ദേശീയ പഞ്ചായത്ത്‌ പുരസ്‌കാരം - 2019

Posted on Monday, October 22, 2018-4:53 pm

2017-18 വര്‍ഷത്തെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്കാര്‍, നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ ‍പുരസ്കാര്‍ എന്നീ ദേശീയ പഞ്ചായത്ത്‌ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്ക് പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരത്തിന് മാത്രവും, ഗ്രാമപഞ്ചായത്തുകൾക്ക് രണ്ട് പുരസ്കാരങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ http://panchayataward.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അറിയാവുന്നതാണ്. അപേക്ഷകള്‍ 31.10.2018ന് മുമ്പായി http://panchayataward.gov.in എന്ന വെബ്‌സൈറ്റിൽ ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്. നിശ്ചിത തീയ്യതിയ്ക്ക് മുമ്പായി താൽപര്യമുള്ള എല്ലാ ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരജേതാക്കള്‍

ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍

ജില്ലാ പഞ്ചായത്ത്‌

ബ്ലോക്ക്‌ പഞ്ചായത്ത്‌

ഗ്രാമ പഞ്ചായത്ത്‌

കൊല്ലം

പാലക്കാട്- ശ്രീ കൃഷ്ണപുരം

ആലപ്പുഴ – ബുധനൂര്‍

 

 

കൊല്ലം -ശാസ്താംകോട്ട

 

 

മലപ്പുറം -മാരഞ്ചേരി

നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ ‍പുരസ്കാര്‍

 

 

മലപ്പുറം – പോരൂര്‍

കഴിഞ്ഞ വര്‍ഷം ജില്ലാപഞ്ചായത്തിന് 50  ലക്ഷം രൂപയും , ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒന്നിന് 25 ലക്ഷം രൂപ വീതവും , ഗ്രാമ പഞ്ചായത്ത്‌ ഓരോന്നിനും 15 ലക്ഷം രൂപ വീതവുമാണ്  അവാര്‍ഡ്‌ തുകയായി നല്‍കിയത് .