വസ്തുനികുതി കംമ്പ്യൂട്ടര്‍വല്‍ക്കരണം – പ്രധാന നിര്‍ദ്ദേശങ്ങള്‍

Posted on Wednesday, May 10, 2017-8:05 am

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ വസ്തുനികുതി കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് സാംഖ്യ സോഫ്റ്റ് വെയറുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഗ്രാമപഞ്ചായത്തുകള്‍ ചെയ്യേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാലും സാങ്കേതികമായ പ്രശ്നങ്ങളാലും സഞ്ചയ പൂര്‍ത്തിയാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. വസ്തുനികുതി ഡാറ്റാബേസിലെ വിവരങ്ങള്‍ കൃത്യമാക്കുന്നതിനായി പഞ്ചായത്തുകളില്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ട കാര്യങ്ങള്‍ താഴെ നല്‍കുന്നു. ചെയ്തുതീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളിലുള്ള സംശയനിവാരണങ്ങള്‍ക്കായി സഞ്ചയ സെല്‍ ഐകെഎം എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

സഞ്ചയ സാംഖ്യ സംയോജനം പൂര്‍ത്തീകരിച്ച പഞ്ചായത്തുകള്‍, വസ്തു നികുതിയുമായി ബന്ധപെട്ട മുഴുവന്‍ അപേക്ഷകളും സഞ്ചയ വഴി മാത്രമേ പ്രൊസസ്സ് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.