്. ഗ്രാമപഞ്ചായത്ത് തലത്തില്‍ സെക്രട്ടറിമാരെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായും, ജൂനിയര്‍ സൂപ്രണ്ട് ഹെഡ്ക്ലാര്‍ക്ക്മാരെ അസിസ്റ്റന്‍റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്. 
    റിപ്പോര്‍ട്ട് വര്‍ഷം പഞ്ചായത്ത് ഡയറക്ടറേറ്റിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ താഴെ പറയുന്നവരായിരുന്നു.
1.    ജോയിന്‍റ്  ഡയറക്ടര്‍ (ഭരണം)                               :  ക
2.    ജോയിന്‍റ്  ഡയറക്ടര്‍ (വികസനം)                           :  കക                          
3.    സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍                              :  കകക
4.    ഡെപ്യൂട്ടി ചീഫ് രജിസ്ട്രാര്‍ ഓഫ്  (ജനന- മരണം)         :  കഢ
5.    അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്                               :  ഢ
6.    അക്കൗണ്ട്സ് ഓഫീസര്‍                                       :  ഢക
    അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി സെക്ഷനുകളിലെ സീനിയര്‍/ജൂനിയര്‍ സൂപ്രണ്ടുമാരെ നിയോഗിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം പിഴ ഒടുക്കിയതിന്‍റെ വിവരങ്ങള്‍ അനുബന്ധം 19-ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സേവനാവകാശ നിയമം
    സേവനം ലഭിക്കേണ്ടത് ഒരു പൗരന്‍റെ അവകാശമാണെന്നും അത് നല്‍കേണ്ടവര്‍ നിയമപരമായി അതിനു ബാധ്യസ്ഥരാണെന്ന് ഉറപ്പ്വരുത്തുവാന്‍ കഴിഞ്ഞുവെന്നതുമാണ് 2012-ലെ സേവനാവകാശ നിയമത്തിന്‍റെ പ്രസക്തി. 2005-ലെ വിവരാവകാശനിയമത്തിന്‍റെ ചുവടുപിടിച്ചുകൊണ്ടാണ് സേവനാവകാശനിയമം രൂപകല്പന ചെയ്തിട്ടുള്ളത്. വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള അവകാശം പോലെതന്നെ സേവനങ്ങളും പൊതുജനങ്ങളുടെ അവകാശമാണെന്ന് സേവനാവകാശനിയമവും ഉറപ്പ്നല്‍കുന്നു.
    കേരള സംസ്ഥാന സേവനാവകാശ നിയമം 2012 ആഗസ്റ്റ് 6ാം തീയതി സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുകയും 2012 നവംബര്‍ മാസം ഒന്നാം തീയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയും ചെയ്തു. ആയത് പ്രകാരം കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങള്‍ 2012 ഒക്ടോബര്‍ 27-ാം തീയതിയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
    പഞ്ചായത്ത് വകുപ്പിലെ സേവനങ്ങള്‍, സമയപരിധി, നിയൂക്ത ഉദോ്യഗസ്ഥര്‍, അപ്പീല്‍ അധികാരികള്‍ എന്നിവ സംബന്ധിച്ച് 2013 ജനുവരി 1-ാം തീയതി സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ (എം.എസ്)3/2013 ത.സ്വ.ഭ.വ.  പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളില്‍ നിന്നും  പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 2014-ലെ പഞ്ചായത്ത് ഗൈഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് 2013 ഏപ്രില്‍ 26 -ാം തീയതി 1169 നമ്പര്‍ പ്രകാരം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. 
    ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍(ഐ.കെ.എം) 
    സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ്  നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ജില്ലാതല ഓഫീസുകള്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍  എന്നിവ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും വിവിധ തലങ്ങളിലെ  കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ച്  ഇ-ഗവേണന്‍സ് നടപ്പാക്കുകയുമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി വിവിധതലങ്ങളിലുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുളള സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയും മുന്‍കാല രേഖകള്‍ കമ്പ്യൂട്ടര്‍വത്കരണത്തിന് സജ്ജമാക്കുകയും ജീവനക്കാരെ ഈ മേഖലകളില്‍ പരിശീലിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനുമായി ഹെല്‍പ്പ് ഡസ്ക് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. 1955-ലെ 12-ാംമത് തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം തദ്ദേശ സ്വയം ഭരണ വകുപ്പിനു കീഴില്‍ 2014 ഫെബ്രുവരി 10 മുതല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഒരു സ്വയം ഭരണ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു.  
          പഞ്ചായത്ത് രാജ് നിയമങ്ങള്‍, ചട്ടങ്ങള്‍, അനുബന്ധ അധികാര വികേന്ദ്രീകരണ നിയമങ്ങള്‍, ചട്ടങ്ങള്‍, ജനനമരണ ഹിന്ദുവിവാഹ /പൊതുവിവാഹ രജിസ്ട്രേഷന്‍ നിയമങ്ങള്‍/ ചട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇന്‍ഫര്‍മേഷന്‍  കേരള മിഷന്‍  16  പ്രധാന സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചിട്ടുണ്ട്.
    പഞ്ചായത്തുകളില്‍ വിന്യസിച്ചിട്ടുളള വിവിധ സോഫ്റ്റ് വെയറുകള്‍ ചുവടെ ചേര്‍ക്കുന്നു. 
ക്രമ
നം    സോഫ്റ്റ്വെയര്‍    ഉപയോഗം
1    സുലേഖ    പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി വിലയിരുത്തല്‍
2    സേവന 
(സിവില്‍
രജിസ്ട്രേഷന്‍)    ജനന മരണ വിവാഹ രജിസ്ട്രേഷനുകള്‍ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും
3    സേവന
(പെന്‍ഷന്‍)    സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ വഴി സഹായ വിതരണം
4    സഞ്ചിത    പഞ്ചായത്ത് രാജ് - മുനിസിപ്പല്‍ നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ അടങ്ങുന്ന ഇലക്ട്രോണിക് വിജ്ഞാനകോശം
5    സഞ്ചയ    വസ്തു നികുതി, തൊഴില്‍ നികുതി, ഡി & ഒ ലൈസന്‍സ്, പി.എഫ്.എ ലൈസന്‍സ്, റെന്‍റ് ഓണ്‍ ലാന്‍റ് ആന്‍റ് ബില്‍ഡിംഗ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടു ത്തി റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിന്
6    സചിത്ര    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍
7    സാംഖ്യ    വരവ് ചെലവുകള്‍ അക്കൗണ്ട് ചെയ്യുന്നതിന്
8    സാംഖ്യ
(ഗങഅങ)    അക്രുവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്
9    സ്ഥാപന    എസ്റ്റാബ്ലിഷ്മെന്‍റ്
10    സൂചിക    ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനായി
11    സങ്കേതം    കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിന്
12    സംവേദിത    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിന്
13    സാംഖ്യ    ഇലക്ട്രോണിക് പെയ്മെന്‍റ്
14    കോമണ്‍ മാര്യേജ്    ഇ. ഫയലിംഗ്
15    സചിത്ര    പഞ്ചായത്തുകളുടെ ഭൂപടം


കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില)
    കിലയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും പരിശീലനം, ഗവേഷണം, സെമിനാര്‍, ശില്‍പശാലകള്‍, നയരേഖ ചമക്കല്‍, പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പരിപോഷണം എന്നീ 5 മേഖലകളിലാണ്.
