186 ഗ്രാമപഞ്ചായത്തുകൾക്കും നൂറുമേനി. പദ്ധതി നിർവഹണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർവ്വകാല റെക്കോർഡ്

Posted on Wednesday, April 4, 2018-10:42 am

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിർവഹണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റത്തോടെ കേരളം ചരിത്രമെഴുതി. സംസ്ഥാനത്തെ 186 ഗ്രാമപഞ്ചായത്തുകളും 7 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു. 6 നഗരസഭകളും കൊല്ലം കോർപ്പറേഷനും മുഴുവൻ പദ്ധതി തുകയും ചെലവഴിച്ച് നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു.  83.77 ശതമാനമാണ് ഈ വർഷത്തെ സംസ്ഥാന ശരാശരി. പെന്റിങ്ങ് ബില്ലുകൾ കൂടി ചേർത്താൽ ഇത് 90.13 ശതമാനമാകും. ഇത് സർവകാല റെക്കോർഡാണ്. 60.78 ശതമാനമായിരുന്നു മുൻ വർഷത്തെ ചെലവ്. വകയിരുത്തിയ 6194. 65 കോടി രൂപയിൽ 5583.35 കോടിയും ചെലവഴിച്ചാണ് ഈ അഭിമാനനേട്ടം. 

ഗ്രാമപഞ്ചായത്തുകൾ 89.17 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 87. 64 ശതമാനവും ജില്ലാപഞ്ചായത്തുകൾ 69.28 ശതമാനവും തുക ചെലവഴിച്ചു. 90.14 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്.  പെന്റിംഗ് ബില്ലുകൾ കൂടി ചേർത്താൽ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88. 07 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 71.5 ശതമാനവും ആകും. സംസ്ഥാനത്തെ 287 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 90 ശതമാനത്തിനു മുകളിൽ ചെലവു വരുത്തി. സാമ്പത്തിക വർഷാന്ത്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്ര ഉയർന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. 2014-15 ൽ 68. 21 - ഉം 15-16ൽ 73. 61 ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016-17ൽ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും ഇത് 67.08 ശതമാനത്തിൽ എത്തിക്കാൻ സംസ്ഥാനത്തിനായി. ഈ നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് 90.13 ശതമാനമെന്ന റെക്കോർഡ് നേട്ടം സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൈവരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, പദ്ധതി നിർവഹണത്തിന് 10 മാസത്തോളം സമയം ലഭിച്ചു. പദ്ധതി രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രത്യേകം നിഷ്കർഷിച്ചു. കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രി നേരിട്ട്  നിർവഹണപുരോഗതി വിലയിരുത്തി. ചരിത്രത്തിൽ ആദ്യമായി, ഫെബ്രവരി മാസത്തെ പദ്ധതി നേട്ടം ഈ വർഷം 54. 38 ശതമാനത്തിൽ എത്തിയിരുന്നു.  സാമ്പത്തികവർഷത്തിന്റെ അവസാനമാസം തിരക്കിട്ട് തുക ചെലവഴിക്കുന്ന രീതി രീതിക്ക് ഇതോടെ മാറ്റം വന്നിരിക്കുന്നു. 

ഈ വർഷത്തെ റവന്യൂ പിരിവിന്റെ കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച നേട്ടമാണ് കൈവരിച്ചത്. 82 ഗ്രാമ പഞ്ചായത്തുകൾക്കും 47 മുനിസിപ്പാലിറ്റികൾക്കും റവന്യൂ കളക്ഷൻ ഇൻസന്റീവ് നേടാനായി. 814.77 കോടിയുടെ വസ്തു നികുതി ലക്ഷ്യമിട്ട താൽ 576.10 കോടിയും പിടിച്ചെടുത്തു.  ഇത്  70.70 ശതമാനം വരും.

1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 1147 എണ്ണവും 2018-19 ലെ  വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമർപ്പിച്ചു കഴിഞ്ഞു. ഇത് മറ്റൊരു സർവ്വകാല റെക്കോർഡാണ്. 7000 കോടി രൂപയുടെ വികസനഫണ്ടടക്കം 10779.59 കോടി രൂപയാണ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ ബഡ്ജറ്റ്  വകയിരുത്തൽ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തുകയും ഇതിനു പുറമേയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, വയനാട്, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി, പുതിയ വർഷത്തെ പദ്ധതി നിർവ്വഹണം ഏപ്രിൽ മാസത്തിൽ ആരംഭിക്കും

100 ശതമാനം പദ്ധതി ചെലവ് കൈവരിച്ച പഞ്ചായത്തുകള്‍ 

 

