വക്കം - വസ്തു നികുതി ഇ-പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലെ ആദ്യ പഞ്ചായത്ത്

Posted on Wednesday, October 19, 2016-12:58 pm

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വസ്തു നികുതി ഒടുക്കുവരുത്തുന്നതിനായുള്ള ഇ-പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി വക്കം ഗ്രാമ പഞ്ചായത്തിന്. 

സൂചിക സോഫ്റ്റ് വെയര്‍ സംവിധാനം 2014 ല്‍ നടപ്പിലാക്കുകയും , പഞ്ചായത്ത് സമുച്ചയത്തിലെ ഘടക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വൈഫൈ സംവിധാനത്തിലൂടെ കാര്യക്ഷമമായി തുടര്‍ന്നുവരുന്ന ഗ്രാമ പഞ്ചായത്തില്‍ ഇ-പേയ്മെന്‍റ് സംവിധാനവും, കമ്മറ്റി നടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ ആയി നടപ്പിലാക്കുന്ന ڇസകര്‍മ്മڈ, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന "സങ്കേതം" എന്നീ സോഫ്റ്റ് വെയറുകളും നടപ്പിലാക്കുന്നതിന്‍റെ ഉദ്ഘാടനവും, ഒ.ഡി.എഫ്. പഞ്ചായത്തായുള്ള പ്രഖ്യാപനവും, അഡ്വ.ബി. സത്യന്‍ എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് അങ്കണത്തില്‍ കൂടിയ പൊതു സമ്മേളനത്തില്‍ വച്ചു ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സികുട്ടി അമ്മ നിര്‍വ്വഹിക്കുകയുണ്ടായി.

ഗ്രാമ പഞ്ചായത്തിന്‍റെ 2016 ലെ പൗരാവകാശ രേഖയുടെ പ്രകാശനം ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സികുട്ടി അമ്മ ആദ്യ പ്രതി ബഹു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എസ്. ഗോപകുമാറിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

Vakkam Grama Panchayat epayment inauguration
വക്കം ഗ്രാമ പഞ്ചായത്തില്‍ ഇ-പേയ്മെന്‍റ് സംവിധാനം വഴി നികുതി അടച്ച നികുതിദായകന് ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സികുട്ടി അമ്മ രസീതും, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.
Vakkam GP Citizen charter release
വക്കം ഗ്രാമ പഞ്ചായത്തിന്‍റെ 2016 ലെ പൗരാവകാശ രേഖയുടെ പ്രകാശനം ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സികുട്ടി അമ്മ തിരുവനന്തപുരം ജില്ലയുടെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എസ്. ഗോപകുമാറിന് നല്‍കി നിര്‍വ്വഹിക്കുന്നു.
Vakkam Grama Panchayat Online services launching
വക്കം ഗ്രാമ പഞ്ചായത്തിന്‍റെ ڇഇ-പേയ്മെന്‍റ്ڈ സംവിധാനവും, സകര്‍മ്മڈ, ڇസങ്കേതംڈ എന്നീ സോഫ്റ്റ് വെയറുകളും നടപ്പിലാക്കുന്നതിന്‍റെ ഉദ്ഘാടനവും, ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സികുട്ടി അമ്മ നിര്‍വ്വഹിക്കുന്നു.