    1955 ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മ സ്ഥാപന രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്വയംഭരണ സ്ഥാപനമാണ് കില.  1987 ജനുവരി 31 ന് അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ. കരുണാകരന്‍ കിലയുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും1990 ജൂണ്‍ 16-ന് അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഇ.കെ. നായനാര്‍ കിലയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി  ശ്രീ. വി.ജെ. തങ്കപ്പന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി ശ്രീ.കെ.ഉപേന്ദ്ര വര്‍മ്മ പരിശീലന ഹോസ്റ്റലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
        പതിനൊന്നംഗങ്ങളുളള ജനറല്‍ കൗണ്‍സിലും, അഞ്ച് അംഗങ്ങളുളള എക്സിക്യൂട്ടീവ് കൗണ്‍സിലുമാണ് കിലയുടെ ഭരണം നിര്‍വ്വഹിക്കുന്നത്.  ജനറല്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്ഥാപനത്തിന്‍റെ ഭരണവും നിയന്ത്രണവും നിര്‍വ്വഹിക്കുന്നത് എക്സിക്യൂട്ടീവ് കൗണ്‍സിലാണ്.

ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍
1.  പ്രസിഡന്‍റ്            -  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
2.  വൈസ് പ്രസിഡന്‍റ്  -   സംസ്ഥാന ചീഫ് സെക്രട്ടറി
അംഗങ്ങള്‍
3.  ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ പഞ്ചായത്ത് പരിഷത്ത്
4.  ചെയര്‍മാന്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍സ്
5.  പ്രസിഡന്‍റ് , കേരള പഞ്ചായത്ത് അസോസിയേഷന്‍
6.  ജോയിന്‍റ് സെക്രട്ടറി (പരിശീലനം), കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം
7.  ഡയറക്ടര്‍ ചേമ്പര്‍ ഫോര്‍ പഞ്ചായത്തീരാജ്, ദേശീയ ഗ്രാമ വികസന  
    ഇന്‍സ്റ്റിസറ്റ്യൂട്ട് (എന്‍.ഐ.ആര്‍.ഡി) ഹൈദ്രാബാദ്
8.   സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്
9.   സെക്രട്ടറി, ധനകാര്യ (എക്സ്പെന്‍ഡിച്ചര്‍) വകുപ്പ്
10.  സെക്രട്ടറി, ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ്
11.   ഡയറക്ടര്‍, കില
എക്സിക്യൂട്ടീവ് കൗണ്‍സില്‍
1.  സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് (പഞ്ചായത്ത്)
2.  സെക്രട്ടറി, ധനകാര്യ (എക്സ്പെന്‍ഡിച്ചര്‍) വകുപ്പ്
3.  ഡയറക്ടര്‍, കില 
4.  ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ്
5.  ഡയറക്ടര്‍, മുനിസിപ്പല്‍ ഭരണ വകുപ്പ്
2015-16 സാമ്പത്തിക വര്‍ഷത്തില്‍ കിലയുടെ ഡയറക്ടറായി ഡോ.പി.പി.ബാലന്‍  സേവനം അനുഷ്ഠിച്ചു.
    മാനവവിഭവശേഷി വികസിപ്പിക്കുന്നതിനായി പഞ്ചായത്ത് വകുപ്പില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ക്കും, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും, ഐ.എം.ജി, കില, ഐ.കെ.എം തുടങ്ങിയ സ്ഥാപനങ്ങള്‍ മുഖേന വിവിധ വിഷയങ്ങളില്‍ 2015-16 കാലയളവില്‍ പരിശീലം നല്‍കിയിട്ടുണ്ട്.