Sl NO LocalBody District
1 Muttar Alappuzha
2 Thalanad Kottayam
3 Thumpamon Pathanamthitta
4 Muntrothuruthu Kollam
5 Poomangalam Thrissur
6 Pattuvam Kannur
7 Valiyaparamba Kasargod
8 Anicadu Pathanamthitta
9 Veeyapuram Alappuzha
10 Kayanna Kozhikode
11 Muthuvallur Malappuram
12 Kozhuvanal Kottayam
13 Pookkottukavu Palakkad
14 Koothali Kozhikode
15 Vellinezhi Palakkad
16 Arikulam Kozhikode
17 Vechoor Kottayam
18 Kanichar Kannur
19 Kamakshy Idukki
20 Belloor Kasargod
21 Udayagiri Kannur
22 Keralassery Palakkad
23 Orumanayur Thrissur
24 Urangattiri Malappuram
25 Kuthanoor Palakkad
26 Anjuthengu Thiruvananthapuram
27 Peringottukurissi Palakkad
28 Peruvanthanam Idukki
29 Ottoor Thiruvananthapuram
30 Asamannoor Ernakulam
31 Vattavada Idukki
32 Naranammoozhy Pathanamthitta
33 Vengappally Wayanad
34 Peruvemba Palakkad
35 Edappatta Malappuram
36 Poonjar Kottayam
37 Thalakkad Malappuram
38 East Eleri Kasargod
39 Kumbadaje Kasargod
40 Mankulam Idukki
41 Pozhuthana Wayanad
42 Valavannur Malappuram
43 Kadappuram Thrissur
44 Meenachil Kottayam
45 Moonilavu Kottayam
46 Sreemoolanagaram Ernakulam
47 Parakkadavu Ernakulam
48 Udayamperur Ernakulam
49 Kalady Ernakulam
50 Enmakaje Kasargod
51 Pulinkunnu Alappuzha
52 Thidanad Kottayam
53 Kuruvattur Kozhikode
54 Cherupuzha Kannur
55 Mutholy Kottayam
56 Kanjoor Ernakulam
57 Mangattidam Kannur
58 Kunnummal Kozhikode
59 Vazhakkulam Ernakulam
60 Nedumbassery Ernakulam
61 Thirumittacode Palakkad
62 Nanniyode Thiruvananthapuram
63 Areekkode Malappuram
64 Puthige Kasargod
65 Kurumathur Kannur
66 Kottuvally Ernakulam
67 Thrithala Palakkad
68 Kaduthuruthy Kottayam
69 Padiyur kalliad Kannur
70 Padiyur Thrissur
71 Pullurperiya Kasargod
72 Ramanthali Kannur
73 Kolacherry Kannur
74 Eranholi Kannur
75 Veliyannoor Kottayam
76 Aruvapulam Pathanamthitta
77 Ramankari Alappuzha
78 Kadannapally Panapuzha Kannur
79 Pappinisseri Kannur
80 Alangad Ernakulam
81 Thaicattussery Alappuzha
82 Mannanchery Alappuzha
83 Thenmala Kollam
84 Keezhuparamba Malappuram
85 Muzhakkunnu Kannur
86 Thuravoor Ernakulam
87 Vadakkekara Ernakulam
88 Karulai Malappuram
89 Muppainadu Wayanad
90 Mariyapuram Idukki
91 Chittattukara Ernakulam
92 Tholur Thrissur
93 Mattool Kannur
94 Marayoor Idukki
95 Kavalam Alappuzha
96 Kadungallur Ernakulam
97 Pallikkathode Kottayam
98 Chottanikkara Ernakulam
99 Ambalapuzha North Alappuzha
100 Kunhimangalam Kannur
101 Mararikulam North Alappuzha
102 Ezhome Kannur
103 Senapathy Idukki
104 Poruvazhy Kollam
105 Vadekkekad Thrissur
106 Thilankeri Kannur
107 Poonjar Thekkekara Kottayam
108 Sreekrishnapuram Palakkad
109 Ongallur Palakkad
110 Mogral Puthur Kasargod
111 Maranchery Malappuram
112 Pampady Kottayam
113 Erattayar Idukki
114 Poovar Thiruvananthapuram
115 Karuvatta Alappuzha
116 Chengamanad Ernakulam
117 Chemmaruthy Thiruvananthapuram
118 Alagappa Nagar Thrissur
119 Kuravilangad Kottayam
120 Varapuzha Ernakulam
121 Pandikkad Malappuram
122 Payyavoor Kannur
123 Thanniyam Thrissur
124 Munderi Kannur
125 Niramaruthoor Malappuram
126 Kadakkal Kollam
127 Agali Palakkad
128 Aruvikkara Thiruvananthapuram
129 Koratty Thrissur
130 Thalavoor Kollam
131 Veliyanad Alappuzha
132 Choornikkara Ernakulam
133 Kalady Malappuram
134 Aryancode Thiruvananthapuram
135 Lakkidi-perur Palakkad
136 Teekoy Kottayam
137 Vengad Kannur
138 Chokli Kannur
139 Trikkur Thrissur
140 Chirakkadavu Kottayam
141 Rayamangalam Ernakulam
142 Poovachal Thiruvananthapuram
143 Peruvayal Kozhikode
144 Thenkara Palakkad
145 Elavally Thrissur
146 Cherunniyoor Thiruvananthapuram
147 Elanji Ernakulam
148 Arookutty Alappuzha
149 Perumanna Kozhikode
150 Valapattanam Kannur
151 Velloor Kottayam
152 Malur Kannur
153 Peringome Vayakkara Kannur
154 Chaliyar Malappuram
155 Ummannur Kollam
156 Nadathara Thrissur
157 Koottickal Kottayam
158 Cherukavu Malappuram
159 Kidangoor Kottayam
160 Vazhathope Idukki
161 Panavoor Thiruvananthapuram
162 Thrikkunnapuzha Alappuzha
163 Kottappady Ernakulam
164 Ambalapuzha South Alappuzha
165 Punnayurkulam Thrissur
166 Mala Thrissur
167 Koovappady Ernakulam
168 Aryad Alappuzha
169 Nannambra Malappuram
170 Manjoor Kottayam
171 Panniyannur Kannur
172 Kavannur Malappuram
173 Manakkad Idukki
174 Thirunavaya Malappuram
175 Manjalloor Ernakulam
176 Thirumarady Ernakulam
177 Nenmanikkara Thrissur
178 Kaiparamba Thrissur
179 Akathethara Palakkad
180 Edakkara Malappuram
181 Vettathur Malappuram
182 Thondernad Wayanad
183 Keezhallur Kannur
184 Ajanoor Kasargod
185 Mulumthuruthy Ernakulam
186 Veliyam Kollam