- 342 views
ആർ.ജി.എസ്.എ പദ്ധതിക്ക് കീഴിൽ ഐ.എം.ജി വഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കും തത്തുല്യ ഉദ്യോഗസ്ഥർക്കും നൽകുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം17-10-2017 മുതൽ ആരംഭിക്കുകയാണ്. 17-10-2017ൽ ആദ്യ ക്ലാസ്സ് വെർച്യുൽ ക്ലാസ് റൂം വഴിയും തുടർന്നുള്ള മൂന്നു ദിവസത്തെ പരിശീലനം ഐ.എം.ജി ബാർട്ടൻ ഹിൽ ക്യാമ്പസ്സിൽ വാച്ചുമാണ് നടത്തുന്നത്. തണ്ണീർത്തടാതിഷ്ഠിതമായാണ് പരിശീലനത്തിന് പഞ്ചായത്തുകളെ തിരഞ്ഞെടുത്തിട്ടുള്ളത്. എല്ലാ പരിശീലനാർത്ഥികൾക്കും പരിശീലനത്തിന് മുൻപായി തന്നെ പരിശീലന വിഷയങ്ങളുമായി ബന്ധപ്പെട്ട വായന കുറിപ്പുകൾ ലഭ്യമാക്കുന്നതാണ്. ഇവ പരിശീലനത്തിന് വരുന്നതിനു മുൻപായി എല്ലാ പരിശീലനാർത്ഥികളും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്.പരിശീലനത്തിന് പങ്കെടുക്കേണ്ടവരുടെ പട്ടിക വളരെ മുൻകൂറായി തന്നെ ലഭ്യമാക്കുന്നത് കൊണ്ട് കർശനമായും എല്ലാ പരിശീലനാർത്ഥികളും വെർച്യുൽ ക്ലാസ് റൂം വഴിയുള്ള പരിശീലനത്തിനും നേരിട്ടുള്ള പരിശീലനത്തിനും അവരവർക്ക് അനുവദിച്ചിട്ടുള്ള തീയതിയിൽ തന്നെ പങ്കെടുക്കേണ്ടതാണ്.