കേരളാ റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി (ക്രൂസ്)
    കേരള റൂറല്‍ എംപ്ലോയ്മെന്‍റ് & വെല്‍ഫെയര്‍ സൊസൈറ്റി 1986 മുതല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നു.  സൊസൈറ്റിയില്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നീ രണ്ട് തരത്തിലുളള അംഗങ്ങളാണുളളത്.  സ്ഥാപനങ്ങള്‍ എന്നാല്‍  ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ്.  സ്ഥാപനങ്ങളുടെ പ്രതിനിധിയായി ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 2 പേര്‍ ഉള്‍പ്പെടുന്ന 28 പേരുടെ പ്രതിനിധികളായി 3 പേര്‍, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 11 പേര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ ആണ് സൊസൈറ്റിയുടെ പൊതുവായ ഭരണം നിയന്ത്രിക്കുന്നത്. സ്ഥാപനങ്ങളുടെ പ്രതിനിധികളായി 28 പേരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 7 പേര്‍, സര്‍ക്കാര്‍ നിയമിക്കുന്ന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് മാനേജിംഗ് ഡയറക്ടര്‍ (പഞ്ചായത്ത് ഡയറക്ടര്‍) സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 4 പേര്‍, വ്യക്തിഗത അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു അംഗം എന്നിവര്‍ ചേര്‍ന്ന 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് സൈാസൈറ്റിയുടെ ദൈനംദിന ഭരണം നിര്‍വ്വഹിക്കുന്നത്.

    റിപ്പോര്‍ട്ട് വര്‍ഷം 4 ജനറല്‍ കൗണ്‍സില്‍ യോഗങ്ങളും 8 ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്.

    ശ്രീ. സൂപ്പിനരിക്കാട്ടേരി പ്രസിഡന്‍റ് ആയിട്ടുളള ബോര്‍ഡ് റിപ്പോര്‍ട്ട് വര്‍ഷാരംഭം മുതല്‍ തുടര്‍ന്നു. റിപ്പോര്‍ട്ട് വര്‍ഷം പഞ്ചായത്ത് ഡയറക്ടര്‍  ശ്രീമതി. സി.എ.ലത ഐ എ എസ്. മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചു.  റിപ്പോര്‍ട്ട് വര്‍ഷം മുഴുവനും പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീമതി. എസ് ലത സെക്രട്ടറിയുടെ ചുമതല വഹിച്ചു. 
    ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും വാര്‍ഷിക വരിസംഖ്യ, വരി സംഖ്യ കുടിശ്ശിക തുടങ്ങിയ ഇനങ്ങളില്‍ 1966500/- രൂപ റിപ്പോര്‍ട്ട് വര്‍ഷം കേരളാ റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ട്.  
ഗ്രാമലക്ഷ്മി മുദ്രാലയം
    പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന ഗ്രാമലക്ഷ്മി മുദ്രാലയം      1988 -ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.  പഞ്ചായത്തുകള്‍ക്കു വേണ്ട രജിസ്റ്ററുകള്‍, ഫോറങ്ങള്‍, പഞ്ചായത്ത് വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഞ്ചായത്ത് രാജ് മാസിക, പഞ്ചായത്ത് വികസന ഗൈഡ് എന്നിവ അച്ചടിച്ച് നല്‍കുന്ന ജോലികളാണ് ഈ സ്ഥാപനം പ്രധാനമായും ചെയ്തു വരുന്നത്.  റിപ്പോര്‍ട്ട് വര്‍ഷത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് (ഗ്രാമ/ബ്ലോക്ക് /ജില്ലാ പഞ്ചായത്തുകള്‍, നഗരസഭകള്‍) ആവശ്യമായ ഫാറങ്ങളും രജിസ്റ്ററുകളും ഗ്രാമലക്ഷ്മി മുദ്രാലയം വഴി അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. 
    ഗ്രാമ ലക്ഷ്മി മുദ്രാലയത്തിന്‍റെ ജനറല്‍ മാനേജരായി റിപ്പോര്‍ട്ട് വര്‍ഷം മുഴുവനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ബെന്നി ജോര്‍ജ്ജ് ചുമതല വഹിച്ചു.
    2015-ലെ പഞ്ചായത്ത് വികസന ഗൈഡും മുദ്രാലയം മുഖേന അച്ചടിച്ചു നല്‍കിയിട്ടുണ്ട്. ഗ്രാമ ലക്ഷ്മി മുദ്രാലയത്തില്‍ പ്രിന്‍റ് ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് ആവശ്യമുളള രസീതുബുക്കുകള്‍ ഓരോ ജില്ലയിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖേന വിതരണം ചെയ്തിട്ടുണ്ട്.  നടപ്പുവര്‍ഷവും കോംപ്ലിമെന്‍റായി കേരളാ റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡയറി മുദ്രാലയത്തില്‍ നിന്നും അച്ചടിച്ച് നല്‍കിയിട്ടുണ്ട്.
