പഞ്ചായത്ത്‌ ഡയറക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on Saturday, August 18, 2018-3:16 pm

പഞ്ചായത്ത്‌ ഡയറക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടയുള്ള വിവിധ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായി  തിരുവനന്തപുരം മ്യുസീയത്തിനു സമീപം പബ്ലിക്‌ ഓഫിസ്‌ ബില്‍ഡിങ്ങിലെ  പഞ്ചായത്ത്‌ ഡയറക്ടറേറ്റ് ഓഫീസില്‍  കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്ത്തുകള്‍, സന്നദ്ധ-സാമൂഹ്യ് സംഘാടനകള്‍, മറ്റു സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക്   കളക്ഷന്‍ സെന്ററില്‍ സാധന സാമഗ്രികള്‍ എത്തിക്കാവുന്നതാണ്‌. ഡയറക്ടറേറ്റില്‍ നിന്നും  സാധന സാമഗ്രികള്‍ അടങ്ങുന്ന വാഹനം എല്ലാ ദിവസവും വിവിധ ജില്ലകളിലേക്ക് പുറപ്പെടും സാധന സാമഗ്രികള്‍ അടങ്ങിയ  വാഹനങ്ങള്‍  ശനിയാഴ്ച രാവിലെ  മുതല്‍ ആലപ്പുഴ ജില്ലയിലെ തഴക്കര, മാന്നാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രദേശത്തെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് പുറപ്പെട്ടു.

   ബന്ധപ്പെടേണ്ട  ഫോണ്‍ നമ്പറുകള്‍ -0471-2786322, 2786323,2786321

 

പഞ്ചായത്ത് ഡയറക്ടര്‍ക്കുവേണ്ടി 

 

ജി ഹരികൃഷ്ണന്‍ , പബ്ലിസിറ്റി ഓഫീസര്‍

Mob: 9496047036, 7907344705, 9497003921