2020 ലെ ദേശിയ പഞ്ചായത്ത് പുരസ്കാരങ്ങൾക്കുള്ള - അപേക്ഷ സമര്‍പ്പിക്കുന്നത്- സംബന്ധിച്ച്.

Posted on Friday, January 17, 2020-4:36 pm

2018-19 വര്‍ഷത്തെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്കാര്‍(DDUPSP), നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്കാര്‍ (NDRGGSP), നല്ല ഗ്രാമ പഞ്ചായത്ത്‌ പദ്ധതിയ്ക്കുള്ള (GPDP) അവാര്‍ഡ്‌, ശിശു സൗഹൃദ ഗ്രാമ പഞ്ചായത്ത് (Child-friendly Grama Panchayat) അവാര്‍ഡ്‌, എന്നീ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നു ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്ക് പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരത്തിന് (DDUPSP) മാത്രവും, ഗ്രാമപഞ്ചായത്തുകൾക്ക് നാല് പുരസ്കാരങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ http://panchayataward.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അറിയാവുന്നതാണ്. അപേക്ഷകള്‍ 31.01.2020ന് മുമ്പായി http://panchayataward.gov.in എന്ന വെബ്‌സൈറ്റിൽ ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതനുള്ള യൂസർ ഐഡിയും പാസ്സ്‌വേർഡും ലഭിക്കുന്നതിനു അതാത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/ ആർ.ജി.എസ്.MIS Specialistകളെ ബന്ധപ്പെടേണ്ടതാണ്. നിശ്ചിത തീയ്യതിയ്ക്ക് മുമ്പായി താൽപര്യമുള്ള എല്ലാ ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.