    റിപ്പോര്‍ട്ട് വര്‍ഷത്തില്‍ കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ വിറ്റു  വരവ് 122893731/- രൂപയാണ്.  നിലവില്‍ 5 എച്ച്.എം.ടി ഡബിള്‍ ഡെമ്മി സിംഗില്‍ കളര്‍ ഓഫ് സെറ്റ് മെഷീനുകള്‍, റൈസോപ്രിന്‍റ് മെഷീന്‍ (എ4 സൈസ്) ആട്ടോമാറ്റിക്, സെമി ആട്ടോമാറ്റിക്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ആട്ടോമാറ്റിക് ഇനങ്ങളില്‍ ഉളള ഓരോ കട്ടിംഗ് യന്ത്രങ്ങളും സ്റ്റിച്ചിംഗ് മെഷീന്‍, ബൈന്‍റിംഗ് മെഷീന്‍, സ്വീയിംഗ് മെഷീന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.   പരിശീലനം പൂര്‍ത്തിയായവര്‍ക്ക് പീസ് റേറ്റില്‍ ബൈന്‍റിംഗ് ജോലികള്‍ മുദ്രാലയത്തില്‍ വച്ച് ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

    മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ അച്ചടി ജോലികള്‍ കൂടി ഏറ്റെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി തിരുവനന്തപുരത്ത് കല്ലിയൂരില്‍ ഗ്രാമലക്ഷ്മി മുദ്രാലയം എന്ന പേരില്‍ സൊസൈറ്റിയുടെ 2-ാമത്തെ യൂണിറ്റിന്‍റെ പ്രവര്‍ത്തനം 2012-ല്‍ ആരംഭിച്ചു. എച്ച്.എം.ടി നിര്‍മ്മിതമായ ഒരു ഡബിള്‍ കളര്‍ അച്ചടി യന്ത്രവും ഒരു സിംഗിള്‍ കളര്‍ ഓഫ്സെറ്റ് അച്ചടിയന്ത്രവും, ഒരു കട്ടിംഗ് യന്ത്രവും കൂടാതെ ഡി.റ്റി.പി യന്ത്രം, പ്ലേറ്റ് മേക്കിംഗ് സിസ്റ്റം, വയര്‍സ്റ്റിച്ചിംഗ് യന്ത്രം, ബുക്ക് ബൈന്‍റിംഗ് യന്ത്രം, ഹൈഡ്രോളിക് ട്രോളി, ആഫീസ് ആവശ്യത്തിലേക്ക് കമ്പ്യൂട്ടര്‍ സിസ്റ്റം, ഫാക്സ്, ഫോട്ടോകോപ്പി യന്ത്രം എന്നിവ ഉള്‍പ്പെടെ 80 ലക്ഷം രൂപയുടെ മെഷീനുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 

    കേരളാ റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറിയുടെ പൂര്‍ണ്ണ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കല്ലിയൂര്‍ ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ കുടുംബശ്രീ മുഖേന തിരഞ്ഞെടൂക്കപ്പെട്ട 9 വനിതകള്‍ക്ക് പ്രിന്‍റിംഗ്, ബൈന്‍റിംഗ് എന്നിവ സംബന്ധമായ തൊഴിലുകളില്‍ റിപ്പോര്‍ട്ട് വര്‍ഷത്തില്‍ പരിശീലനം നല്‍കുകയുണ്ടായി. പരിശീലന കാലയളവില്‍ പ്രതിദിനം 150/- രൂപയും രണ്ടാമത്തെ വര്‍ഷം 180/- രൂപയും സ്റ്റൈപന്‍റായി നല്‍കുന്നുണ്ട്. കൂടാതെ ഓഫ് സെറ്റ്  പ്രിന്‍റിംഗില്‍ രണ്ട് പുരുഷന്‍മാര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നുണ്ട്. അവര്‍ക്ക് 2500/- രൂപ പ്രതിമാസം സ്റ്റൈപന്‍റ് നല്‍കിവരുന്നു. റിപ്പോര്‍ട്ട് വര്‍ഷം ക്രൂസില്‍ സെക്രട്ടറി ഉള്‍പ്പെടെ 8 ജീവനക്കാരും ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ 32 സ്ഥിരം ജീവനക്കാരും ജോലി ചെയ്തിട്ടുണ്ട്. 2012-13 വര്‍ഷത്തിലെ ആഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം കല്ലിയൂര്‍ ഗ്രാമലക്ഷമി മുദ്രാലയം 8279356/- രൂപ ലാഭം ഉണ്ടാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ 18500000/- രൂപ വിറ്റ് വരവ് ഉണ്ടായിട്ടുണ്ട്.
സ്റ്റാറ്റിസ്റ്റിക്കല്‍ യൂണിറ്റ്
    പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസില്‍ ഡെപ്യൂട്ടി ചീഫ് രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ യൂണിറ്റ് ജനന മരണ രജിസ്ട്രേഷന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നു.  ഇതില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ നിന്നുളള ഉദ്യോഗസ്ഥനാണ്. ടിയാള്‍ സ്ഥിതിവിവര കണക്കുകള്‍ കൈകാര്യം ചെയ്തു വരുന്നു.  പ്രധാനമായും ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സ്ഥിതി വിവര കണക്കുകള്‍, മാസാന്ത്യ റിപ്പോര്‍ട്ടുകള്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ എന്നിവ എല്ലാ രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ നിന്നും ശേഖരിച്ച് ക്രോഡീകരിച്ച് സംസ്ഥാനതലത്തിലുളള റിപ്പോര്‍ട്ടാക്കി ചീഫ് രജിസ്ട്രാറുടെ അംഗീകാരത്തോടെ രജിസ്ട്രാര്‍ ജനറലിനും സംസ്ഥാന സര്‍ക്കാരിനും നല്‍കുകയും, പഞ്ചായത്തു വകുപ്പിന്‍റെ ഭരണ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു.  ഇത് കൂടാതെ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളും മറ്റ് ഏജന്‍സികളും ആവശ്യപ്പെടുന്ന സ്ഥിതി വിവര കണക്കുകള്‍ ശേഖരിച്ച് ഡയറക്ടറുടെ അനുമതിയോടെ നല്‍കി വരുന്നു.

പ്രാദേശിക ജനാധിപത്യ ശാക്തീകരണം-അന്താരാഷ്ട്ര സെമിനാര്‍
    കേരള സംസ്ഥാനത്തില്‍ ഭരണഘടനയുടെ 73-ാം അനുച്ഛേദം അനുശാസിക്കുന്ന പ്രകാരം വളരെ മുന്‍പ് തന്നെ കേരളത്തില്‍ അധികാര വികേന്ദ്രീകൃതാസൂത്രണം നടപ്പിലാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരള സംസ്ഥാനത്തിനെ മാതൃകയാക്കുകയും വിവിധ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍  സംസ്ഥാനത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സാര്‍ക്ക് രാജ്യങ്ങള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ കേരളത്തിലെ അധികാര വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് പഠിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ ഒരു അന്താരാഷ്ട്ര സമ്മേളനം 2015 മെയ് 15,17 എന്നീ തിയതികളില്‍ തിരുവനന്തപുരം ജില്ലയിലെ കോവളത്ത് വച്ച് നടത്തുകയുണ്ടായി. പ്രസ്തുത സമ്മേളനത്തില്‍ കാനഡ, അമേരിക്ക, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും  പങ്കെടുക്കുകയും അവരവരുടെ രാജ്യത്തെയും സംസ്ഥാനങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ ജനാധിപത്യ ശാക്തീകരണം സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ പ്രൊഫഷണലുകള്‍ തയ്യാറാക്കി അയച്ചുതന്ന പ്രബന്ധങ്ങള്‍ സൂക്ഷമ പരിശോധന നടത്തി അതില്‍ നിന്നും തിരഞ്ഞെടുത്ത നൂറ്റിമുപ്പതോളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയുമുണ്ടായി. 3 ദിവസങ്ങളിലായി നടന്ന പ്രസ്തുത സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ ചുമതലപ്പെടുത്തിയ മറ്റ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ഏകദേശം ഏഴായിരത്തോളം പേര്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സംവിധാനത്തിന്‍റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുക, ആശയങ്ങള്‍ പങ്കുവക്കുക, ന്യൂനതകള്‍ പരിഹരിക്കുക എന്നിവയായിരുന്നു സമ്മേളനത്തിന്‍റെ പ്രധാനലക്ഷ്യങ്ങള്‍.
Deepening Democracy through local Governance, Global and the local issues and challenges, People’s participation and local governance, Fiscal decentralisation, Resource mobilisation by local governance, Decentralised governance & planning, Transparancy & accountability, PRI and the inclustion of the execluded,  Women empowerment & local governance, Service delivery experience, Management of water supply, Waste management, E-governance, Kerala’s rural urban continnuism & policy options   എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.  
 ഐ.എസ്.ഒ.: 9001:- 2008 അംഗീകാരം
    പഞ്ചായത്ത് വകുപ്പില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ ആഫീസാണ് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്‍റെ അക്രഡിറ്റഡ് ഏജന്‍സിയായ ടാറ്റ ക്വാളിറ്റി സര്‍വ്വീസില്‍ നിന്നുമാണ് അംഗീകൃത മാനദണ്ഡപ്രകാരം ഐ.എസ്.ഒ. 9001: 2008 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഐ.എസ്.ഒ അംഗീകാരം നേടിയ പഞ്ചായത്തുകളുടെ  വിവരങ്ങള്‍ അനുബന്ധം 53 ല്‍ ചേര്‍ത്തിട്ടുണ്ട്.
  
ഉപസംഹാരം
        ഗ്രാമീണ ജനതയുടെ അഭിവൃദ്ധിക്കുവേണ്ടതായ നിര്‍ദ്ദേശങ്ങളും സഹായസഹകരണങ്ങളും നല്‍കുവാനും നേതൃപരമായ മേല്‍നോട്ടം വഹിക്കുവാനും ഈ സാമ്പത്തിക വര്‍ഷവും വകുപ്പിനും ഗവണ്‍മെന്‍റിനും കഴിഞ്ഞിട്ടുണ്ട്. ഭരണരംഗത്ത് വേരുറച്ച ഒരു അടിസ്ഥാന ഘടകമായി നിന്നുകൊണ്ട് ഗ്രാമീണ പ്രദേശങ്ങളുടെ പുരോഗതിയെ പുഷ്ടിപ്പെടുത്തി എടുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്ത എല്ലാ ഗ്രാമപഞ്ചായത്തുകളും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാമൂഹികവും സാമ്പത്തികവുമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നതിനും തന്‍മൂലം ഗ്രാമീണ ജനതയുടെ സര്‍വതോന്‍മുഖമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളേയും പ്രാപ്തമാക്കുന്നതിന് പഞ്ചായത്ത് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.  ആസൂത്രണത്തിലും പദ്ധതി നിര്‍വ്വഹണത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുവാനും ഗ്രാമപഞ്ചായത്തുകളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ മൂലം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേരളം പ്രശംസക്ക് പാത്രമാവുന്നതിനും ഈ സാമ്പത്തിക വര്‍ഷവും പഞ്ചായത്ത് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനകരമാണ്.


                                                                                                                                                                                                                          പഞ്ചായത്ത് ഡയറക്ടര്‍